ഇന്ന് നമുക്ക് ചിക്കൻ റോൾ ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ചിക്കൻ റോൾ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി രണ്ട് പച്ചമുളകും കൂടി ചേർത്ത് വഴറ്റുക. ഇനി കുറച്ചു ഉപ്പും ചേർത്ത് ഉള്ളിയും മുളകും വഴറ്റി എടുക്കുക.
എന്നിട്ട് കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക. ഇനി എല്ലാം നല്ല പോലെ മൂത്തു വന്നാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയതും, കാൽ ടീസ്പൂൺ കുരുമുളക്പൊടിയും, കാൽ ടീസ്പൂൺ പെരിഞ്ജീരക പൊടിയും, ഒരു മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ ചിക്കൻ മസാലയും, ചേർത്ത് വഴറ്റുക. ഇനി കുറച്ചു ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത് മിക്സിയിൽ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.
ശേഷം ചതച്ചെടുത്ത ചിക്കനും ചേർത്ത് മിക്‌സാക്കി ഒന്ന് മൂപ്പിച്ചെടുക്കുക. ഇനി കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്‌സാക്കുക. ഇനി ഫ്ളൈമിൽ നിന്നും മാറ്റി വെക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട, ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് മൈദയും, ഒന്നര കപ്പ് വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ഇനി ഒരു തവ ചൂടാക്കിയ ശേഷം ഓരോ ദോശയായി കനം കുറച്ചു ചുട്ടെടുക്കുക. ഇനി ചുട്ടടുത്ത ഉടനെ ഫില്ലിംഗ് വെച്ച് ഇത് ഫോൾഡാക്കി എടുക്കുക. ഇനി ഇങ്ങനെ റോളാക്കി എടുത്ത ശേഷം മുട്ട മിക്സിൽ കോട്ട് ചെയ്തു ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ റോൾ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
