വ്യത്യസ്തമായ സ്നാക്കുകൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ബ്രെഡും മുട്ടയും, പഴവും കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരം തന്നെ ആയിരിക്കും. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ബ്രെഡിലേക്ക് നാല് ടേബിൾ സ്പൂൺ തേങ്ങയും ചേർത്ത് കൊടുക്കുക.
ശേഷം നാല് ടേബിൾ സ്പൂൺ ഷുഗറും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, രണ്ട് നുള്ള് ഉപ്പും, ഒരുമുട്ടയും, നാല് ടേബിൾ സ്പൂൺ പാലും, ചേർത്ത് അടിച്ചെടുക്കുക. ഇനി അടിച്ചെടുക്കുമ്പോൾ കട്ടിയായി തോന്നുന്നു എങ്കിൽ രണ്ട് ടേബിൾ സ്പൂൺ പാലും കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് അടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് വെളിച്ചെണ്ണയ്ക്ക് ഒപ്പം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർക്കുക.
എന്നിട്ട് പാൻ എടുത്തു ചുറ്റിച്ചു പാത്രത്തിൻറെ എല്ലാ സൈഡിലേക്കും നെയ്യും എണ്ണയും ചുറ്റിക്കുക. എന്നിട്ട് എണ്ണയുടെ മുകളിലേക്ക് കുറച്ചു പഞ്ചസാര വിതറി കൊടുക്കുക. എന്നിട്ട് നല്ല ചൂടായി വന്ന പാൻ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പഞ്ചസാരയുടെ മുകളിലേക്ക് ഒരു നേന്ത്രപ്പഴം കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ ശേഷം അത് നിരത്തി വെക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് നേരത്തെ അടിച്ചെടുത്ത ബ്രെഡും മുട്ടയും പാലും കൊണ്ടുള്ള മിക്സ് മുകളിലായി ഒഴിക്കുക.
ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിൽ വെച്ച് ഈ പലഹാരം വേവിക്കുക. ശേഷം വേറൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് സ്പ്രെഡ്ടാക്കുക. എന്നിട്ട് വെന്തു വന്ന പലഹാരം ഈ പാനിലേക്ക് തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് എല്ലാ സൈഡും മൂപ്പിച്ചെടുക്കുക. ഈ പലഹാരത്തിന്റെ എല്ലാ സൈഡും നല്ല പോലെ മൊരിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴവും ബ്രെഡും കൊണ്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ.
