ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് അത്ര പ്രായോഗികമല്ല. എന്നാൽ ഇന്ന് നമുക്ക് കുട്ടികളുടെ ഇഷ്ടപ്പെട്ട വിഭവം വീട്ടിൽ ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയിട്ടുള്ള കറുമുറെ സ്നാക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം അടുപ്പിൽ വെക്കുക.
ശേഷം വെള്ളത്തിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം നല്ലപോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് ഫ്ളയിം ലോയിലേക്ക് മാറ്റിയ ശേഷം ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക. വറുത്തതോ വറുക്കാത്തതോ ആയ പൊടി നമുക്ക് ചേർക്കാവുന്നതാണ്. ശേഷം നല്ലപോലെ ഇളക്കിയ ശേഷം ഒരു മിനിറ്റോളം അടച്ചുവെച്ച് മാവിനെ വേവിക്കുക. ശേഷം അഞ്ചു മിനിറ്റോളം മാവിനെ ഫ്ളയിം ഓഫാക്കിയ ശേഷം റസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക.
ശേഷം കയ്യിൽ കുറച്ചു വെള്ളം തടകിയ ശേഷം മാവിനെ നല്ലപോലെ കുഴച്ചെടുക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം നല്ലപോലെ കുഴച്ചെടുത്ത മാവിന്റെ പകുതി ഭാഗം എടുക്കുക. എന്നിട്ട് നല്ല പോലെ പരത്തുക. വളരെ കനം കുറച്ച് പരത്തുന്നതാണ് നല്ലത്. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ച് പൊടി വിതറിയ ശേഷം മാവിനെ നല്ലപോലെ കനം കുറച്ചു പരത്തി എടുക്കുക.
കനംകുറച്ച് പരത്തി എടുത്തശേഷം ഏത് ഷെയ്പ്പിലാണോ വേണ്ടത് ആ ഷെയ്പ്പിൽ കട്ടർ കൊണ്ട് മുറിച്ചെടുക്കുക. ത്രികോണ ഷെയ്പ്പിൽ ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് എല്ലാം മുറിച്ചെടുത്ത ശേഷം ഒരു കടായിയിൽ എണ്ണ വച്ച് ചൂടാക്കി എടുക്കുക. ശേഷം നല്ലപോലെ ചൂടായ എണ്ണയിലേക്ക് മുറിച്ചു വച്ചിട്ടുള്ള സ്നാക്ക് ഇട്ട് നല്ല ഫ്രൈ ആക്കി എടുക്കുക. ഹൈ ഫ്ളൈമിൽ വെച്ച് ഫ്രൈ ചെയ്ത് എടുത്താൽ മതിയാകും. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. നല്ല ക്രിസ്പി ആയി വന്നിട്ടുണ്ട് ഇനി കോരി മാറ്റാം.
ശേഷം ഒരു ബൗളിലേക്ക് മസാല തയ്യാറാക്കാം. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. നിങ്ങളുടെ കയ്യിൽ ചാറ്റ് മസാല ഉണ്ടെങ്കിൽ അത് ചേർത്തുകൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി എടുത്ത സ്‌നാക്കിനെ ഈ മസാലയിലേക്ക് ഇട്ടു നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം മിക്സ് ആക്കി എടുത്ത സ്‌നാക്കിനെ ആവശ്യത്തിന് എടുത്ത ശേഷം ഒരു ടൈട്ടുള്ള കണ്ടയ്നറിൽ ഇട്ട് ഒരു മാസത്തോളം നമുക്ക് സൂക്ഷിക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കറുമുറെ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.
