പലരും കേക്ക് ഉണ്ടാക്കുമ്പോൾ ചോക്കലേറ്റ് ഗാനാഷ് ചേർക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലേ. എന്നാൽ പലർക്കും ഇത് കടയിൽ പോയി വാങ്ങാൻ കഴിയണമെന്നില്ല. ചോക്കലേറ്റ് ഗാനാഷ് ഇല്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റില്ല എന്ന് പറയുന്നവർക്കായി ഇതാ ഒരു ഹോം മൈഡ് ചോക്കളേറ്റ് ഗാനാഷ്. വെറും അഞ്ചു ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ ചോക്കളേറ്റ് ഗാനാഷ് വീട്ടിൽ എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ എടുത്തു അതിൽ അര കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക.
ഇനി ഒരു കാൽ കപ്പ് കോകോ പൗഡറും ഒരു ടേബിൾ സ്പൂൺ മൈദയും ഒരു അരിപ്പയിൽ അരിച്ച ശേഷം മാത്രം ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം ഫ്ളൈയിം ഓണാക്കുക. ഇനി നല്ല പോലെ ഇളക്കി കൊടുക്കുക. ശേഷം പെട്ടന്നു തന്നെ തിളക്കാനും തുടങ്ങും.കുറച്ചു സമയത്തിനുള്ളിൽ കുറുകി വരാനും തുടങ്ങും. നല്ല പോലെ ഇളക്കി കൊടുക്കുവാൻ വിട്ടു പോകരുത്
അല്ലെങ്കിൽ മൂട്ടിൽ പിടിക്കാനും കട്ട കെട്ടാനും സാധ്യതയുണ്ട്. നല്ല പോലെ കുറുകി വരുന്ന സമയം ഒരു സ്പൂൺ നെയ്യും കൂടി ചോക്കളേറ്റ് ഗാനാശിൽ ചേർക്കുക. ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം ഇത് പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കാം. തണുത്തു വന്നാൽ കേക്ക് ഡെക്കറേറ്റു ചെയ്യാൻ വേണ്ടി എടുക്കാവുന്നതാണ്. അപ്പോൾ കിടിലൻ ടേസ്റ്റിലും നല്ല പെർഫെക്റ്റായിട്ടും ചെയ്തെടുക്കാൻ പറ്റുന്ന ചോക്കളേറ്റ് ഗാനാഷ് ഇവിടെ
റെഡിയായി വന്നിട്ടുണ്ട്.
എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. അച്ചൂസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്താൽ മതിയാകും.
