മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ചായ. നമ്മുടെയെല്ലാം ഓരോ ദിവസവും ആരംഭിക്കുന്നത് ഒരു ചായയിലാണ് എന്ന് തന്നെ പറയാം. അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി ചായ ഉണ്ടാക്കിയാലോ. ഒരുതവണ ഈ ചായ കുടിച്ചു നോക്കിയാൽ പിന്നെ ഇങ്ങനെ ചായ കുടിക്കാനായിരിക്കും നിങ്ങൾ ഇഷ്ടപ്പെടുന്നത്. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക. ഇനി ഈ വെള്ളം തിളക്കാനായി തുടങ്ങുമ്പോൾ നാല് ടീസ്പൂൺ ചായപ്പൊടി വെള്ളത്തിലേക്ക് ചേർക്കുക.
ശേഷം ഈ വെള്ളത്തിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, ഒരു കഷ്ണം പട്ടയും, മൂന്നു പീസ് ഏലക്കായും, മൂന്നു ഗ്രാമ്പുവും, ചേർത്ത് വെള്ളം വെട്ടിത്തിളപ്പിക്കുക. എന്നിട്ട് രണ്ടര ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് തിളപ്പിക്കുക. ശേഷം നല്ല പോലെ തിളച്ചു കഴിഞ്ഞാൽ അര കപ്പ് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ തിളപ്പിക്കുക. ലോ ഫ്ളൈമിലിട്ടു വേണം ചായ തിളപ്പിക്കാൻ. ശേഷം ചായ നല്ല പോലെ വെന്തു വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യാം.
എന്നിട്ട് ചായയെ നല്ല പോലെ അടിക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മസാല ചായ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചായ തയ്യാറാക്കി നോക്കണേ. സാദാരണ ചായ കുടിക്കുന്നതിനേക്കാൾ ശരീരത്തിന് ഉന്മേഷവും ക്ഷീണവുമാകറ്റാൻ ഈ മസാല ചായക്ക് കഴിയും. ഒരുതവണ ഈ മസാല ചായ കുടിച്ചാൽ പിന്നെ ഇങ്ങനെ ചായ കുടിക്കാനായിരിക്കും നമ്മൾ ഇഷ്ടപ്പെടുന്നത്. ട്രൈ ചെയ്യാൻ മറക്കല്ലേ.
