രണ്ട് കപ്പ് റവയും ഒരു കപ്പ് അവലും കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ ദോശ

എന്നും പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് വളരെ സ്പെഷ്യലായ, അതുപോലെതന്നെ ടേസ്റ്റിയായ ഒരു ബ്രെക്ഫാസ്റ് റെസിപ്പി പരിചയപ്പെട്ടാലോ. അതെ റവ വെച്ചിട്ടാണ് ഈ ദോശ തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് റവ ചേർക്കുക. ശേഷം റവ മുങ്ങി കിടാക്കാൻ പാകത്തിൽ വെള്ളവും ചേർത്ത് റവ കുതിർത്തുക. ഇനി ഒരു കപ്പ് വെള്ള അവൽ കഴുകിയ ശേഷം ഈ റവയുടെ കൂടെ കുതിരാനായി ഇട്ടു വെക്കുക.

ഇനി വെള്ളമൊക്കെ വറ്റി വന്ന റവയും അവലും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ടു ഒരു കപ്പ് തൈരും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് ഒരു പാനിൽ ആവശ്യമായ മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. ഏത് അളവിൽ വേണമെങ്കിലും ദോശ തയ്യാറാക്കാം. ഇനി നെയോ ഓയിലോ മുകളിലായി ഒന്ന് വീഴ്ത്തിയ ശേഷം ദോശ മറിച്ചിട്ട് കൊടുക്കുക.

എന്നിട്ട് ഓരോ ദോശയായി ചുട്ടെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ റവ ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page