നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് മുട്ടക്കറി. പലരും പല രീതിയിലാണ് മുട്ടക്കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി മുട്ട റോസ്റ്റ് പരിചയപ്പെട്ടാലോ. അതിനായി 4 മുട്ട പുഴുങ്ങിയെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി മുറിച്ചതും, 2 സവാള ചെറുതായി മുറിച്ചതും, ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം എണ്ണയിലേക്ക് രണ്ട് ചെറിയ കഷ്ണം കറുകപ്പട്ടയും, രണ്ട് ഏലക്കായും, മൂന്ന് ഗ്രാമ്പുവും, ചേർത്ത് ചൂടാക്കിയ ശേഷം 8 അല്ലി വെളുത്തുള്ളി അല്ലി ചെറുതായി മുറിച്ചതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് നന്നായി വഴറ്റുക. ശേഷം നല്ല പോലെ മൂത്തുവന്ന മിക്സിലേക്ക് കുറച്ചു കറിവേപ്പിലയും, നേരത്തെ മിക്സിയിൽ അടിച്ചെടുത്ത തക്കാളി ഉള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക.
ഇനി നല്ല പോലെ വഴറ്റിയെടുത്ത മിക്സിലേക്ക് മസാലകൾ ചേർത്ത് കൊടുക്കുക. അതിനായി 2 ടേബിൾ സ്പൂൺ മുളക്പൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും, ചേർത്ത് മസാലകളെല്ലാം പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ലോ ഫ്ളൈമിൽ വെച്ച് വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ തേയില ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ശേഷം ഈ തേയില വെള്ളം തണുത്തതിന് ശേഷം അരിച്ചെടുക്കുക. ശേഷം ഈ മസാലയിലേക്ക് ഈ വെള്ളം ചേർത്ത് നല്ല പോലെ തിളപ്പിക്കുക.
ശേഷം തിളച്ചു വന്നമസാലയെ ചെറുതായി ഒന്ന് വറ്റിച്ച ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി ഒരു മിനിറ്റോളം മുട്ടയും മസാലയും തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ തേയില മുട്ടറോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ടറോസ്റ്റ് തയ്യാറാക്കി നോക്കണേ. ഏത് പലഹാരത്തിനൊപ്പവും കഴിക്കാൻ ഈ മുട്ടറോസ്റ്റ് വളരെ രുചികരമാണ്.
