വളരെ അധികം പോഷക ഗുണങ്ങൾ ഉള്ള ഒന്ന് തന്നെ ആണ് വാഴ പഴം എന്ന കാര്യത്തിൽ ഭൂരിഭാഗം മലയാളികൾക്കും തര്ക്കങ്ങള് ഒന്നും തന്നെ ഉണ്ടാകില്ല.വാഴ പഴം കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ കഴിക്കാറുണ്ട്,ഏത്തക്കാപ്പം,പഴം നിറച്ചത് ,പഴം പൊരി,ഏത്തക്ക വറ്റൽ,അങ്ങനെ നിരവധി ആണ് ഏത്തക്ക കൊണ്ടുള്ള വിഭവങ്ങൾ.എന്നാൽ അല്പം കറുത്ത് പോകുകയോ തൊലി ചുളിയുകയോ ചെയ്‌താൽ ആ പഴം പിന്നെ കളയലാണ് നല്ലൊരു ശതമാനം ആളുകളും ചെയ്യുക.എന്നാൽ ഇത്തരത്തിൽ കറുപ്പ് വീണു പഴുത്തു പോയ വാഴപ്പഴം ഉപയോഗിച്ച് ഒരു ഉഗ്രൻ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇനി പറയുന്നത് .
വളരെ രുചികരമായ ഒരു പ്രഭാത ഭക്ഷണം ആണ് ഇത്തരത്തിൽ കറുത്ത് പോയ നേന്ത്ര പഴം ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്നത്.അതിനായി ഈ 3 നേന്ത്രപ്പഴം തൊലികളഞ്ഞു മുറിച്ചെടുത്തു ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു അടിച്ചു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.പേസ്റ്റ് ആയ നേന്ത്ര പഴത്തിലേക്കു ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ചു നന്നായി വീണ്ടും അടിച്ചെടുത്ത ശേഷം അതിലേക്കു ഒരു കപ്പ് ഗോതമ്പ് പൊടി,2 ടേബിൾസ്പൂൺ പഞ്ചസാര,2 ഏലക്ക തോല് കളഞ്ഞു ഉള്ളിലുള്ളത് എന്നിവ ചേർത്ത് ജാറിൽ വീണ്ടും അടിക്കുക.ശേഷം അതിലേക്കു മുക്കാൽ കപ്പ് പാൽ ഒഴിച്ചു വീണ്ടും അടിച്ചെടുക്കുക.മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ച ശേഷം കട്ടി ആണെങ്കിൽ കുറച്ചു പാൽ കൂടി ഒഴിച്ച് സോഫ്റ്റ് ആക്കി എടുക്കുക.ദോശ മാവിന്റെ പരുവം ആണ് ഇതിനു കൃത്യം.
ശേഷം ഒരു ഫ്രെയ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം അതിലേക്കു ദോശ ചുടുന്നത് പോലെ തയാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കുക.ചെറിയ തീയിൽ വേണം ഇങ്ങനെ ഒഴിച്ച് കൊടുക്കാൻ.അതിനു മുകളിൽ സുഷിരങ്ങൾ വരുന്നത് വരെ ചൂടാകാൻ അനുവദിക്കുക.അതിനു ശേഷം അത് മറിച്ചിടുക ചെറിയ തീയിൽ ഇട്ടു വേണം തിരിച്ചിടുമ്പോഴും പാകം ചെയ്യാൻ.വളരെ രുചികരമായ ഒരു പാൻ കേക്ക് ആണ് നിങ്ങൾ ഇങ്ങനെ പാകം ചെയ്യുന്നതിലൂടെ കിട്ടുന്നത്.
രുചികരമായ പാൻ കേക്ക് റെഡി.ഇത്രയും രുചിയിൽ പാൻ കേക്ക് കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും .ഈ രുചികരമായ പാൻ കേക്ക് തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.
വീഡിയോ കാണാം
