മിക്കവാറും നമ്മുടെ വീടുകളിൽ തയ്യാറാക്കാറുള്ള ഒരു പലഹാരമാണ് ഇടിയപ്പം. എന്നാൽ നമ്മൾ ഇടിയപ്പം തയ്യാറാക്കുന്നത് സേവനാഴി ഉപയോഗിച്ചിട്ടല്ലേ. എന്നാൽ ഇന്ന് നമുക്ക് സേവനാഴിയില്ലാതെ നല്ല ടേസ്റ്റിയായ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ കഴിയും. അതിനായി ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് മാവിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് നല്ലപോലെ മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ലപോലെ കലക്കിയെടുക്കുക.
ശേഷം മാവിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു പൈപ്പിംഗ് ബാഗിലേക്ക് ഈ മാവിനെ നിറക്കുക. എന്നിട്ട് ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന ദോശ തവയിലേക്ക് എണ്ണ തടവുക. എന്നിട്ട് പൈപ്പിംഗ് ബാഗിന്റെ അറ്റത്തായി ഒരു ഹോളിട്ട് കൊടുക്കുക. എന്നിട്ട് മാവിനെ ദോശ കല്ലിന്റെ മുകളിലേക്ക് ചുറ്റിച്ചു വീഴ്ത്തുക. എന്നിട്ട് ഒരു സൈഡ് മൂത്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക.
എന്നിട്ട് രണ്ട് സൈഡും വെന്തുവന്നാൽ പാനിൽ നിന്നും എടുത്തുമാറ്റുക. എല്ലാ മാവും ഇതുപോലെ തന്നെ ചുറ്റിച്ചു കൊടുക്കുക. എന്നിട്ട് വേവിച്ചെടുക്കുക. ഏത് മാവ് കൊണ്ടും ഇതുപോലെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇടിയപ്പം പോലിരിക്കാൻ വേണ്ടിയാണ് അരിപ്പൊടി കൊണ്ട് തയ്യാറാക്കിയത്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു പലഹാരമാണിത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.
