വളരെ കുറച്ചു സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു അടിപൊളി ടേസ്റ്റി കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതും ബേക്ക് പോലും ചെയ്യാതെ വളരെ എളുപ്പത്തിൽ ഈ കേക്ക് നമുക്ക് തയ്യാറാക്കാൻ കഴിയും എന്നതാണ് ഈകേക്കിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ നോക്കിയാലോ വളരെ സ്വാദിഷ്ടമായ ഈ കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് രണ്ടു കപ്പ് അളവിൽ മൈദാ ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് അളവിൽ പഞ്ചസാരയും, ഒരു കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കി കൊടുക്കുക.
ഇനി ഒരു അഞ്ചു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുത്തു കൈ കൊണ്ട് പുട്ടിനു മാവ് കുഴക്കുന്ന പരുവത്തിൽ ഈ മിക്സിനെ കുഴച്ചെടുക്കുക. ഇനി രണ്ടു ഏലക്ക കൂടി പിച്ച് ഇതിലേക്ക് ചേർക്കാം. ഇനി ഇങ്ങനെ റെഡിയാക്കിയ മാവിനെ ഒരു സോസ് പാനിലേക്ക് ചേർത്ത് കൊടുത്ത ശേഷം നല്ല പോലെ ഒരു ഗോൾഡൻ കളർ ആകുന്നതു വരെ വറുത്തെടുക്കുക. നല്ല പോലെ വറുത്തെടുത്ത മാവിനെ ഫ്ളൈമിൽ നിന്നും ഇറക്കി മാറ്റി വെക്കുക. ഇനി വേറൊരു പാനിലേക്ക് അര ലിറ്റർ പാല് ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് അളവിൽ പഞ്ചസാര കൂടി ചേർത്ത് കൊടുത്ത ശേഷം രണ്ടു ഏലക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഇത്രയും നല്ല പോലെ മിക്സ് ചെയ്തെടുത്ത ശേഷം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി അര കപ്പ് പാല് അതിൽ നിന്നും കോരിയെടുത്ത ശേഷം ആറ് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കുക. ഇനി പാലുമായി നല്ല പോലെ മിക്‌സാക്കിയ ശേഷം ഇത് അടുപ്പിൽ വെച്ച പാലിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇത്രയും ചെയ്ത ശേഷം മാത്രം തീ ഓണാക്കുക. ഇനി നല്ല പോലെ കുറുകി വന്നാൽ ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം നല്ല പോലെ തണുത്തു വന്നാൽ കുറച്ചു ഡെസിഗ്നേറ്റഡ് കോക്കനട്ട് കൂടി ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി ഈ മിക്സ് ഒരു പൈപ്പിംഗ് ബാഗിലേക്ക് മാറ്റിയ ശേഷം ഒരു ബേക്ക് ടിന്നെടുക്കുക.
അതിൽ ബട്ടർ ഒന്ന് സ്പ്രെടാക്കി കൊടുത്ത ശേഷം ആദ്യത്തെ ലെയർ വറുത്തെടുത്ത മൈദ ചേർത്ത് കൊടുക്കുക. ഇനി അതിന്റെ മുകളിൽ പൈപ്പിംഗ് ബാഗിലെ ക്രീം വെച്ച് കൊടുക്കുക. ശേഷം വീണ്ടും മൈദ വറുത്തതും കൂടി ചേർത്ത് കൊടുക്കുക. ഇനി അതിന്റെ മുകളിലും ക്രീം വെച്ച് സ്പ്രെടാക്കി കൊടുക്കാം. ഇനി വൈറ്റ് ചോക്കലേറ്റ് ഗ്രേറ്റ് ചെയ്തെടുത്തതും കൂടി ഏറ്റവും മുകളിലായി ഡെക്കറേറ്റ് ചെയ്തു കൊടുത്ത ശേഷം ഫ്രീസറിൽ ഒരു മണിക്കൂർ സെറ്റാകാനായി വെക്കുക. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.
