പ്രോട്ടീൻ പൌഡർ എങ്ങനെ വീട്ടിൽ തയാറാക്കാം…

നമ്മുടെ വീട്ടിൽ ചെറിയ ചിലവിൽ എങ്ങനെ പ്രോട്ടീൻ പൌഡർ ഉണ്ടാക്കി എടുക്കാം.ജിമ്മിൽ പോയി തുടങ്ങുന്നവർക്കും,വലിയ വില ആയത് കൊണ്ട് തന്നെ പ്രോട്ടീൻ പൌഡർ വാങ്ങാൻ സാധിക്കാത്തവർക്കും ചെറിയ പൈസ ചിലവിൽ എങ്ങനെ പ്രോട്ടീൻ പൌഡർ ഉണ്ടാക്കാം എന്ന് നോക്കുക.പ്രോട്ടീൻ പൌഡർ ഉണ്ടാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻറ്സ് എന്തൊക്കെ എന്ന് നോക്കാം.ആദ്യം എടുക്കുന്നത് വാൽനട്ട്.ഇതിനെ അക്രോട്ട് എന്നും പറയും.ഇതിന്റെ പ്രത്യേകത എന്തെന്ന് നോക്കാം,ഇത് സ്കെൽട്ടൻ മസ്സിൽസ് അത് പോലെ എല്ലുകൾക്കും ജോയിൻസിലും ഉണ്ടാകുന്ന മുറിവുകളെയും വേദനകളെയും കുറയ്ക്കാൻ ഇതിലുള്ള മിനറൽസ് ഒരുപാട് സഹായിക്കും.

അടുത്തതായി നമ്മൾ എടുക്കുന്നത് പീനട്ട് അല്ലെങ്കിൽ കപ്പലണ്ടി ആണ്.ഫ്രൈ ചെയ്ത് കപ്പലണ്ടി ആണ് ഉപയോഗിക്കുന്നത്.ഫ്രൈ ചെയ്ത് ഉപയോഗിച്ചാൽ ഇതിലുള്ള എണ്ണയുടെ അളവ് കുറയും,മാത്രമല്ല മിക്സ് ചെയ്യുമ്പോ നല്ല രീതിയിൽ മിക്സ് ആവുകയും ചെയ്യും.അടുത്തതായി നമ്മൾക്ക് ആവശ്യമായ സാധനം ആണ് ചിയാ സീഡ്.കുറെ സ്ഥലങ്ങളിൽ കസ്കസ് എന്നാണ് ഇതിനെ പറയുന്നത്.ഈ കസ്കസ് ന്റെ ഗുണം എന്തെന്നാൽ ഇതിൽ നിന്നും നമുക്ക് വളരെ ഗുണമുള്ള ഒരു മിനറൽസ് കിട്ടും.ഒമേഗ 3 എന്നത്.ഒമേഗ 3 കിട്ടാൻ ഏറ്റവും പ്രകൃതിദത്തമായ വഴിയാണ് ചിയാ സീഡ്.നമ്മുടെ അടുത്ത ഇൻഗ്രിഡ്ന്റ് ആണ് മത്തങ്ങയുടെ അരി,അല്ലെങ്കിൽ പംപ്കിൻ സീഡ്.ഇതിന്റെ ആവശ്യകത എന്തെന്നാൽ നമ്മുടെ എല്ലുകൾക്ക് ഒരുപാട് വളർച്ചയും ശക്തിയും തരുന്ന കണ്ടന്റ്സ് ഇതിലുണ്ട്.മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യപരമായ പ്രവർത്തനങ്ങൾക്കും ഇത് വളരെ സഹായം ചെയ്യും.

അടുത്തതായി ആവശ്യമായ സാധനം ആണ് ആൽമണ്ട്,അഥവാ ബദാം.എല്ലാരുടെയും വീട്ടിൽ ഉള്ളതും,കുറച്ച് പേര് വെള്ളത്തിലിട്ടുമൊക്കെ കഴിക്കുന്നതുമായ ഒന്നാണ് ബദാം.ഹെൽത്തിയായ ഫാറ്റ് ഇതിൽ നിന്നും കിട്ടും എന്നതാണ് ഇതിന്റെ ഒരു ഗുണം.മാത്രമല്ല പ്രോട്ടീൻ അളവും വളരെ കൂടുതലാണ്.അടുത്തതായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഓട്സ്,ഇതിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് മിനറൽസ് ഇതിലുണ്ട്.അവസാനത്തെ ഇൻഗ്രീഡിയൻറ് ആണ് അണ്ടിപ്പരിപ്പ് അഥവാ കാഷ്യു നട്ട്.ഇതിൽ നിന്നും കിട്ടുന്ന ഫാറ്റ് ശരീരത്തിന് ഒരുപാട് ഉപയോഗം ഉള്ളതാണ്.അടുത്തതായി ബൂസ്റ്റ്,ആവശ്യമുള്ളവർക്ക് മാത്രാ ഇത് ഉപയോഗിച്ചാൽ മതിയാകും.ഒരു രുചി കിട്ടാനാണ് ഇത് ചേർക്കുന്നത്.

ഒരു ദിവസത്തെ ആവശ്യത്തിനായി എടുക്കേണ്ടത് ഒരു 5 ബദാം,ഒരു പിടി കപ്പലണ്ടി,ഒരു ടി സ്പൂൺ പമ്പ്കിൻ സീഡ് എടുക്കാം,അത് പോലെ തന്നെ ഒരു ടി സ്പൂൺ ചിയാ സീഡും,ഇത് ഒരുപാട് എടുക്കേണ്ട ആവശ്യം ഇല്ല.ഇനി വാൾനട്ട് ഒരു 3 പീസ്,ഒരു 50 ഗ്രാം ഓട്സ്,അത് പോലെ 5 അല്ലെങ്കിൽ 6 കാഷ്യു നട്ട്.ഇനി ഇതെല്ലം കൂടി മിക്സിയിൽ ഇട്ട് നന്നായി പൊടിക്കുക.ഇനി ഇതിൽ ഇപ്പോൾ തന്നെ ബൂസ്റ്റ് ഇടാം അല്ലെങ്കിൽ പാലിൽ മിക്സ് ചെയ്യുമ്പോ സമയത് ചേർത്താലും മതിയാകും.ഇതാണ് നമ്മുടെ പ്രോട്ടീൻ പൌഡർ.ഒരു സ്കൂപ്പിൽ നിന്ന് 28 ശതമാനം വരെ പ്രൊറ്റീൻ ഇതിൽ കിട്ടും.ഇത് പ്രീ വർക്ക് ഔട്ട് ആയിട്ടോ പോസ്റ്റ് വർക്ക് ഔട്ട് ആയിട്ടോ ഉപയോഗിക്കാം.ഇതിന്റെ കൂടെ ആവശ്യമുള്ളവർക്ക് ഒരു റോബസ്റ്റ പഴം അല്ലെങ്കിൽ ഏത്തപഴം കൂടി മിക്സ് ചെയ്യാം.

You cannot copy content of this page