മൺചട്ടിയിൽ ആഹാരം പാകം ചെയ്തു കഴിക്കുന്നതാണ് നമ്മുടെ ശരീരത്തിന് ഏറെ നല്ലത്. അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറയും ഈ ഒരു രീതി ശീലമാക്കി വരുന്നുണ്ട്. മൺചട്ടിയിൽ ആഹാരം പാകം ചെയ്യുന്നത് കൊണ്ട് തന്നെ നാം തയ്യാറാക്കുന്ന എല്ലാ വിഭവങ്ങൾക്കും രുചിയും ഗംഭീരമായിരിക്കും. ഏത് ആഹാരവും പാകം ചെയ്യാൻ പാകത്തിനുള്ള മൺചട്ടികൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. അതുകൊണ്ട് തന്നെ കാഴ്ചക്കാരെ ആഘർഷിക്കാൻ പല ഡിസൈനിലും ഇപ്പോൾ മൺചട്ടികൾ തയ്യാറാക്കുന്നുണ്ട്.
എന്നാൽ പുതിയൊരു മൺചട്ടിയിൽ ആഹാരം പാകം ചെയ്യുമ്പോൾ ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ നമുക്ക് ഇതിൽ പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾക്ക് അത്ര രുചി തോന്നണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് പുതിയ മൺചട്ടി എങ്ങനെ പാകമാക്കി എടുക്കാം എന്ന് നോക്കിയാലോ. അതിനായി അരമുറി തേങ്ങാ ചിരകി എടുക്കുക. ശേഷം തേങ്ങയെ പുതിയ ചട്ടിയിലേക്ക് നിരത്തി വെക്കുക. ഇനി തേങ്ങയിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേയിലപ്പൊടി ചേർക്കുക.
എന്നിട്ട് അതിലേക്ക് ചട്ടിയുടെ മുകൾ ഭാഗം വരെ കഞ്ഞിവെള്ളം ചേർക്കുക. ശേഷം അതിനെ അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ശേഷം അഞ്ചു മിനിറ്റോളം ഈ മിക്സ് ചട്ടിയിൽ വെച്ച് തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റി ഏഴു മണിക്കൂറോളം ഈ വെള്ളം ചട്ടിയിൽ തന്നെ സൂക്ഷിക്കുക. ഏഴ് മണിക്കൂറായപ്പോൾ ചട്ടിയിൽ നിന്നും വെള്ളം മാറ്റിയ ശേഷം ചട്ടി കഴുകി തുടച്ചെടുക്കുക.
ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് ചട്ടിയെ അടുപ്പിൽ വെച്ച് നല്ലപോലെ ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയെ ഫ്‌ളയിം ഓഫ് ചെയ്തു എണ്ണ തുടച്ചെടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ചട്ടി ഏത് ആഹരവും പാകം ചെയ്യാൻ പാകമായി കിട്ടുന്നതാണ്. എല്ലാവരും പുതിയ ചട്ടി വാങ്ങുമ്പോൾ ഈ രീതിയിൽ ചട്ടി തയ്യാറാക്കി എടുക്കുക. വളരെ ഉപകാരപ്രദമായ ഒരു അറിവ് നമ്മളിലേക്ക് എത്തിച്ച ലില്ലീസ് നാച്ചുറൽ ടിപ്സ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ.
https://youtu.be/R8mhLig63UI
