സണ്ണി വീട്ടിൽ വെറും കൈയ്യോടെ കയറുന്ന കണ്ട് അമ്മു അവൻ്റെ പിന്നാലെ കൂടി
“ലിസ്റ്റ് എല്ലാം മേടിച്ച് പോയിട്ട്..ഇപ്പൊ ഒന്നും ഇല്ലാതെ ആണോ വന്നിരിക്കുന്ന…”അമ്മു അവനെ നോക്കി ചോദിച്ചു
“മാറ്..എനിക് ഒന്ന് കിടക്കണം…വാതിൽ അടക്കാൻ നോക്കി സണ്ണി പറഞ്ഞു…
അമ്മു വാതിൽ തളളി തുറന്ന് അകത്ത് കയറി
“അങ്ങനെ ഇതിൻ്റെ ഉള്ളിൽ കയറി അടച്ച് ഇരിക്കാൻ പറ്റില്ല…രാത്രി ഇനി എന്ത് വെട്ടി വിഴുങ്ങി ഇരിക്കാം എന്ന് കരുതി ആണ് വന്നത്…ഇങ്ങനെ പരത്തി പരത്തി ഉണ്ടാകി തരാൻ ഇവിടെ മാവില്ല.. അരി ഇല്ല…എന്തെങ്കിലും വാങ്ങിച്ച് വന്നാൽ ഞാൻ ഉണ്ടാകി തരും. ഇല്ലെങ്കിൽ ഞാൻ എൻ്റെ പാട്ടിന് പോകും”അമ്മു പറഞ്ഞു
സണ്ണി ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി…
അവളുടെ മുഖത്തിന് ഇട്ടു ഒരെണ്ണം കൊടുത്തു…
പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ…അമ്മുവിൻ്റെ മുഖം കോടി പോയത് പോലെ തോന്നി…
കണ്ണുകൾ നിറഞ്ഞു തുളുമ്പി…അവനെ നോക്കി..
“ഇച്ഛാ..ഞാൻ”പറഞ്ഞു തീരുന്ന മുൻപ് അവൻ അവളുടെ കഴുത്തിൽ കയറി പിടിച്ച്
“എന്തിനാ ശവമേ എൻ്റെ ജീവിതത്തിൽ വന്നത്…നിൻ്റെ തന്തായുടെ വായിൽ നിന്ന് എൻ്റെ യോഗ്യത മുഴുവനും കേൾക്കാനോ… എത്ര പ്രാവശ്യം പറഞ്ഞത് ആടി..നിന്നോട് താൽപര്യം ഇല്ല..ഇഷ്ടം ഇല്ല..എന്ന്…അപ്പോ ഒലക്കമേലെ ഒരു പ്രണയം…പിഴപ്പിച്ചു പോലും ഞാൻ….അത്രക്ക് ആണത്തം ഇല്ലാത്തവൻ ആണോ ഡീ ഞാൻ…”സ്വഭോദം നഷ്ടപെട്ടവനെ പോലെ അവൻ ഉറഞ്ഞു തുള്ളി
“അയ്യോ ഒന്നും ചെയ്യല്ലേ..സണ്ണി…അത് ചത്ത് പോകും ” മറിയ കരഞ്ഞു കൊണ്ട് ഓടി വന്നു
“എന്നതാ..എന്നതാ ഇപ്പൊ പ്രശ്നം..മത്തായി ചോദിച്ചു
“എന്നെ കൊണ്ട് ഒന്ന് പറയിപ്പികരുത്..ഇത്തിരി പോന്ന പെണ്ണിനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിച്ചു…എൻ്റെ മാനം കളഞ്ഞില്ലെ എല്ലാവരും…ഇതിലും ഭേദം ഞാൻ തൂങ്ങി ചാവുന്നത് ആണ്”സണ്ണി പറഞ്ഞു
അമ്മു കരഞ്ഞു കൊണ്ട് ..നിലത്ത് ഇരുന്നു പോയി… താൻ ചെയ്തത് വലിയ ഒരു തെറ്റ് ആണ് എന്ന് അവൾക് സ്വയം തോന്നി…സ്നേഹം പിടിച്ചു വാങ്ങാൻ നോക്കിയത് വലിയ തെറ്റ് തന്നെ ആണ്…
“ഇച്ഛാ…എനിക് അത്രക്കിഷ്ട്ട്ടം ആയത് കൊണ്ടാ….എന്നോട് ക്ഷമിക്കൂ..ഇച്ഛാ..പ്ലീസ്”അവൻ്റെ കാലിൽ വീണ പെണ്ണിനെ അവൻ മുടി പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു
“കണ്ട് പോവരുത് നിന്നെ ഇനി ഇവിടെ…. എവിടെ എങ്കിലും പോ…അത്രക്ക് ഞാൻ വേറുക്കുന്നുണ്ട് അമ്മു നിന്നെ ഇപ്പൊ….”അവൻ തൊണ്ട ഇടറി പറഞ്ഞു കൊണ്ട് ജീപ്പ് എടുത്ത് പുറത്തേക്ക് ഇറങ്ങി…
അമ്മു മുഖം പൊത്തി നിലത്ത് കരഞ്ഞു…കിടന്നു …
മറിയ അവളെ പൊതിഞ്ഞു പിടിച്ചു..
മത്തായി കർത്താവിൻ്റെ മുന്നിൽ പോയി പ്രാർത്ഥിച്ചു…
“ഈ കുടുംബത്തെ രക്ഷിക്കണേ”
######
പാറ പുറത്ത് ഇരിക്കുക ആണ് ജയനും സണ്ണിയു…
“എന്താ സണ്ണി നീ ഈ പറയുന്ന..അവളെ തല്ലി എന്നോ… പെണ്ണുങ്ങളെ തല്ലി വേണോ നിനക്ക് നിൻ്റെ കാര്യം പറയാൻ…ആണുങ്ങളുടെ നെഞ്ചിലോട്ട് ആയിരുന്നു ആദ്യം..ഇപ്പൊ ഇതാ പെണ്ണും” ജയൻ ദേഷ്യത്തിൽ പറഞ്ഞു
“എനിക് ദേഷ്യം വന്നു പോയി ഡാ…സമാധാനത്തിൽ ജീവിച്ചത് അല്ലേ ഞാൻ …ജീവിതം വീണ്ടും കൺമുന്നിൽ കിട്ടിയപ്പോൾ അത് സന്തോഷത്തോടെ അമ്മച്ചിയുടെ കൂടെ ജീവിച്ചു തീർക്കണം എന്ന് വിചാരിച്ച എന്നെ….കയ്യും കാലും കാട്ടി മോഹിപ്പിച്ചു എടുത്തത് അവള് ആണ്…ഇപ്പൊ അവളുടെ തന്ത അവൾക് എന്നെ ക്കാൾ നല്ലത് കിട്ടും പോലും….പിന്നെ മാധവനും ഞാനും തമ്മിൽ ഉള്ള പ്രായ വ്യത്യാസം വെറും 7,8 ഉള്ളൂ…അത് അയാൾക് അംഗീകരിക്കാൻ വയ്യ…ആർക്കു വേണം ആ നായിൻ്റെ മോൻ്റെ അംഗീകാരം”സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“അപ്പോ നിൻ്റെ പ്രശ്നം ശെരിക്കും അവള് നിന്നെ വിട്ടു പോകണം എന്നാണോ…അതോ പോവരുത് എന്നാണോ”ജയൻ ചോദിച്ചു
“പോകാൻ അവളെ കൊണ്ട് പറ്റില്ല….പക്ഷേ അവളുടെ തന്ത പറഞ്ഞത് സണ്ണി ഒരിക്കലും മറക്കില്ല…. അവന് ഉള്ളത് കൂടി ആണ് ഇന്ന് അവൾക് ഇട്ട് കൊടുത്തത്…അമ്മായി അപ്പൻ അല്ലേ…പഴയ പോലെ അവനെ പോയി തല്ലാൻ പറ്റില്ല”സണ്ണി പറഞ്ഞു
“എൻ്റെ പൊന്നു സണ്ണി…നിനക്ക് ശെരിക്കും വട്ടാ….അവളെ കൂട്ടി ജീവിച്ച് കാണിച്ചു കൊടുക്ക്…നിന്നെ നീ ആയിട്ട് സ്വീകരിച്ച പെണ്ണാണ് അവള്…അവൾക് അറിയാം നീ നാൽപത് അടുത്തത് ആണ്..നിനക്ക് വിദ്യാഭ്യാസം ഇല്ല..ജോലി ഇല്ല എന്നൊക്കെ…അറിഞ്ഞിട്ട് വന്ന പെണ്ണിനെ പിന്നെ എന്തിനാ സംശയിക്കുന്ന…കൂടെ കൂട്ടി അന്തസ്സ് ആയി ജീവിച്ചു കാണിച്ചു കൊട്….”ജയൻ തോളിൽ തട്ടി പറഞ്ഞു….
“ഹും…ഞാൻ പോട്ടെ..പെണ്ണ് ഇപ്പൊ കിടന്നു മോങ്ങുന്ന ഉണ്ടാവും…പോയി ഒന്ന് സ്നേഹിച്ചു വിടാം”സണ്ണി കണ്ണ് ഇറുക്കി പറഞ്ഞു …
“ചെല്ല്…ചെല്ല്”ജയൻ പറഞ്ഞു
######
വീട്ടിൽ കയറിയ സണ്ണി നേരെ മുറിയിൽ കയറി…അവളെ അവിടെ കാണാൻ ഇല്ല…
പുറത്തെ പോയി നോക്കി.. എവിടെയും പെണ്ണിനെ കാണാൻ ഇല്ല…
“അമ്മച്ചി അമ്മു എവിടെ “അടുക്കളയിൽ കയറി ചോദിച്ചു
“പോയി”മറിയ പറഞ്ഞു
“എന്ത്… എവിടെ പോകാൻ …ആരോട് ചോദിച്ചിട്ട്” സണ്ണി അലറി
“അവള് എന്തായാലും ഇനി ഇങ്ങോട്ട് വരില്ല സണ്ണി..നിന്നെ ഇനി ബുദ്ധിമുട്ടിക്കാൻ നിൽക്കില്ല….”മറിയ ഒളി കണ്ണിട്ടു നോക്കി പറഞ്ഞു
ദേഷ്യം കൊണ്ട് ചുവന്ന മുഖം ആയി ഇരിക്കുന്ന സണ്ണി
“എൻ്റെ ഭാര്യ..എന്നോട് ചോദിക്കാതെ എവിടെ പോയി….എനിക് അറിയണം”അവൻ മറിയയെ പിടിച്ചു അടുത്തേക്ക് നിർത്തി ചോദിച്ചു
“ആട്ടി വിടുമ്പോൾ ആലോചിക്കണം….അതിനും ചോദിക്കാൻ പറയാനും ആൾ ഉണ്ടെന്ന്” മത്തായി അങ്ങോട്ട് വന്നു പറഞ്ഞു
“അങ്ങനെ ആട്ടി വിട്ടത് ഒന്നും അല്ല…ദേഷ്യം വന്നപ്പോ പറഞ്ഞു പോയി…അത്രേ ഉള്ളൂ…എനിക് എൻ്റെ ഭാര്യ എൻ്റെ വീട്ടിൽ വേണം…മാധവൻ നായർ എൻ്റെ സ്വഭാവം ഇനിയും അറിയാൻ ബാകി ഉണ്ട്”ഷർട്ട് മടക്കി വെച്ച് കൊണ്ട് സണ്ണി പറഞ്ഞു
“ഭാര്യയോട് അത്ര സ്നേഹം ഉണ്ടോ”മറിയ ചോദിച്ചു.
“ഇഷ്ട അമ്മച്ചി എനിക് അവളെ…അത് ആ പെണ്ണിനും അറിയാം…എന്നിട്ടും അറിയാത്ത പോലെ ഈ പോക്ക് ഈ പോയത് ഇന്നാതിനാ!!!സണ്ണി ദേഷ്യത്തിൽ പറഞ്ഞു
മറിയ ഉറക്കെ ചിരിച്ചു
“അത് അതിൻ്റെ വീട്ടിൽ പോയിട്ട് ഒന്നും ഇല്ല…. അലീനയുടെ കൂടെയാ..നിന്നെ പേടിച്ച് അവിടെ ഇരിക്കുക ആണ്..നിൻ്റെ മൂഡ് മാറുമ്പോൾ വര പറഞ്ഞു പോയി”മറിയ പറഞ്ഞു…..
“ഓഹോ…ഇപ്പൊ ശെരി ആകി തരാം”സണ്ണി മുണ്ടും മടക്കി കുത്തി ..ജീപ്പ് എടുത്ത്
###
റാണി യുടെ വീട്ടിൽ ജീപ്പിൻ്റെ ശബ്ദം കേട്ടതും…
അലീന യുടെ മടിയിൽ കരഞ്ഞു കിടക്കുന്ന അമ്മു. വേഗം എഴുന്നേറ്റ്..ജനൽ തുറന്നു നോക്കി…
“അയ്യോ ഇച്ഛാ…അലീന എന്നെ തല്ലാൻ വന്നത് ആണോ…എനിക് പേടി ആകുന്നു…എന്നെ കൊല്ലുമോ??അമ്മു പേടിച്ച് കൊണ്ട് പറഞ്ഞു
അലീന നോക്കിയപ്പോൾ കണ്ടും…
ജീപ്പിൻ്റെ ഉള്ളിൽ ഇരുന്നു നീട്ടി ഹോൺ അടിക്കുന്ന സണ്ണി

“മമ്മി…ചാച്ചൻ”അലീന വേഗം റാണിയെ വിളിച്ചു…
റാണി ബാൽക്കണിയിൽ നിന്നു…കൂടെ അലീന നിന്നു..അമ്മു പേടിച്ച് ഒലിച്ചു അലീനയുടെ ബാക്കിൽ നിന്നു
“സണ്ണി ഇവിടെ കിടന്ന് ഹോൺ അടിക്കാതെ വീട്ടിൽ പോ…എൻ്റെ കെട്ടിയോൻ വന്ന് കണ്ട് ഒരു പ്രശ്നം ആകുന്ന മുന്നേ നീ പോ”റാണി ഉറക്കെ വിളിച്ചു പറഞ്ഞു
“അതിന് ഞാൻ അവൻ്റെ കെട്ടിയോൾനേ കാണാൻ അല്ല വന്നത്…നിൻ്റെ പിന്നിൽ നിൽക്കുന്ന എൻ്റെ പെണ്ണിനോട് ഇങ്ങോട്ട് ഇറങ്ങി വരാൻ പറ…അല്ലെങ്കിൽ ഞാൻ അങ്ങോട്ട് കയറും” സണ്ണി താഴെ നിന്ന് ഉറക്കെ വിളിച്ചു കൂവുന്നത് കേട്ട് അമ്മു പേടിച്ചു
“എൻ്റെ പൊന്നു സണ്ണി നിൻ്റെ ചേച്ചി അല്ലേ ഡാ ഞാൻ…ഇപ്പൊ ഇന്ന് ഒരു ദിവസം ഇവിടെ നിന്നൂട്ടെ അവള്….നീ പ്രശ്നം ഉണ്ടാകാതെ പോ”റാണി മയത്തിൽ പറഞ്ഞു
“റാണിയെ എൻ്റെ ഭാര്യ ഇല്ലാതെ ഞാൻ ഉറങ്ങുന്ന പ്രശ്നം ഇല്ലാ
…..അത് അവൾക്കും നന്നായി അറിയാം…ഇറങ്ങി വാടി ഇങ്ങോട്ട്”സണ്ണി അലറി
അലീന അമ്മുവിനെ നോക്കി
“വെറുതെ ഓരോന്ന് തളളി വിടുന്ന ആണ് അലീ…എന്നെ കഴുത്ത് പിടിച്ചു ഞെക്കി വിട്ടതാ ഇന്ന് വൈകുന്നേരം”അമ്മു കരഞ്ഞു കൊണ്ട് പറഞ്ഞു…
“ഡീ….നായിൻ്റെ മോളെ..ഇറങ്ങി വാടി”സണ്ണി ഉറക്കെ വിളിച്ചു
റാണി വേഗം താഴേക്ക് ഇറങ്ങി വാതിൽ തുറന്നു
സണ്ണി അകത്തേക്ക് കയറി
“എവിടെ ആ പൂതന…അല്ലെങ്കിൽ നൂർ നാവ് ആണല്ലോ..ഇന്ന് എന്താ പെണ്ണ് ഒളിച്ച് ഇരിക്കുന്ന”അവൻ ചോദിച്ചു
“നന്നായി പേടിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്..ഇന്ന് ഇവിടെ കിടന്നിട്ട് പോട്ടെ സണ്ണി…നീ ഇപ്പൊ പോ”റാണി ഒന്ന് കൂടെ മയത്തിൽ പറഞ്ഞു
“പറ്റില്ല റാണി മോളെ…അവള് ഇല്ലാതെ ഇപ്പൊ എനിക് ഉറക്കം കിട്ടില്ല…അവള് തന്നെയാണ് ഓരോന്ന് എന്നെ ശീലിപ്പിച്ചതും.. … പച്ചയ്ക്ക് പറയാലോ…അവളുടെ ചൂടും ചൂരും ഇല്ലാതെ ഇപ്പൊ സണ്ണിക്ക് ഉറക്കം ഇല്ല….”ഒരു ചമ്മലും ഇല്ലാതെ മുഖത്ത് നോക്കി പറഞ്ഞ സണ്ണിയെ റാണി ഞെട്ടി നോക്കി…
മുണ്ട് മടക്കി കുത്തി സണ്ണി മുകളിൽ കയറി…
അലീന യുടെ മുറി തളളി തുറന്നു …
അമ്മു പേടിച്ച് കൊണ്ട് അലീന യുടെ പിന്നിൽ നിന്ന്..
“എനിക് ഒന്നും അറിയില്ല…ചാച്ചാ..കൊണ്ട് പൊയിക്കോ “അലീന പേടിച്ച് കൊണ്ട് ഇലിച്ചു
മറുപടി പറഞ്ഞു
അമ്മു ഞെട്ടലോടെ അവളെ നോക്കി…
സണ്ണി അവളെ നോക്കി അവളുടെ അടുത്തേക്ക് വന്നു….
അമ്മു നിലത്തേക്ക് തന്നെ നോക്കി നിന്നു..
നിമിഷ നേരം കൊണ്ട് അവൻ അവളെ തോളിൽ ഇട്ടു…
അമ്മു അവൻ്റെ തോളിൽ കിടന്നു പിടയാൻ തുടങ്ങി…അവൻ ഒരു കയ്യ് കൊണ്ട് മാത്രം അവളെ പിടിച്ച് കൊണ്ട് താഴേക്ക് ഇറങ്ങി..
അവളെ ജീപ്പിൽ കയറ്റി…വണ്ടി എടുത്തു
“മമ്മി…ശെരിക്കും..ചാച്ചൻ അമ്മുവിനെ സ്നേഹിക്കാൻ തുടങ്ങിയോ”അലീന കിളി എല്ലാം പാറിയ പോലെ നിന്ന് കൊണ്ട് ചോദിച്ചു..
“അവൻ്റെ സ്നേഹം തന്നെ ആണ് എനിക് പേടി..അതിൻ്റെ എല്ലു എങ്കിലും ബാകി വേക്കനെ കർത്താവേ”ചിരിച്ചു കൊണ്ട് റാണി പറഞ്ഞു…
അലീന ഒന്നും മനസ്സിൽ ആവാതെ നോക്കി നിന്നു
തുടരു
