ഇനി ബ്രേക്ഫാസ്റ്റിനും വൈകിട്ടത്തെ ചായക്കൊപ്പവും ഇതുമതി. കുട്ടികൾ ഇത് ചോദിച്ചു വാങ്ങി കഴിക്കും.

കേക്ക് എന്ന് കേൾക്കുമ്പോൾ തന്നെ കഴിക്കാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ പാൻ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് അരിച്ചു ചേർത്ത് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് കൂരവ് പൊടിയും കൂടി അരിച്ചു ഗോതമ്പ് മാവിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ കറുകപ്പട്ട പൊടി, ചേർത്ത് ഒന്നും കൂടി അരിച്ചെടുക്കുക.

ശേഷം ഒരു ബോളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ മെൽറ്റാക്കിയ ബട്ടറും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി മുക്കാൽ ടീസ്പൂൺ വാനില എസ്സെൻസും, ഒന്നര കപ്പ് പാലും ചേർത്ത് ഇളക്കുക. ശേഷം മാവ് മിക്സുകൾ ചേർത്ത് ഇളക്കി എടുക്കുക. മാവിനെ കുറെച്ചെയായി വേണം ചേർത്ത് മിക്‌സാക്കാൻ. അല്ലെങ്കിൽ കട്ട കെട്ടാനുള്ള സാധ്യത കൂടുതലാണ്. വളരെ സോഫ്റ്റായി വേണം മാവിനെ മിക്‌സാക്കാൻ.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. അതിനു ശേഷം ഒരു തവി വീതം മാവിനെ ഒഴിച്ച് കൊടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം പാൻ കേക്ക് റെഡിയാക്കാൻ. ഒരു സൈഡ് വെന്തു വന്നാൽ പാൻ കേക്കിനെ മറിച്ചിട്ട് കൊടുക്കുക. ശേഷം എല്ലാ ബാറ്ററിനെയും ഇതുപോലെ പാൻ കേക്ക് ഉണ്ടാക്കി എടുക്കുക.

ശേഷം മുകളിലായി കുറച്ചു ചോക്ലറ്റ് സിറപ്പ് സ്പ്രെഡ്ടാക്കി കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൻ കേക്ക് റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു പാൻ കേക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ആൻസ്ബാഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1815″ height=”803″ src=”https://www.youtube.com/embed/xUgWdkCswGc” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply