നേന്ത്രപ്പഴവും തേങ്ങയും കൊണ്ട് ഇങ്ങനെ ഒരു സ്നാക്ക് ആരും പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. എന്നാൽ ഇന്ന് നമുക്ക് ഈ നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി രണ്ട് നേന്ത്രപ്പഴം എടുക്കുക. ഒരുപാട് പഴുത്തു പോകാത്ത പഴമാണ് വേണ്ടത്. ശേഷം പഴം കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു ബൗളിൽ മൂന്നു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ഒരു ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് നുള്ള് ഏലക്ക പൊടിച്ചതും ചേർക്കുക. എന്നിട്ട് ഒന്നര ടീസ്പൂൺ പാൽ ചേർക്കുക. തിളപ്പിച്ചാറിയ പാലാണ് ചേർക്കേണ്ടത്. ശേഷം നന്നായി ബീറ്റാക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.

ശേഷം നെയ്യിലേക്ക് ഒന്നര ടീസ്പൂൺ നാറ്റ്‌സ് അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ശേഷം ഒന്നേകാൽ കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് ഇളക്കുക. ഇനി ഡ്രൈ ആയി വന്ന തേങ്ങയിലേക്ക് ഒരു ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് ഇളക്കുക. ശേഷം മൂത്തു വന്ന തേങ്ങയെ ഫ്ളൈയിം ഓഫ് ചെയ്യ്തു മാറ്റി വെക്കുക. ഇനി ഒരു സോസ് പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് നീളത്തിൽ മുറിച്ചു വെച്ചിട്ടുള്ള പഴം നിരത്തി വെക്കുക. എന്നിട്ട് നേരത്തെ ബീറ്റാക്കി വെച്ച മുട്ട മിക്സ് ഒരു ടീസ്പൂൺ വീതം എല്ലാ ഭാഗത്തേക്കും വീഴ്ത്തുക. ശേഷം നേരത്തെ വറുത്തു വെച്ച തേങ്ങയുടെ മിക്സ് ഒരു ലെയർ പോലെ ഇട്ടു കൊടുക്കുക.

ശേഷം തേങ്ങയുടെ മുകളിലായി ബാക്കിയുള്ള പഴം കൂടി നിരത്തി വെച്ച് കൊടുക്കുക. ശേഷം ബാക്കിയുള്ള മുട്ടയുടെ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി അര ടീസ്പൂൺ നെയ്യ് മെൽറ്റാക്കിയ ശേഷം മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. ശേഷം അടച്ചു വെച്ച് പഴം വേവിക്കുക.ലോ ഫ്ളൈമിൽ പതിനഞ്ച് മിനിട്ടാകുമ്പോൾ പഴം വെന്തു കിട്ടുന്നതാണ്. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് വേവിക്കുക. ശേഷം ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റും കൂടി തിരിച്ചിട്ട് മൂപ്പിക്കുക. അഞ്ചു മിനിറ്റായപ്പോൾ പഴം നല്ല പോലെ വെന്തു മൂത്തു കിട്ടിയിട്ടുണ്ട്.

എല്ലാവരും ഈ പഴം കൊണ്ട് തയ്യാറാക്കിയ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വെറും മൂന്നു ചേരുവകൾ മാത്രം മതി ഈ സ്നാക്ക് തയ്യാറാക്കാൻ. വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഈ സ്നാക്ക് തയ്യാറാക്കി കൊടുക്കണേ. വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതിയാകും ഈ സ്നാക്ക് തയ്യാറാക്കാൻ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും വളരെ ടേസ്റ്റിയായ ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply