എങ്ങനെ വീട്ടിൽ ബദാം വളർത്തിയെടുക്കാം…

ഒരുപാട് ഗുണങ്ങളുള്ള ബദാം ദിവസവും കഴിക്കുന്ന ആളുകളുണ്ട്.എന്നാൽ ഇത് കടകളിൽ നിന്നും വാങ്ങാൻ നല്ല പൈസ ആകും.അത് കൊണ്ട് ഇത് വീട്ടിൽ എങ്ങനെ വളർത്താം എന്ന് നോക്കിയാലോ.അത് എങ്ങനെയാണെന്ന് നോക്കാം.ഇതിനായി കടയിൽ നിന്നും വാങ്ങിയ ബദാം എടുക്കുക.ഇതിൽ നിന്നും ഒരു അഞ്ചോ ആറോ എടുക്കുക,എടുക്കുമ്പോൾ നല്ല വലിയതും വെളുത്തതും ആണ് തിരഞ്ഞെടുക്കേണ്ടത്.ഏകദേശം ഒരു പത്തെണ്ണം എടുക്കണം,ശേഷം 24 മുതൽ 36 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെക്കണം.

ഒരു പത്രമെടുത്ത് അതിൽ വെള്ളമൊഴിച്ച് ബദാം ഇട്ട് വെക്കുക.ഇനി 12 മണിക്കൂർ കഴിയുമ്പോൾ ഈ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കുക.വെള്ളം ക്ലോറിൻ വെള്ളം അകാൻ പാടില്ല.കിണറിലെ വെള്ളം തന്നെ ആയിരിക്കണം.മഴ വെള്ളം ആണെങ്കിൽ ഉത്തമം.ഇനി ഒരു 12 മണിക്കൂർ കൂടി ഇങ്ങനെ വെക്കുക.ശേഷം ഇത് വെള്ളത്തിൽ നിന്നെടുക്കുക.വെള്ളത്തിൽ കുതിർന്നിരിക്കുന്ന ബദാം ഇനിയൊരു ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് വെക്കുക.അതിന് മുൻപായി ബദാമിന്റെ കൂർത്ത ഭാഗം ചെറുതായി ഒന്ന് നുള്ളിയെടുക്കുക.ഇതിന് ശേഷം ടിഷ്യു പേപ്പറിൽ നിരത്തി വെക്കണം.അടുത്ത് അടുത്ത് വെക്കാതെ ചെറിയ ഗ്യാപ്പ് ഇട്ട് വേണം വെക്കേണ്ടത്.

ഇതിന് ശേഷം പേപ്പർ മടക്കി വെച്ചിട്ട് വെള്ളം തളിച്ച് കൊടുക്കുക.ഒരു 2 ടിഷ്യു കൂടി ഇതിന്റെ മുകളിൽ വെക്കുക.വലിയ ബദാം ആയത് കൊണ്ടാണ് 2 പേപ്പർ വെച്ചത്.എന്നിട്ട് വീണ്ടും വെള്ളം തളിച്ച് കൊടുക്കുക.വെള്ളം ഒരുപാട് കൂടുകയോ കുറയുകയോ ചെയ്യാൻ പാടില്ല.ശേഷം ഇതൊരു എയർ ടൈറ്റ് പാത്രത്തിൽ വെക്കാം.നല്ലത് പോലെ അടച്ചതിന് ശേഷം ഫ്രിഡ്‌ജിൽ വെക്കുക.മറ്റ് 3 ബദാം ചകിരിയിൽ പുറത്ത് കുഴിച്ചിടാം.ഫ്രിഡ്ജിൽ വെച്ചത് രണ്ടാഴ്ച്ച കഴിഞ്ഞ് തുറന്നു നോക്കാം.മറ്റു 3 ബദാം ചകിരിയിൽ വെച്ച് പുറത്ത് വളർത്താൻ നോക്കാം.ഇത് മറ്റൊരു എക്സ്പിരിമെന്റാണ്.

ചകിരി ചോറിൽ വെച്ച ശേഷം വെള്ളം നനച്ച് കൊടുക്കുക.എന്നിട്ട് ഒരു ഷെഡിനടിയിൽ വെക്കുക.രണ്ടാഴ്ച്ച കഴിഞ്ഞ ഫ്രിഡ്ജിൽ വെച്ചത് എടുത്ത് നോക്കുമ്പോൾ നല്ലത് പോലെ കുരുപ്പ് വന്നത് കാണാം സാധിക്കും.ഇനി ഇത് മണ്ണിൽ കുഴിച്ചിടാം.വേര് വരാത്തതുണ്ടെങ്കിൽ വീണ്ടും അത് ഫ്രിഡ്ജിൽ വെക്കുക.ഇനി ചകിരി ചോറിൽ വെച്ചത് വളർന്നോ എന്ന് നോക്കുക.വളർന്നിട്ടുണ്ടെങ്കിൽ അത് മണ്ണിൽ കുഴിച്ചിടുക.കുഴിച്ചിടുമ്പോൾ ഒരു ചെറിയ പത്രമെടുത്ത് വേര് ഭാഗം താഴെ വരുന്ന രീതിയിൽ കുഴിച്ചിടുക.ഇനി ഇതിന്റെ പുറത്ത് ചകിരി ചോർ ഇടുക.ശേഷം ഇതിലേക്ക് കുറച്ച് വെള്ളം തളിച്ച് കൊടുക്കുക.വെള്ളം ഒരുപാട് കൂടാതെ നോക്കുക.സെമി ഷെയിഡിൽ വെക്കുക.എന്നും വെള്ളം നനയ്ക്കുക.അഞ്ചു ദിവസം കൊണ്ട് കിളിർത്ത് തുടങ്ങിയതും കാണാൻ സാധിക്കും.

You cannot copy content of this page