ബ്രെഡ് കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും ചോക്ലേറ്റ് പുഡ്ഡിംഗ്.

ബ്രെഡ് കൊണ്ട് നിങ്ങൾ പുഡ്ഡിംഗ് ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ വായിലിട്ടാൽ അലിഞ്ഞുപോകും ചോക്ലേറ്റ് പുഡ്ഡിംഗ് ബ്രെഡ് കൊണ്ട് ഈസിയായി ഉണ്ടാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു സോസ് പാനിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയെ ലോ ഫ്ളൈമിലിട്ട് കാരമലൈസ് ചെയ്യുക. ശേഷം കാരമലൈസ് ചെയ്ത ഷുഗറിനെ ചൂടോടുകൂടി ഒരു പുഡ്ഡിംഗ് ട്രേയിൽ ഒഴിച്ച് കൊടുക്കുക. എന്നിട്ട് എല്ലാ ഭാഗത്തേക്കും ഷുഗറിനെ സ്പ്രെഡ്ടാക്കുക.

ഇനി ഒരു പാനിൽ അര കപ്പ് ഷുഗർ ചേർക്കുക. ശേഷം പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോകോ പൌഡർ ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഈ മിക്സിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളയിം ഓണാക്കി ഇളക്കി ഇളക്കി കൊടുക്കുക. ഇനി നന്നായി ചൂടായി വരുമ്പോൾ കാൽ കപ്പ് ചോക്ലേറ്റ് ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് കസ്റ്റാഡ് പൌഡർ അര കപ്പ് വെള്ളത്തിൽ നന്നായി മിക്‌സാക്കിയ ശേഷം ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി കൈ വിടാതെ ഇളക്കുവാൻ ശ്രെദ്ധിക്കുക. ഇനി ലോ ഫ്ളൈമിലിട്ട് ഇളക്കിയാൽ മതിയാകും.

ഇനി കുറുകി വന്ന മിക്സിലേക്ക് ആര് പീസ് ബ്രെഡ് പൊടിച്ച പൊടി ചേർത്ത് ഇളക്കുക. നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം നേരത്തെ ഷുഗർ കാരമലൈസ് ചെയ്തു വെച്ചിരുന്ന ട്രേയിലേക്ക് ഈ പുഡ്ഡിംഗ് മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു പാനിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് ഒരു സ്റ്റാൻഡ് ഇട്ട ശേഷം ഈ പുഡ്ഡിംഗ് ഒഴിച്ച ട്രേയ് മുകൾ ഭാഗം ഒന്ന് കവർ ചെയ്ത ശേഷം അതിലേക്ക് ഇറക്കി വെച്ച് പുഡ്ഡിംഗ് വേവിച്ചെടുക്കുക. ലോ ഫ്ളൈമിൽ ഇരുപത്തിയഞ്ച് മിനിറ്റായപ്പോൾ പുഡ്ഡിംഗ് വെന്തു വന്നിട്ടുണ്ട്.

ശേഷം വെന്തു വന്ന പുഡിങ്ങിനെ വെളിയിൽ വെച്ച് ഒന്ന് ചൂടാറുമ്പോൾ അഞ്ചു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. അഞ്ചു മണിക്കൂറിനു ശേഷം പുഡ്ഡിംഗ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ക്രീമി ചോക്ലേറ്റ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന വളരെ ടേസ്റ്റിയായ ഒരു പുഡിങ്ങാണ് ഇത്. ചൈന ഗ്രാസ്സോ ജെലാറ്റിനോ ഒന്നും തന്നെ ഈ പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമില്ല.

Leave a Reply

You cannot copy content of this page