ഇത്ര എളുപ്പമായിരുന്നോ ഈ ആൽമണ്ട് ഷേക്ക് തയ്യാറാക്കാൻ.

ഇന്ന് നമുക്കൊരു ഷേക്ക് തയ്യാറാക്കിയാലോ. അതെ ആൽമണ്ട് വെച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ഷേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബദാം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ബദാം വെച്ച് തയ്യാറാക്കാൻ പറ്റുന്ന ഈ ഷേക്ക് വളരെ സ്വാദിഷ്ടമായ ഒരു ഡ്രിങ്ക് ആയിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ ആൽമണ്ട് ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ഇരുപതോ ഇരുപത്തഞ്ചോ പീസ് ആൽമണ്ട് എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്കിട്ട് നല്ല പോലെ പൊടിച്ചെടുക്കാം.

ഇനി രണ്ടു ഗ്ലാസ് തണുത്ത പാൽ ചേർത്ത് കൊടുത്ത ശേഷം നേരത്തെ പൊടിച്ചു വെച്ച അൽമാൻഡും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ടു ടേബിൾ സ്പൂൺ ഡാർക്ക് ചോക്കളേറ്റും കൂടി ഇട്ടു കൊടുക്കുക. ഇനി ആവശ്യത്തിന് ഷുഗറും കൂടി ചേർത്ത് കൊടുക്കാം. ഒരു മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇനി ആവശ്യത്തിന് ഐസ് കൂബ്‌സും കൂടി ചേർത്ത് കൊടുത്ത ശേഷം ഇനി നല്ല പോലെ ഒന്ന് ബ്ലെൻഡാക്കി എടുക്കുക.

ഇനി ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഈ ആൽമണ്ട് ഷേക്കിനെ ഒഴിക്കുന്നതിനു മുൻപ് ഗ്ലാസിന്റെ പുറമെ മുകൾ ഭാഗത്തായി കുറച്ചു ചോക്കളേറ്റ് തേച്ചു കൊടുക്കുക. ഇനി അൽമാൻഡ് പൊടിച്ചതും ഗ്രെറ്റ് ചെയ്തെടുത്ത ചോക്കളേറ്റും ഗ്ലാസിന്റെ പുറമെ സ്പ്രെടാക്കി കൊടുത്ത ശേഷം ബാക്കിയുള്ള മിക്സിനെ ഈ ഗ്ലാസ്സിലേക്ക് ചേർത്ത ശേഷം അടിച്ചെടുത്ത ഷേക്കിനെ ഗ്ലാസിലേക്ക് മാറ്റാം. ഇനി ചോക്കളേറ്റ് വിപ്പിംഗ് ക്രീം മുകളിലായി വെച്ച് കൊടുത്ത ശേഷം കുറച്ചു ആൽമണ്ട് പൊടിച്ചതും ഡാർക്ക് ചോക്കളേറ്റും സ്പ്രെടാക്കി കൊടുത്ത ശേഷം സെർവ് ചെയ്യാം.

ഡെക്കറേറ്റ് ചെയ്യാതെ ഈ ഷേക്ക് കഴിക്കാനും നല്ല ടേസ്റ്റാണ്. നല്ല കിടിലൻ സ്വാദിഷ്ടമായ ആൽമണ്ട് ഷേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വിരുന്നുകാർക്കൊക്കെ ചെയ്തു കൊടുക്കാൻ പറ്റിയ ഒരു ടേസ്റ്റി ഡ്രിങ്കാണ് ഇത്. യമ്മി മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page