ഏത്തക്ക കൊണ്ടൊരു വിഭവം,ചെണ്ട മുറിയൻ (ഏത്തക്ക തോഷി)..

ചെണ്ട മുറിയൻ എന്നൊരു വ്യത്യസ്ത തരം വിഭവം എങ്ങനെ തയാർക്കാം എന്ന് നോക്കാം. എന്നത് വളരെ തുച്ഛമായ സമയങ്ങൾക്കുള്ളിൽ തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത . മാത്രമല്ല നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. പ്രധാനമായും ഏത്തക്ക ഉപയോഗിച്ചാണ് ചെണ്ട മുറിയൻ എന്ന വിഭവം തയ്യാറാക്കുന്നത്.

ചെണ്ടമുറിയൻ തയാറാക്കാനായി എന്തൊക്കെ ചേരുവകൾ വേണമെന്നു നോക്കാം.നേന്ത്രപ്പഴം – 3 എണ്ണം ,ബധാം- 100 ഗ്രാം ,ശർക്കര – 200 ഗ്രാം,അണ്ടിപ്പരിപ്പ് – 100 ഗ്രാം,ഉണക്ക മുന്തിരി – 100 ഗ്രാം,തേങ്ങാപ്പാലു – 1 കപ്പു ,പഞ്ചസാര – 3 സ്പൂൺ ,ഏലക്ക – 20 ഗ്രാം ,ബട്ടർ – 200 ഗ്രാം എന്നിവയാണ്

ചെണ്ട മുറിയാണ് തയാറാക്കാനായി ഒരു ഫ്രൈ പാൻ അടുപ്പില് വെക്കുക. നന്നായി ചൂടായതിനു ശേഷം കുറച്ചു ശർക്കര ഇതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം തേങ്ങാപ്പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ടു നന്നായി ഇളക്കി കൊടുക്കുക. ശർക്കരയും തേങ്ങാപ്പാലും നന്നായി മിക്സ് ആയി വന്നതിനു ശേഷം വീണ്ടും കുറച്ചു തേങ്ങാപ്പാലു കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതും നന്നായി മിക്സ് ആയി വന്നതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന നേന്ത്രപ്പഴം ഇതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ടു ചെറിയ ഫ്ളൈമിൽ ഈ നേന്ത്രപ്പഴം പാകമാക്കാനായി വെയിറ്റ് ചെയ്യാം. തേങ്ങാപ്പാലു ബാക്കി ഉണ്ടങ്കിൽ അതും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം. നേന്ത്രപ്പഴവും തേങ്ങാപ്പാലും നന്നായി മിക്സ് ആയി വെന്തു വന്നതിനു ശേഷം ഇതിലേക്ക് കുറച്ചു പഞ്ചസാര കൂടി ഇട്ടു കൊടുക്കാം.

നന്നായി ഇളക്കിയതിനു ശേഷം ഇത് അടുപ്പിൽ നിന്ന് കുറച്ചു നേരം മാറ്റി വെക്കാം.ഇതിനു ശേഷം ഡ്രൈ ഫ്രൂട്സ് തയ്യാറാക്കുവാൻ വേണ്ടിയിട്ടു വേറൊരു പാത്രം അടുപ്പിലേക്ക് വെക്കുക.ഈ പാത്രത്തിലേക്ക് കുറച്ചു ബട്ടർ ചേർത്ത് കൊടുക്കുക. ബട്ടർ ചൂടായതിനു ശേഷം ഇതിലേക്ക് വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സ് ഇട്ടു കൊടുക്കാം. ഡ്രൈ ഫ്രൂട്സ് നന്നായി റെഡി ആയതിനു ശേഷം ഇത് നമുക്ക് ഏത്തക്ക തോഷിയിലേക്കു ഇട്ടു കൊടുക്കാം. ഇത്ര മാത്രം ചെയ്യുമ്പോൾ ഏത്തക്ക തോഷി തയാർ. ഇങ്ങനെയാണ് ഇത് ഉണ്ടാക്കുന്ന വിധം. കൂടുതലായി കണ്ടു മനസ്സിലാക്കുവാൻ തൊട്ടു താഴെയുള്ള വീഡിയോ പ്ലേയ് ചെയ്തു നോക്കു. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.

രുചികരമായ ചെണ്ട മുറിയൻ റെഡി.ഇത്രയും രുചിയിൽ ചെണ്ട മുറിയൻകഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും .ഈ രുചികരമായ ചെണ്ട മുറിയൻ തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക

വീഡിയോ കാണാം

You cannot copy content of this page