പുതുമയുള്ള ആഹാരങ്ങൾ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് നമ്മൾ എല്ലാവരും അല്ലെ. നമ്മൾ പ്രഭാത ഭക്ഷണമായി എളുപ്പത്തിൽ മിക്കവാറും ഉള്ള ദിവസങ്ങളിൽ ഉണ്ടാകാറുള്ള ഒരു പലഹാരമാണ് പുട്ട്. പുട്ട് തന്നെ പല രീതിയിൽ നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് പരിചയപ്പടുത്തുന്നത്. വാഴയിലയിൽ പുട്ട് ഉണ്ടാക്കിയാലോ. വാഴയിലയുടെ മണം എല്ലാവർക്കും ഏറെ ഇഷ്ടമായിരിക്കുമല്ലേ. അപ്പോൾ വാഴയിലയിലെ പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇനി പുട്ടിനു ആവശ്യമായ അരിപ്പൊടി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം ചെറു ചൂടുവെള്ളം ഒഴിച്ച് കുറെച്ചെയായി സാദാരണ പുട്ടിനു മാവ് നനയ്ക്കുന്ന രീതിയിൽ നനച്ചെടുക്കുക.
ഇനി കുറച്ചു വാഴയില നല്ല പോലെ കഴുകി വെള്ളം നല്ല പോലെ തുടച്ചെടുക്കുക. ശേഷം ആവശ്യമായ ഇല മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത ഇല ഒരു പുട്ടു കുറ്റിയുടെ അളവിൽ ചേർത്ത് വച്ചു ഒരു ഈർക്കിൽ കൊണ്ട് ജോയിന്റ് ആക്കുക. ഇനി എത്രത്തോളം കുറ്റി പുട്ടു വേണം അത്രത്തോളം ഇല ഇതുപോലെ തയ്യാറാക്കുക. ഇനി ഒരു പ്ലേറ്റിലേക്ക് ഈ ഇലകളെല്ലാം നേരെ മുകളിലേക്ക് ഹോൾ വരുന്ന രീതിയിൽ വെച്ച് കൊടുക്കുക. ശേഷം ഓരോ ഇലയുടെ ഉള്ളിലേക്കും ഒരു ലെയർ തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കുക.
ഇനി സാദാരണ രീതിയിൽ തന്നെ പുട്ടിന്റ മാവ് ചേർത്ത് കൊടുക്കുക. ഇനി മുകളിലായി വീണ്ടും തേങ്ങാ വെച്ച് കൊടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിന്റെ ഹോളുള്ള തട്ടിലേക്ക് ഈ പ്ലേറ്റോടുകൂടി ഇറക്കി വെച്ച ശേഷം അടച്ചു വെച്ച് വാഴയില പുട്ടിനെ വേവിച്ചെടുക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് വേണം ഇത് തയ്യാറാക്കാൻ. വാഴയിലയുടെ മണം നല്ല പോലെ ഈ പുട്ടിൽ നമുക്ക് അറിയാൻ കഴിയും. വളരെ ടേസ്റ്റിയാണ് ഈ ഒരു പുട്ട് കഴിക്കാൻ.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പുട്ട് എല്ലാവർക്കും ഇഷ്ടപ്പടുന്ന ഒരു റെസിപ്പി തന്നെ ആയിരിക്കും. ഇലയുടെ മണം നല്ല പോലെ ഈ പുട്ടിൽ ഉണ്ടാകും. ഇനിമുതൽ പുട്ട് ഉണ്ടാക്കുമ്പോൾ ഈ ഒരു രീതി ട്രൈ ചെയ്തു നോക്കൂ. സുമിസ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ട്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
