സേമിയ കൊണ്ട് ഇന്ന് നമുക്ക് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ശേഷം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് രണ്ടു ടീസ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് മെൽറ്റായി വരുമ്പോൾ അര കപ്പ് സേമിയ നെയ്യിലേക്ക് ചേർത്ത് വറുക്കുക. ശേഷം സേമിയ നല്ലപോലെ വറുത്തുവന്നാൽ 10 പീസ് ഈത്തപ്പഴം കുരു കളഞ്ഞ ശേഷം ചെറിയ പീസുകളായി മുറിച്ചത് സേമിയയിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ബദാം അരിഞ്ഞതും, ഒന്നര ടേബിൾ സ്പൂൺ പിസ്ത ചെറുതായി അരിഞ്ഞതും, ചേർത്ത് സേമിയയുമായി ഇളക്കി മിക്സാക്കുക. ശേഷം കുറച്ചു കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക. ശേഷം രണ്ടു കപ്പ് പാൽ ഈ സേമിയയിലേക്ക് ചേർത്തിളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ അഞ്ചു മിനിറ്റോളം സേമിയ വേവിച്ചെടുക്കുക. ശേഷം കുറുകി വന്ന സേമിയയിലേക്ക് 3 കപ്പ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്തിളക്കുക.
ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ട്രേയിലേക്ക് ഈ മിക്സ് ഒഴിച്ച് വെക്കുക. എന്നിട്ട് മുകളിലായി കുറച്ചു പിസ്ത ചെറുതായി മുറിച്ചതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്ന് ചൂടാറി വന്നാൽ സെർവ് ചെയ്യാവുന്നതാണ്. ഇനി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും സേമിയ കഴിക്കാവുന്നതാണ്. നല്ല ടേസ്റ്റിയായ ഒരു സ്വീറ്റാണിത്. ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നുമ്പോൾ ഇങ്ങനെയുള്ള സ്വീറ്റ് റെസിപ്പികൾ തയ്യാറാക്കി നോക്കണേ.
