അയല മീൻ വാഴയിലയിൽ തേങ്ങാപ്പാലിൽ വറ്റിച്ചത്

പലയിടങ്ങളിലും പല രീതിയിലാകും മീൻകറി തയ്യറാക്കാക്കുന്നത്. എന്നാൽ ചട്ടിയിൽ വാഴയിലയിൽ തേങ്ങാപ്പാലിൽ വറ്റിച്ചു മീൻകറി ഉണ്ടാക്കിയിട്ടുണ്ടോ. അപ്പോൾ നമുക്ക് നോക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ഇങ്ങനെ കറി വെക്കാൻ കരിമീനാണ് ഏറ്റവും ബെസ്റ്റ്. എന്നാൽ കരിമീൻ കിട്ടാത്തവർക്കായി ഏത് മീനും ചെയ്യാവുന്നതാണ്, അപ്പോൾ നമുക്ക് ഇന്ന് അയല മീൻ വെച്ചിട്ട് ഈ കറി എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മീനിനെ തല കളയാതെ വൃത്തിയാക്കി കഴുകിയ ശേഷം ഒന്ന് വരഞ്ഞു കൊടുക്കുക.

ശേഷം മീനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി പതിനഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കറിവേപ്പില ചേർക്കുക. ശേഷം മീൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു മൺ ചട്ടി എടുക്കുക. ശേഷം ചട്ടിയിലേക്ക് വാട്ടിയെടുത്ത ഒരു വാഴയില വെക്കുക. ശേഷം അതിന്റെ മുകളിലും ഒന്നോ രണ്ടോ പീസ് വാഴയില വെക്കുക.

ശേഷം വാഴയിലയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കറിവേപ്പില ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള മീൻ ചേർക്കുക. ഇനി ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. ശേഷം അതിനൊപ്പം മൂന്ന് പച്ചമുളക് അരിഞ്ഞതും, ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി മുറിച്ചതും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഇളക്കി അടുപ്പിലേക്ക് വെക്കുക. ശേഷം ഒന്നര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി അടച്ചു വെച്ച് മീൻ വേവിക്കുക.

ഇനി അഞ്ചു മിനിറ്റായപ്പോൾ മീൻ തിരിച്ചിട്ട് കൊടുക്കുക. ശേഷം തേങ്ങാപ്പാൽ വറ്റി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ വാഴയിലയിലെ അയല മീൻ വറ്റിച്ചത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അയല മീൻ കറി വെച്ച് നോക്കണേ. ഈ കറി ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും വളരെ ടേസ്റ്റിയാണ്. എല്ലാവരും ഉറപ്പായും ഈ കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page