ഈ ഒരൊറ്റ ചേരുവ ചേർത്താൽ ഉഴുന്നുവട പെർഫെക്റ്റാകും

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള സ്നാക്ക് റെസിപ്പികളിൽ ഒന്നാണ് ഉഴുന്നുവട. പലരും പല രീതിയിലാണ് ഉഴുന്നുവട തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തട്ടുകട രുചിയിൽ നല്ല പെർഫെക്ട് ആയിട്ടുള്ള ഉഴുന്നുവട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കഴുകിയെടുക്കുക. ശേഷം കഴുകിയെടുത്ത ഉഴുന്നിനെ വീണ്ടും മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ചേർത്ത്
ഒരുമണിക്കൂറോളം അടച്ചു മാറ്റി വയ്ക്കുക.

ഒരു മണിക്കൂറായപ്പോൾ ഉഴുന്ന് നല്ല പോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ഒരു ചെറിയ മിക്സിയുടെ ജാറിലേക്ക് കുറെച്ചെയായി ഉഴുന്ന് ചേർത്ത് കൊടുക്കുക. എന്നിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം വെള്ളം ആവശ്യമായി വരുന്നെങ്കിൽ ഒരു ടേബിൾ മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക. എല്ലാ മാവും നല്ല സ്മൂത്തായി അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഉഴുന്ന് മാവിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് മാവിനെ ആറ് മണിക്കൂറോളം അടച്ച് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക.

ആറ് മണിക്കൂറായപ്പോൾ പാകമായി വന്ന മാവിലേക്ക് അര മുറി സവാള ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരു പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പില പൊടിയായി അരിഞ്ഞതും, അര ടീസ്പൂൺ കുരുമുളകുപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് പാകത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കയ്യൊന്നു നനച്ച ശേഷം ഓരോ ബോൾ മാവ് ഉരുട്ടിയെടുക്കുക. എന്നിട്ട് അതിനെ കൈകൊണ്ട് പ്രസ് ചെയ്ത് ചെറുതായൊന്നു പരത്തുക. ശേഷം നടുവിലായി ഒരു ഹോൾ ഇട്ടുകൊടുക്കുക.

എന്നിട്ട് നല്ലപോലെ ക്രിസ്പിയായി വന്ന വടയെ എണ്ണയിൽ നിന്നും കോരി മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റ് ആയിട്ടുള്ള ഒരു സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ആർക്കും ചെയ്‌തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാ ണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ വ്യത്യസ്തമായ റെസിപ്പികൾക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page