ഇടയ്ക്കിടെ മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് അര കപ്പ് സേമിയ ചേർത്ത് വറുത്തെടുക്കുക. സേമിയ ചെറുതായി മൂത്തുവന്നാൽ ഒരു കപ്പ് തിളച്ച വെള്ളം ചേർത്തിളക്കി സേമിയ വേവിക്കുക.
സേമിയ ആവശ്യത്തിന് വെന്തുവന്നാൽ അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് മികസാക്കിയ ശേഷം വെള്ളമൊക്കെ വറ്റിവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കാഷ്യൂവും, കിസ്സ്മിസ്സും ചേർത്ത് വറുക്കുക. എന്നിട്ട് ആ പാനിലേക്ക് തന്നെ മുക്കാൽ കപ്പ് തേങ്ങാ ചേർത്ത് ഇളക്കുക.
എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഡ്രൈ ആക്കിയ ശേഷം വേവിച്ചു വെച്ചിട്ടുള്ള സേമിയ തേങ്ങയിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു മിനിറ്റോളം സേമിയയും, തേങ്ങയും വറുത്തെടുത്ത ശേഷം
നെയ്യിൽ വറുത്ത നട്ട്സും, കിസ്സ്മിസ്സും, ഒരു ടീസ്പൂൺ വെളുത്ത എള്ളും ചേർത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് കുറച്ചു ടൂട്ടി ഫ്രൂട്ടിയും ചേർത്ത ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു സ്വീറ്റ് തയ്യാറാക്കി നോക്കണേ.
