ഇന്ന് നമുക്ക് സോയ കൊണ്ടുള്ള ഒരു അടിപൊളി റോസ്റ്റ് പരിചയപ്പെട്ടാലോ. സോയ പെപ്പർ റോസ്റ്റാണ് ഇന്ന് തയ്യാറാക്കുന്നത് അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 150 ഗ്രാം സോയ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം സോയയിലേക്ക് തിളച്ച വെള്ളം ചേർത്ത് 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. 15 മിനിറ്റായപ്പോൾ സോയ നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ഈ വെള്ളത്തിൽനിന്ന് സോയ
പിഴിഞ്ഞെടുക്കുക.
എന്നിട്ട് സോയയെ രണ്ട് പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു
പാനിലേക്ക് സോയ മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 2 പച്ചമുളക് നീളത്തിൽ അരിഞ്ഞതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുക്കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പിലയും, ഒരു സവാളയുടെ പകുതി നീളത്തിലരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം അര കപ്പ് വെള്ളവും ചേർത്ത് സോയ വേവിക്കുക. എന്നിട്ട് അടച്ചുവെച്ച് മീഡിയം ഫ്‌ളൈമിൽ വച്ച് സോയ വേവിക്കുക. ശേഷം വെന്തു വന്ന സോയയെ ചട്ടിയിൽ നിന്നും കോരി മാറ്റുക. ഇനി ആ ചട്ടിയിലേക്ക് തന്നെ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളി നീളത്തിൽ മുറിച്ചത്, ഒരു ടേബിൾസ്പൂൺ ഇഞ്ചിയും കൂടി നീളത്തിൽ മുറിച്ചതു ചേർത്ത് മൂപ്പിക്കുക.
ശേഷം അതിലേക്ക് രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് ഒന്നു വഴറ്റുക. എന്നിട്ട് ഒന്നര സവാള ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി മുറിച്ചത് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അര കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്നുകൂടി വഴറ്റുക. എന്നിട്ട് അതിലേക്ക് മുക്കാൽ ടീസ്പൂൺ ഗരംമസാലപ്പൊടിയും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്തിളക്കുക.
ഇനി മസാലയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒന്നര ടേബിൾ സ്പൂൺ ചില്ലി സോസ്, ഒന്നര ടേബിൾ സ്പൂൺ സോയാസോസ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഈ മസാലയിലേക്ക് നേരത്തെ വേവിച്ച് മാറ്റി വച്ചിട്ടുള്ള സോയ ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. ശേഷം മൂന്ന് മിനിട്ടോളം ലോ ഫ്‌ളൈമിൽ വെച്ച് സോയ മസാലയുമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽക്കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇളക്കി
ഒന്നു വേവിക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സോയ പെപ്പർ റോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചോറിനൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു റോസ്റ്റാണിത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ഈ രീതിയിലൊരു റോസ്റ്റ് സോയ കൊണ്ട് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
