ദിവസങ്ങൾ കടന്നു പോയി….അതിന് ശേഷം സണ്ണിയുടെ ലോറി മുന്നിലൂടെ പാഞ്ഞു പോവുന്ന കാണും…ഇടക്ക് അമ്മുവിനെ നോക്കി പേടിപ്പിക്കും…എന്നല്ലാതെ തമ്മിൽ നേരിട്ട് കണ്ടിട്ട് കുറെ ദിവസം ആയിരുന്നു…..
അമ്മുവിന് അവനെ കാണാൻ ഒരുപാട് കൊതി തോന്നി….പക്ഷേ അവസരങ്ങൾ ഒന്നും ഇല്ലായിരുന്നു…അവസാനാം ഞായറാഴ്ച. മറിയ അമ്മച്ചിയുടെ അടുത്ത് കൊണ്ട് പോകാം എന്ന് അലീന സമ്മതം മൂളി…
ഇഷ്ടപെട്ട ഒരു ആകാശ നീല ചുരിദാർ എടുത്ത് ധരിച്ചു….ചെറുതായി ഒരുങ്ങി…അലീന സ്കൂട്ടറിൽ വന്നിരുന്നു…. അവളുടെ പിന്നിൽ കയറി ഇരുന്നു…
സ്കൂട്ടർ ആ ചെറിയ വീട് മുറ്റത്ത് നിർത്തി…
“ആരും ഇല്ലെ ഇവിടെ” അലീന ഉറക്കെ കൂവി…
അമ്മു കുറച്ച് പരിഭ്രമത്തോടെ ചുറ്റും നോക്കി…ചെകുത്താൻ ലോറി ഇവിടെ ഉണ്ട്…പക്ഷേ ജീപ്പ് കാണാൻ ഇല്ല…ഇന്ന് ഞായർ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടാവും എന്ന് ആണല്ലോ കേട്ടത്…എന്തോ ഉള്ളിൽ നിരാശ തോന്നി അവൾക്…
“എൻ്റെ അലീന കൊച്ചു ഈ വഴി ഓക്കേ ഓർമയുണ്ടോ… അല്ല ആരാ കൂടെ?? മറിയ ചോദിച്ചു…
“എൻ്റെ കൂട്ടുകാരി ആണ് അമ്മു…വല്യമ്മച്ചി വിശക്കുന്നു…എന്തെങ്കിലും കഴിക്കാം” അലീന പറഞ്ഞു..
“വാ മക്കളെ” മറിയ ഉത്സാഹത്തോടെ വിളിച്ചു….
ആ കൊച്ചു വീടിൻ്റെ അടുക്കളയിൽ അവർ പോയി….
“അമ്മച്ചി ഇന്നു കൊഞ്ച് വറുക്കാൻ നിക്കുവായിരുന്ന്… സണ്ണിക്ക് ഇഷ്ട ഒരുപാട്…മക്കൾക്കും ഊണിൻ്റെ കൂടെ അത് പോരെ” മറിയ ചോദിച്ചു..
“ഓ മതി…അമ്മച്ചി… സണ്ണിചായൻ എന്താ ഏറ്റവും ഇഷ്ടം ” അമ്മു അവരുടെ തോളിൽ പിടിച്ച് ചോദിച്ചു
“അങ്ങനെ ഒന്നും ഇല്ല കൊച്ചെ….എല്ലാം തിന്നും അവൻ….ഇറച്ചിയും മീനും നിർബന്ധം ആണ്…അത്രേ ഉള്ളൂ” മറിയ ചിരിയോടെ പറഞ്ഞു..
“വെറും തീറ്റ അല്ല മോളെ…ഒരു ചെമ്പ് ചോറും കറികളും വേണം” അലീന പറഞ്ഞു
“പോ കൊച്ചെ…എൻ്റെ ചെറുക്കനെ കണ്ണ് വെക്കാൻ നിൽക്കണ്ട…. ആണുങ്ങൾ ആവുംബോ കുറച്ച് വണ്ണവും നീളവും ഓക്കേ വേണം” മറിയ സണ്ണിയെ സപ്പോർട്ട് ചെയ്തത് അലീന പുചഛിച്ചു
“ശെരിയാണ് അമ്മച്ചി…. മൂപ്പർക്ക് ആ വണ്ണവും ….മുടിയും ഓക്കേ ഒരു ഭംഗി തന്നെയാ…” അമ്മു അവൻ്റെ ഒതുക്കം ഇല്ലാത്ത മുടിയെ ഓർത്തു ചിരിച്ചു കൊണ്ട് പറഞ്ഞു…
മറിയ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…അവളുടെ തലയിൽ തലോടി…
“വാ പിള്ളേരെ ഊണ് കഴിക്കാൻ…സണ്ണിയും എൻ്റെ ആങ്ങളയും പുറത്ത് പോയിരിക്കുവാ…വരാൻ വയ്ക്കും….നിങൾ കഴിച്ചോ”
അമ്മച്ചി അവർക്ക് ഉള്ള ഭക്ഷണം വിളമ്പി…ഒപ്പം അമ്മു നിർബന്ധിച്ച് കൂടെ നിർത്തി കഴിപ്പിച്ചു…
ഊണ് കഴിച്ച ശേഷം മറിയ അടുക്കള വശത്തേക്ക് പാത്രം കഴുകാനും ഒതുക്കി വെക്കാനും പോയി…
“അലി… എവിടെയാ എൻ്റെ ഇച്ചായൻ്റെ മുറി??
അമ്മു ആവേശത്തിൽ ചോദിച്ചു…
“അങ്ങോട്ട് പോണോ മോളെ… നിൻ്റെ ഇചായന് തീരെ ഇഷ്ടം ഇല്ല…. മൂപർ എന്നെ പോലും ഉള്ളിൽ കയറ്റില്ല….ആകെ അമ്മച്ചി മാത്രമേ കേറത്തുള്ളു…” അലീന ചോദിച്ചു
“എന്തായാലും…ഞാൻ കേറി കിടക്കേണ്ട മുറി അല്ലേ…നി കാണിക്കൂ” അമ്മു പറഞ്ഞു
“ആ അവസാനത്തെ മുറിയ…ശ്രദ്ധിച്ചു പോ…ഒന്നും പ്രണയത്തിൻ്റെ ഓർമ …തേങ്ങ കൊല പറഞ്ഞു അവിടെ നിന്ന് അടിച്ചു മാറ്റരുത്…please” അലീന പറഞ്ഞു
“പോടീ” അമ്മു കപട ദേഷ്യത്തിൽ അവൻ്റെ മുറിയിലേക്ക് കയറി…
അത്യാവശം വലിയ മുറി ആയിരുന്നു…വലിയ ഒരു തേക്കിൻ്റെ കട്ടിലും അലമാരയും ഉണ്ടായിരുന്നു….
കഴുകാൻ ഉള്ള തുണി എല്ലാം ഒരു മൂലയിൽ ചവർ പോലെ കൂട്ടി ഇട്ടിട്ടുണ്ട് …
രാവിലെ മാറ്റിയ ഷർട്ട് അതുപോലെ കട്ടിലിൽ ഇട്ടിട്ടുണ്ട്….
കട്ടിലിനു അടുത്ത് തന്നെ ഒരു റേഡിയോ ഉണ്ട്..കണ്ടാൽ തന്നെ അറിയാം ഏതോ ഫോറിൻ ഇമ്പോട്ടാട് പ്രോഡക്ട് ആണ് എന്ന്…
അമ്മു പതിയെ അത് തുറന്നു വെച്ചു…റെഡ് fm.. വെച്ച് അതിൽ നിന്ന് ഒരു പ്രണയ ഗാനം ഉറക്കെ ആ വീട്ടിൽ മുഴങ്ങി…
മുറ്റത്ത് ഇരുന്നു ഫോണിൽ candy crush കളിച്ചു കൊണ്ടിരിക്കുന്ന അലീന ഉറക്കെ വിളിച്ചു ” എന്നത്താടി ഉറക്കെ പാട്ട്”
“ഒന്നുമില്ല…ചുമ്മാ വെച്ചതാ…” അമ്മു ഉറക്കെ പറഞ്ഞു..
അലീന കാര്യം ആകാതെ game കളി തുടങ്ങി…
🎶നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം
മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
അത്ര മേൽ ഒന്നാണു നമ്മൾ🎶🎶
അമ്മു പതുക്കെ കട്ടിലിൽ കിടന്നു…തൻ്റെ കഴുത്തിലെ ഷാൾ മാറ്റി.. കയ്യും കാലും വിടർത്തി കിടന്നു…ബെഡിൽ മുഴുവനും അവൻ്റെ മണം ആണ് എന്ന് തോന്നി പോയി…അവൻ്റെ അഴിഞ്ഞു കിടന്ന ഷർട്ട് എടുത്ത് അവളുടെ മേലിലേക് എടുത്ത് ഇട്ടു…
പ്രണയത്തിൻ്റെ ലാസ്യതയിൽ മിഴികൾ അടച്ചു കിടന്നു…
അപ്പോഴേക്കും കറുത്ത ജീപ്പ് വീട് മുട്ടത്തിൽ നിർത്തി…അതിൽ നിന്നും സണ്ണിയും മത്തായിയും ഇറങ്ങി…
മുന്നിൽ ഇരുന്ന അലീന പെട്ടന്ന് ഞെട്ടി പോയി….ഉള്ളിൽ അമ്മു ഉള്ള കാര്യം അവളെ ഭയപ്പെടുത്തി…
സണ്ണി അവളുടെ നേരെ വന്നു തലയിൽ ഒന്ന് തലോടി മുന്നോട്ട് നടന്നു…
അലീന പേടിച്ച് വിറച്ച് കൊണ്ട് നോക്കി നിന്ന്…സണ്ണി വാതിൽ തുറന്നു കയറി… വാതിൽ അടച്ചു
കുറച്ച് നേരം ഒരു നിശബ്ദത ആയിരുന്നു…
തൻ്റെ റൂമിൽ…നീല ചുരിദാർ ഇട്ടു മത്സ്യ കന്യകാ പോലെ ചുരുണ്ട് കിടക്കുന്നു ഒരു പെണ്ണ്
“ഡീ…’ അത് ഒരു അലർച്ച തന്നെ ആയിരുന്നു
അമ്മു പേടിച്ച് വേഗം എഴുന്നേറ്റ്…കയ്യിൽ ഉള്ള അവൻ്റെ ഷർട്ട് മുറുക്കെ പിടിച്ചു നിൽക്കുന്നു…കഴുത്തിൽ ദുപ്പട്ട ഇല്ല….
പേടിയോടെ അവനെ നോക്കി … ഏതു വഴി ഓടും എന്ന് അവൾക് മനസ്സിൽ ആവുന്നില്ല…
“അത്..അത്..സോറി” ഇത്രയും പറഞ്ഞു അവൻ്റെ മുന്നിലൂടെ വാതിൽ തുറന്ന് ഓടാൻ വേണ്ടി പോകുന്ന പെണ്ണിനെ അവൻ തോളിൽ പിടിച്ച് തൻ്റെ അടുത്തേക്ക് ചേർത്തിരുന്നു…
“എന്നാതിന…എൻ്റെ മുറിയിൽ….അവിടെ എത്ര മുറി വേറെ ഉണ്ട്…എന്തിനാ എൻ്റെ സ്വകാര്യതയിൽ മാധവൻ്റെ മകൾ ഇത്ര താൽപര്യം കാണിക്കുന്ന” ഗാംഭീര്യം നിറഞ്ഞ ആ ശബ്ദത്തിൽ അമ്മു പേടിച്ച് പോയി…
അവളുടെ കണ്ണുകൾ പിടിക്കാനും ചുണ്ടിൻ്റെ മുകളിൽ വിയർപ്പ് പോടിയാനും തുടങ്ങി…
“പറയടി…” അവൻ ഒന്ന് കൂടെ അവളെ വലിച്ചപ്പോൾ അമ്മു അവൻ്റെ കാരിരുമ്പു പോലെ ഉള്ള നെഞ്ചിലേക്ക് അമർന്നു പോയിരുന്നു….
“ഞാൻ…അറിയാതെ..ഉറക്കം വന്നപ്പോൾ…ഇനി ഉണ്ടാവില്ല” വിറച്ച് കൊണ്ട് പറയുന്ന അവളെ സണ്ണി നോക്കി….
പ്രണയം നിറഞ്ഞ കണ്ണുകൾ….വിറക്കുന്ന ചുവന്ന ചുണ്ടുകൾ…തന്നിലേക്ക് അമർന്നു കിടക്കുന്ന അവളുടെ ശരീരത്തിലെ ചൂട്…ഒരു നിമിഷം അറിയാതെ സണ്ണിയുടെ നോട്ടം അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും അറിയാതെ ഒഴിഞ്ഞു കിടക്കുന്ന കഴുത്തിലേക്ക് പോയതും…
അമ്മു അവനെ ഉന്തി തളളി ഓടാൻ നോക്കിയതും ..അവൻ അവളെ ഇടിപ്പിലൂടെ തന്നെ കയ്യ് ചേർത്ത് പിടിച്ചു വെച്ച്…
മുന്നോട്ട് ഒരു അടി വെക്കാൻ പറ്റാതെ അവളും നിന്നു…
സണ്ണിയുടെ ചുണ്ടും തൻ്റെ ചുണ്ടും തമ്മിൽ ചെറിയ ഒരു നൂലിഴ വ്യത്യാസം മാത്രം… ആത്രക് അടുത്ത് ഈ മുഖം കാണുന്നത് ആദ്യം …
അവൻ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു….
“നിൻ്റെ കണ്ണിൽ ഞാൻ കാണുന്ന ഒരു കുരുത്തകെട് ഉണ്ട്….അത് ഒരിക്കലും സത്യം ആവരുത്…..എൻ്റെ കാര്യങ്ങളിൽ ഇനി കൂടുതൽ സ്വാതന്ത്ര്യം. എടുത്താൽ” ഇത്രയും പറഞ്ഞു അവൻ ഒന്നുകൂടി അവളുടെ ഇടുപ്പിൽ വിരൽ അമർത്തി…
🎶🎶മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുനാ
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം🎶🎶
പാട്ടിൻ്റെ വരികൾക്ക് അനുസരിച്ച് അവൻ്റെ കണ്ണുകൾ അവളുടെ പരൽ മീൻ പോലെ ഉള്ള കണ്ണിലേക്ക് ഒന്ന് കൂടി നോക്കി..ഇതുവരെ താൻ കാണാത്ത ഒരു പിടപ്പ്…
തന്നിലേക്ക് അമർന്നു കിടക്കുന്ന അവളുടെ മൃദുലതകൾ പേടിച്ച് വിറക്കുന്ന പോലെ തോന്നി…അവൻ അവളുടെ മാറിലേക്ക് നോട്ടം പായിച്ചതും …അമ്മു അവനെ ഉന്തി തളളി ഒറ്റ ഓട്ടം ആയിരുന്നു…
ഒരു നിമിഷം വേണ്ടി വന്നു സണ്ണി ക്ക് എല്ലാം മനസ്സിൽ ആവാൻ….
മീശ പിരിച്ചു വെച്ച് കൊണ്ട്… അലീനയുടെ സ്കൂട്ടറിൽ ഓടി ചാടി കയറി പോകുന്ന പെണ്ണിനെ അവൻ കണ്ട്…
ആദ്യമായി ഒരു ചെറിയ പുഞ്ചിരി…. അവൾക് വേണ്ടി അവൻ പൊഴിഞ്ഞു…
കട്ടിലിൽ മറന്നു കിടക്കുന്ന അവളുടെ ദുപ്പട്ട…അവൻ അലമാരിയിൽ എടുത്ത് വെച്ചു…തൻ്റെ ഷർട്ട് നിലത്ത് ഇട്ടിട്ട് ആണ് പെണ്ണ് ഓടിയ….
അത് എടുത്ത് വിരിച്ചിട്ട്…കട്ടിലിൽ കിടന്നു
മനസ്സിൽ എന്തോ ഒരു അസ്വസ്ഥത….
അവളുടെ കണ്ണിൽ എന്തോ ഒരു കള്ളത്തരം ഉണ്ട്…പക്ഷേ എന്താണ് എന്ന് മനസ്സിൽ ആവുന്നില്ല…..സണ്ണി ഓർത്തു കിടന്നു….പിന്നെ തനിയെ ഉച്ച ഉറക്കത്തിൽ വീണു…..
തുടരും
