ഒരു തണ്ട് കറ്റാർവാഴ കൊണ്ട് കാട് പോലെ കറ്റാർവാഴ കൃഷി ചെയ്യാം.

നമുക്ക് ഒരുപാട് ഗുണങ്ങളുള്ളതും ഒഴിച്ച് കൂടാൻ പറ്റാത്തതുമായ ഒന്നാണ് കറ്റാർവാഴ. എന്നാൽ പലരുടെയും പരാതിയാണ് കറ്റാർവാഴ തഴച്ചു വളരുന്നില്ല എന്ന്. എന്നാൽ ഇന്ന് നമുക്ക് കറ്റാർവാഴ കാടുപോലെ എങ്ങനെ വളർത്താം എന്ന് നോക്കാം. അലോവേരയുടെ ഒരു ഇല വെച്ചിട്ട് കാടുപോലെ അലോവേര വളർത്തി എടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു ഗ്രോ ബാഗ് എടുക്കുക. ശേഷം ഗ്രോബാഗിലേക്ക് ചകിരി ചോറും ചാണകപ്പൊടിയും മിക്‌സാക്കി നിറക്കുക. ആദ്യം കവറിലേക്ക് ചകിരി ചോറാണ് നിറക്കേണ്ടത്. ഇനി ചകിരി ചോറ് ഇല്ല എങ്കിൽ ഉണങ്ങിയ പുല്ല് നിറച്ചാലും മതിയാകും.

ഇനി അതിന്റെ മുകളിൽ പത്തു ദിവസമായി മിക്‌സാക്കി വെച്ചിട്ടുള്ള മണ്ണും കുമ്മായവും മിക്‌സാക്കി വെച്ചിട്ടുള്ള മിക്സ് ചേർത്ത് ഇളക്കുക. ഇനി അതിന്റെ മുകളിൽ ചാണകപ്പൊടി ചേർക്കുക. ശേഷം അതിന്റെ മുകളിൽ ആവശ്യത്തിന് മണ്ണും ചേർത്ത് തയ്യാറാക്കുക. ശേഷം അത് എല്ലാം കൂടി മികസാക്കിയ ശേഷം അലോവേരയുടെ ഏറ്റവും അടിയിൽ നിന്നും ഒരില പതിയെ പറിച്ചെടുക്കുക. ഒരു കേടുപാടും ഇല്ലാത്ത ഇലയാണ് നടാനായി എടുക്കേണ്ടത്. ശേഷം റെഡിയാക്കി വെച്ചിട്ടുള്ള മണ്ണിലേക്ക് ഒരു കുഴി പോലെ ആക്കിയ ശേഷം ഇത് അതിലേക്ക് വെച്ച് രണ്ട് സൈഡിൽ നിന്നും മണ്ണ് നീക്കി ഇട്ട് അലോവേര നട്ട് പിടിപ്പിക്കുക.

ശേഷം ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ചു മണ്ണിലേക്ക് വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. ഒന്നിരാടം ദിവസങ്ങളിൽ ഇങ്ങനെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. അപ്പോൾ കുറച്ചു ദിവസം കൊണ്ട് തന്നെ അലോവേര മുളച്ചു വേറെ തയ്‌കൾ പൊട്ടി വരുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് കറ്റാർവാഴ നട്ട് നോക്കണേ. ഒരു തയ് ഇതുപോലെ നട്ടാലും മതിയാകും. പിന്നീട് ഒരുപാട് തയ്‌കൾ ഇതിൽ നിന്നും പൊട്ടി മുളച്ചു വരുന്നതാണ്. മുടി വളരാനും മുഖ കാന്തിക്കും ഏറെ നല്ലതാണു ഈ കറ്റാർവാഴ.

Leave a Reply

You cannot copy content of this page