ചിക്കനിൽ തയ്യാറാക്കുന്ന പല റെസിപ്പീസും നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഈ ഒരു റെസിപ്പി ആദ്യമായിട്ടായിരിക്കും നമ്മെളെല്ലാം പരിചയപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഈ മുളകാ ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കിലോ ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു ഉരുളിയിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി ചേർക്കുക.
എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പും, 3 തണ്ട് കറിവേപ്പില, എന്നിവ ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് ഈ പൊടികളെല്ലാം ഒന്ന് മൂപ്പിച്ചെടുക്കുക. ഇനി മൂത്തുവന്ന പൊടിയിലേക്ക് ചിക്കൻ ചേർത്തിളക്കുക. എന്നിട്ട് 10 മിനിറ്റോളം ചിക്കൻ മീഡിയം ഫ്ളൈമിൽ വെച്ച് അടച്ചു വെച്ച് വേവിക്കുക. ശേഷം വെള്ളമൊക്കെ ഇറങ്ങിവന്ന ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക.
ശേഷം ഒരു മാഗ്ഗി ക്യൂബും, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 5 മിനിറ്റും കൂടി അടച്ചു വെച്ച് വേവിക്കുക. എന്നിട്ട് രണ്ട് സവാള സ്കോയറായി അരിഞ്ഞ ശേഷം ഇതളുകളായി ഇളക്കി ചിക്കനിലേക്ക് ചേർക്കുക. ശേഷം 2 തക്കാളി ചെറുതായി അരിഞ്ഞതും, 2 പച്ചമുളകും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് നല്ല പോലെ ഇളക്കുക. എന്നിട്ട് രണ്ട് മിനിറ്റോളം ലോ ഫ്ളൈമിൽ വേവിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുളകാ ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുളകാ ചിക്കൻ തയ്യാറാക്കി നോക്കണേ.
