ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് പുഴുങ്ങിയ മുട്ട കൊണ്ടാണ് നമ്മൾ ചെയ്തെടുക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു കോഴി മുട്ട പുഴുങ്ങി എടുക്കുക. ശേഷം ഒരു ഗ്രേറ്റർ ഉപയോഗിച്ച് മുട്ടയെ ഗ്രേറ്റാക്കി എടുക്കുക.
ശേഷം രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങിനെ തൊലി കളഞ്ഞ് കൈകൊണ്ട് ഉടച്ചെടുക്കുക. ഉടച്ചെടുത്ത ഉരുളക്കിഴങ്ങും കൂടി ഗ്രേറ്റാക്കിയെടുത്ത മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരിഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും, ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അരടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, രണ്ട് ടേബിൾ സ്പൂൺ കടലമാവും, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് കൈകൊണ്ട് നല്ലപോലെ ഇളക്കി മിക്‌സാക്കുക.
ശേഷം ഒരു കോഴി മുട്ട പൊട്ടിച്ച് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മുട്ടയെ ഈ മിക്സിലേക്ക് ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴക്കുക. ശേഷം കുഴച്ചെടുത്ത മിക്സിനെ കട്ലെറ്റിൻ്റെ ഷെയ്‌പ്പാക്കി എടുക്കുക. എന്നിട്ട് എല്ലാം ഇതു പോലെതന്നെ ഷേപ്പ് ആക്കിയ ശേഷം 10 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിൽ ചൂടായി വരുമ്പോൾ ബാക്കി വെച്ചിട്ടുള്ള ഓരോ സ്നാക്കും എണ്ണയിലേക്ക് ഇട്ട് കൊടുക്കുക.
ഒരുപാട് എണ്ണ ഒഴിക്കരുത് എങ്കിൽ സ്നാക്ക് പൊട്ടി പോകുന്നതായിരിക്കും. എന്നിട്ട് ഒരു സൈഡ് നല്ലപോലെ മൂത്ത് വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം രണ്ടു സൈഡും മൂപ്പിച്ച് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ട കൊണ്ട് തയ്യാറാക്കിയ വളരെ രുചികരമായ സ്നാക്ക് തയ്യാറായിട്ടുണ്ട്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്കാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
