നമ്മുടെ എല്ലാം വീടുകളിൽ കാണുന്ന രണ്ട് സാധനങ്ങളാണ് ബ്രെഡും മുട്ടയും. എന്നാൽ ഇന്ന് നമുക്ക് ബ്രെഡും മുട്ടയും കൊണ്ട് ഒരു ഒന്നൊന്നര റെസിപ്പി തയ്യാറാക്കിയാലോ. സ്നാക്കായും ബ്രേക്ഫാസ്റ്റായും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഇത്. അപ്പോൾ നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സ് ചേർത്ത് മൂപ്പിച്ചു കോരി എടുക്കുക. ശേഷം ഒരു കപ്പ് തേങ്ങാ ചിരകിയതും ചേർത്ത് ഇളക്കി വറുക്കുക.
തേങ്ങാ നല്ല പോലെ മിക്സാക്കിയ ശേഷം ഒരു കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം തേങ്ങയുമായി പഞ്ചസാര നല്ല പോലെ മേൽറ്റാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു തേങ്ങാ മിക്സ് തണുക്കാനായി വെക്കുക. ശേഷം അഞ്ചു സ്ലൈസ്ഡ് ബ്രെഡ് എടുക്കുക. ഇനി ബ്രെഡിന്റെ അരികു വശം മുറിച്ചു മാറ്റുക. എന്നിട്ട് ബ്രെഡിനെ ചെറിയ ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത ബ്രെഡിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു ഗ്ലാസ് വെള്ളം ചേർത്ത് ബ്രെഡ് കുതിർത്തി എടുക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി മുട്ടയിലേക്ക് ആവശ്യമായ മൂന്ന് ടേബിൾ സ്പൂൺ ഷുഗർ ആഡ് ചെയ്യുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മിൽക്ക് പൌഡർ, കാൽ ടീസ്പൂൺ ഏലക്ക പൊടി, എന്നിവയെല്ലാം കൂടി നന്നായി അടിച്ചെടുക്കുക. ശേഷം കുതിരാനായി വെച്ചിരുന്ന ബ്രെഡിലേക്ക് ഈ മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി നേരത്തെ നെയ്യിൽ വറുത്തെടുത്ത തേങ്ങയുടെ മിക്സ് പകുതിയോളം ഈ മുട്ട മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി നന്നായി മിക്സാക്കുക.
ശേഷം എല്ലാം നല്ല പോലെ ഉടച്ച ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. എന്നിട്ട് നെയ്യിലേക്ക് റെഡിയാക്കി വെച്ച മുട്ട ബ്രെഡിന്റെ മിക്സ് പാനിലേക്ക് ഒഴിക്കുക. ശേഷം മുകൾ ഭാഗം ഒന്ന് ടാപ്പാക്കിയ ശേഷം അടച്ചു വെച്ച് വേവിക്കുക. ഇനി ഒരു അഞ്ചു മിനിറ്റായപ്പോൾ ബാക്കി വെച്ചിട്ടുള്ള തേങ്ങാ മിക്സ് മുകളിലായി ഇട്ടു കൊടുക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ പലഹാരം വേവിക്കുക. ശേഷം വെന്തു വന്ന പലഹാരം തിരിച്ചിട്ട് കൊടുക്കുക. ശേഷം ഇതൊന്നു മൂത്തു വരുമ്പോൾ പാനിൽ നിന്നും എടുത്തു സെർവ് ചെയ്യാവുന്നതാണ്.
