ചവ്വരി കൊണ്ട് ദാഹവും വിശപ്പുമടങ്ങാൻ ഇതാ ഒരു കിടിലൻ ഡ്രിങ്ക്.

നമ്മൾ എല്ലാം പായസം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു സാധനമാണ് ചൗവരി. എന്നാൽ ഇന്ന് നമുക്ക് ചവ്വരി കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കിയാലോ. വേനൽ കാലത്തു ശരീരം തണുപ്പിക്കാനും ശരീര ക്ഷീണത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് ചവ്വരി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഒരു സോസ് പാനിൽ അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് എടുത്തു വെച്ചിട്ടുള്ള ചവ്വരി ചേർത്ത് ഇളക്കുക.

ഇനി ഇരുപത് മിനിറ്റോളം നന്നായി വേവിച്ചു ഗ്ലാസ് പോലെ ആയി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് ചവ്വരിയുടെ വെള്ളം അരിച്ചു കളയുക. വെള്ളം കളഞ്ഞെടുത്ത ചവ്വരിയെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലേക്ക് അര ലിറ്റർ പാൽ ചേർത്ത് ഇളക്കുക. നന്നായി തിളപ്പിച്ച ശേഷം തണുപ്പിച്ചെടുത്ത പാലാണ് ചവ്വരിയിലേക്ക് ചേർത്തിട്ടുള്ളത്. ഇനി കാൽ കപ്പ് ഷുഗർ കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു ആപ്പിൾ ചെറുതായി മുറിച്ചെടുക്കുക. എന്നിട്ട് അതും ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.

ഇനി ഈ മിക്സിലേക്ക് കുറച്ചു മുന്തിരിയും നേന്ത്രപ്പഴവും ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം നിങ്ങൾക്കാവശ്യമായ ഫ്രൂട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം ഇതിൽ ചേർത്ത് മിക്‌സാക്കുക. ശേഷം പിസ്തയുടെ എസ്സെൻസ് അര റ്റീസ്പൂണോളം ചേർത്ത് ഇളക്കുക. ഇനി വേറെ എന്തെങ്കിലും എസ്സെൻസാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ അത് ചേർത്ത് ഇളക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചവ്വരി കൊണ്ട് തയ്യാറാക്കിയ കിടിലൻ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ ഡ്രിങ്ക് ട്രൈ ചെയ്തു നോക്കണേ. വിശപ്പിനും ദാഹത്തിനുമെല്ലാം ഏറെ നല്ലതാണ്‌ ഈ ഡ്രിങ്ക്. ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കുന്നത് ഏറെ നല്ലതാണ്. ചവ്വരി കൊണ്ട് എല്ലാവരും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒന്നൊന്നര ടേസ്റ്റിലുള്ള ഒരു ഡ്രിങ്കാണ് ഇത്.

Leave a Reply