പാൽ പായസത്തിനേക്കാൾ രുചിയിൽ നേന്ത്രപ്പഴം കൊണ്ടൊരു ടേസ്റ്റി പായസം

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. എന്നാൽ നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നല്ല പോലെ പഴുത്ത 4 നേന്ത്രപ്പഴം എടുക്കുക. ശേഷം പഴം തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞെടുക്കുക.

ശേഷം 350 ഗ്രാം ശ്രക്കരയിൽ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മെൽറ്റാക്കി എടുക്കുക. എന്നിട്ട് ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലിട്ട് നേന്ത്രപ്പഴം നല്ല പോലെ വഴറ്റി എടുക്കുക. ശേഷം സോഫ്റ്റായി വന്ന പഴത്തിലേക്ക് 3 ടേബിൾ സ്പൂൺ ചൂടുവെള്ളം ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് പഴം അടച്ചു വെച്ച് വേവിക്കുക. നല്ല പോലെ വെന്തുടഞ്ഞു വന്ന പഴത്തിലേക്ക് മേൽറ്റാക്കി അരിച്ചു വെച്ചിട്ടുള്ള ശർക്കര പാനി ചേർത്ത് ഇളക്കുക.

ശേഷം ശർക്കര പാനിയിലിട്ട് പഴം നല്ലപോലെ വരട്ടി എടുക്കുക. നല്ലപോലെ വരട്ടിയെടുത്ത പഴം മിക്സിലേക്ക് രണ്ടര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി അടച്ചുവെച്ചു വേവിക്കുക. ശേഷം ഇളക്കി പായസം നല്ലപോലെ വേവിക്കുക. ശേഷം രണ്ടാം പാലും ചേർത്ത് പായസം കുറുകി വന്നാൽ അര ടീസ്പൂൺ ഏലക്ക പൊടിയും, അര ടീസ്പൂൺ ചുക്ക് പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് 3 ടേബിൾ സ്പൂൺ മിൽക്ക് മൈഡും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം പായസം നല്ലപോലെ കുറുകി വരാനായി തുടങ്ങുമ്പോൾ ഒരു കപ്പ് ഒന്നാം പാലും ചേർത്ത് ഇളക്കി കൊടുക്കുക. എന്നിട്ട് പായസം നല്ലപോലെ ചൂടാക്കി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടിയിൽ കുറച്ചു നെയ്യ് ഒഴിക്കുക. എന്നിട്ട് അതിൽ കുറച്ചു കാഷ്യൂവും കിസ്മിസും വറുത്തെടുക്കുക. ശേഷം പായസത്തിലേക്ക് ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ നേന്ത്രപ്പഴം പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page