ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ മത്തി മുളകിട്ടത്.

മലയാളിയുടെ ഇഷ്ട മത്സ്യമാണ് മത്തി. കപ്പക്ക് ഒപ്പവും ചോറിനൊപ്പവും കഴിക്കാൻ വളരെ ടേസ്റ്റാണ് മത്തി കറി. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മത്തി മുളകിട്ടത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ മത്തി വൃത്തിയാക്കിയ ശേഷം മീനിന്റെ മുകളിൽ വരഞ്ഞെടുക്കുക. ശേഷം മൂന്നു പീസ് കുടം പുളി കുറച്ചു വെള്ളത്തിലിട്ട് വെക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാക്കുക.

എന്നിട്ട് ചട്ടി ചൂടായി വന്നാൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അഞ്ചു അല്ലി വെളുത്തുള്ളി ചതച്ചത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏഴ് ചെറിയ ഉള്ളി ചതച്ചത്, മൂന്നു പച്ചമുളക്, കുറച്ചു കറിവേപ്പില, എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അര ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് ഇളക്കുക.

ശേഷം മീഡിയം സൈസിലുള്ള തക്കാളിയുടെ പകുതി അരിഞ്ഞത് ചേർത്ത് ഇളക്കുക. എന്നിട്ട് വെന്തുടഞ്ഞു വന്ന മസാലയിലേക്ക് വെള്ളത്തിൽ ഇട്ടു വെച്ച കുടംപുളിയും വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് കറി ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കറി തിളപ്പിക്കുക. ശേഷം തിളച്ചു വന്ന കറിയിലേക്ക് മീനും കുറച്ചു കറിവേപ്പിലയും ചേർത്ത് കറി അടച്ചു വെച്ച് വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ മത്തി മുളകിട്ടത് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മത്തി കറി വെച്ച് നോക്കണേ. എത്തീസ് കുക്ക് ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply