വെറും 3 ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും മധുരം

ഇന്ന് നമുക്ക് വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായ ഒരു പലഹാരം തയ്യാറാക്കിയാലോ. ഈ പലഹാരം ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും, സ്നാക്കായുമെല്ലാം കഴിക്കാൻ നല്ല ടേസ്റ്റാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം നല്ലപോലെ പച്ചരി കഴുകി എടുക്കുക. എന്നിട്ട് കഴുകിയെടുത്ത പച്ചരിയെ അരമണിക്കൂറോളം വെള്ളത്തിൽ കുതിരാനായി വെക്കുക.

ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ഒന്നു മെൽറ്റായി വരുമ്പോൾ അരമുറി തേങ്ങ ചിരകിയതും ചേർത്ത് നല്ലപോലെ ഇളക്കുക. തേങ്ങ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ശർക്കര ചീകിയത് ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടും കൂടി നല്ലപോലെ ഇളക്കുക. ശർക്കര മെൽറ്റായി വരുന്നതുവരെ ഇളക്കി യെടുക്കുക. ശർക്കരയും തേങ്ങയും നല്ലപോലെ മെൽറ്റായി വരുമ്പോൾ അരടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

ശേഷം ഫ്ളയിം ഓഫ് ചെയ്ത് മാറ്റിവയ്ക്കുക. അര മണിക്കൂർ ആയപ്പോൾ പച്ചരി നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് അരി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒട്ടും തരികളില്ലാതെ അരച്ചെടുത്ത മാവിനെ നേരത്തെ തയ്യാറാക്കി എടുത്ത തേങ്ങയുടെയും, ശർക്കരയുടെയും മിക്സിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക.

ശേഷം കുറച്ച് ചെറിയ സ്റ്റീലിൻ്റെ ബൗളുകൾ എടുക്കുക. ഓരോ ബൗളിലേക്കും എണ്ണ നല്ലപോലെ തടവി കൊടുക്കുക. ശേഷം ഓരോ തവി മാവ് വീതം ഓരോ ബൗളിലേക്കും ഒഴിച്ചുകൊടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം മുകളിലായി ഒരു തട്ട് വെച്ചുകൊടുക്കുക. ശേഷം തട്ടിലേക്ക് ഈ ബൗളുകൾ ഇറക്കിവെച്ചു പലഹാരം ആവിയിൽ വേവിച്ചെടുക്കുക. 20 മിനിറ്റ് കൊണ്ട് തന്നെ പലഹാരം നല്ലപോലെ വെന്തു കിട്ടുന്നതാണ്. ശേഷം ഇത് തണുക്കാനായി മാറ്റി വയ്ക്കുക.

എന്നിട്ട് തണുത്തു വരുമ്പോൾ ബൗളിൽ നിന്ന് ഇളക്കി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. സ്നാക്കായും,ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടു ള്ള ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply