റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചുക്ക ഇനി വീട്ടിൽ തയ്യാറാകൂ..

ചിക്കൻ വെച്ച് തയ്യാറാക്കാൻ കഴിയുന്ന ഒത്തിരി റെസിപ്പികൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ചിക്കൻ വെച്ച് പല വേറെയ്റ്റി റെസിപ്പികൾ തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് ചിക്കൻ വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പിയായ ചിക്കൻ ചുക്കായാണ്. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിൽ രണ്ടു ടീസ്പൂൺ പച്ച മല്ലി,രണ്ടു റ്റീസ്പൂണോളം കുരുമുളക്,കാൽ ടീസ്പൂൺ ജീരകം,കാൽ റ്റീസ്പൂണോളം ഉലുവ, രണ്ടു പീസ് കറുക പട്ട,മൂന്നോ നാലോ പീസ് ഗ്രാമ്പൂ, മൂന്നു വറ്റൽ മുളക് ഇത്രയും ചേർത്ത് രണ്ടു മിനിറ്റോളം ഒന്ന് വറുത്തെടുക്കാം.

ഇത് ഒരു പകുതിയോളം മൂത്തു വന്നാൽ ഇതിലേക്ക് ഒരു ആറ് പീസോളം കാശ്മീരി ചില്ലി ചേർത്ത് നല്ല പോലെ ഒന്നും കൂടി മൂപ്പിച്ചെടുക്കുക. അര കിലോ ചിക്കന് വേണ്ടിയാണ് ഇത്രയും മസാലകൾ വറുത്തെടുത്തത്. ഇനി ഈ മിക്സ് വെള്ളമൊന്നും ചേർക്കാതെ പൊടിച്ചെടുക്കാം. നല്ല പോലെ പൊടിഞ്ഞു വന്ന മിക്സിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെള്ളവും കൂടി ചേർത്ത് അരച്ചെടുക്കാം. ഇനി അര കിലോ ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്. അതിലേക്ക് അരച്ചെടുത്ത മസാല,ആവശ്യത്തിന് ഉപ്പു,ഒരു നാരങ്ങയുടെ നീര്,കാൽ ടീസ്പൂൺ മഞ്ഞൾപൊടി ഇത്രയും കൂടി ചിക്കനിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി ഒരു മണിക്കൂർ ചിക്കൻ റസ്റ്റ് ചെയ്യാനായി വെക്കാം.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് നല്ല പോലെ ചൂടായി വന്നാൽ ഒരു ടേബിൾ സ്പൂണോളം വെജിറ്റബിൾ ഓയിലും ഒരു സ്പൂൺ നെയ്യും കൂടി ചേർക്കുക. ഇനി ഒരു ടേബിൾസ്പൂണോളം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ഇനി നല്ല പോലെ മൂത്തു വന്നാൽ ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്ക് ചേർക്കുക. എന്നിട്ട് രണ്ടു സവാള ചെറുതായി അരിഞ്ഞതും കുറച്ചു ഉപ്പും കൂടി പാനിലേക്ക് ചേർത്ത് നല്ല പോലെ സോഫ്റ്റാക്കി എടുക്കുക. ഇനി രണ്ടു തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നല്ല പോലെ തക്കാളിയെ വേവിച്ചെടുക്കുക.
ശേഷം നേരത്തെ മസാല ചേർത്ത് വെച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച് എടുക്കുക. ഇനി അടച്ചു വെച്ച് മുക്കാൽ ഭാഗത്തോളം ചിക്കൻ വേവിച്ചെടുക്കാം.

ഒരു മുക്കാൽ ഭാഗത്തോളം ചിക്കൻ വെന്തു വന്നാൽ തുറന്നു വെച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല പോലെ ഡ്രൈ ആയി വന്ന ചിക്കൻ ചുക്കയിലേക്ക് കുറച്ചു മല്ലിയില കൂടി ചേർത്ത് ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ നമ്മുടെ ചിക്കൻ ചുക്ക ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. നീതുസ് മലബാർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page