നമ്മുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് കടലക്കറി. എന്നാൽ ഈ കറിക്കടല കൊണ്ട് കറി വെക്കാൻ മാത്രമല്ല സ്നാക്കും തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ സ്നാക്ക് കറിക്കടല കൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. വെള്ളക്കടലായാണ് ഈ സ്നാക്ക് തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ശേഷം കടലയെ നാലു മണിക്കൂറോളം കുതിർത്തിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കടലക്കൊപ്പം ഒരു സവാള കൊത്തിയരിഞ്ഞതും, നാല് പീസ് വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു മല്ലിയില ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല ഇത്രയും ചേർക്കുക. എന്നിട്ട് ഒന്ന് കറക്കി എടുക്കുക.
ശേഷം ഈ അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ടര ടേബിൾ സ്പൂൺ കോൺഫ്ലോർ കൂടി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പില കൂടി ഇതിനൊപ്പം ചേർത്ത് മിക്‌സാക്കുക. ശേഷം ഈ മിക്സിനെ വടയുടെ ഷെയ്പ്പിലാക്കി എടുക്കുക. എല്ലാ മിക്‌സും ഇതുപോലെ ഷെയ്‌പ്പാക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി വെച്ച ഓരോ വടയെയും ഇട്ട് കൊടുക്കുക.
എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല വട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം മറ്റൊന്നും ഇല്ലാത്ത സമയങ്ങളിൽ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഒരുവട്ടം ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും. പുറമെ ക്രിസ്പിയും ഉള്ളിൽ കടലയുടെ ടേസ്റ്റുമുള്ള കിടിലൻ സ്നാക്കാണ് ഇത്. ട്രൈ ചെയ്യാൻ മറക്കല്ലേ.
