ചെകുത്താന്റെ പ്രണയം 36

അവരെ നോക്കി ചുമച്ചു കൊണ്ട് അമ്മച്ചി വന്നു…

സണ്ണി വേഗം അടങ്ങി ഒതുങ്ങി ഇരുന്നു..

“എന്നതാ അമ്മച്ചി…ഇന്ന് ഇവിടെ ഉപ്പ് മാവ് മാത്രമേ ഉള്ളോ”അവൻ ചോദിച്ചു

“ഇന്നലെ സാധനം വാങ്ങിക്കാൻ വിട്ട ആൾ വെറും കൈയ്യോടെ അല്ലേ വന്നത്…ബാകി ഉള്ള റവ എടുത്ത് ആണ് ഇത് ഉണ്ടാക്കിയ”അമ്മച്ചി പറഞ്ഞു

“ഇന്ന് എല്ലാം കൊണ്ട് വരാം…”അവൻ പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി…

അമ്മുവും ഒന്നും മിണ്ടാതെ കഴിച്ചു..

ഭക്ഷണം കഴിച്ച ശേഷം  അവൻ കയ്യ് കഴുകി വന്നു..

“അമ്മച്ചിയെ ഞാൻ പോകുവാ..പിന്നെ ഇന്ന് അമ്മു കോളജിൽ പോകുന്നില്ല ..അവളെ നോകികോണേ….”അവൻ ഉറക്കെ പറഞ്ഞു

“അതെന്താ..പെട്ടന്ന് ഒരു മേലായ്‌ക” മറിയ വേഗം അവളുടെ നെറ്റിയിലും കഴുത്തിലും കയ്യ് വെച്ച് പനി ഉണ്ടോ എന്ന് നോക്കുമ്പോൾ.. കണ്ടു് തെന്നി മാറിയ ശാളിൻ്റെ ഇടയിൽ കാണുന്ന ചുംബന പാടുകൾ…അറിയാതെ ചുണ്ടിൽ ചിരി വന്നെങ്കിലും മറിയ അത് ഒളിപ്പിച്ചു വെച്ചു

“അതെന്തു വയ്യായ്ക ആണ് ഡാ കൊച്ചിന്??അവർ ചോദിച്ചു

“അറിയില്ല അമ്മച്ചി…എന്തോ തണ്ടൽ വേദന ആണ് എന്നൊക്കെ പറയുന്ന…”സണ്ണി താൽപര്യം ഇല്ലാത്ത പോലെ പറഞ്ഞു

അമ്മുവിന് ചിരി വരുന്നുണ്ടായിരുന്നു

“എൻ്റെ മോൻ എന്തായാലും ഭാര്യയുടെ  വയ്യയ്ക നോക്കാൻ തുടങ്ങിയോ…അൽഭുതം തന്നെ”മറിയ പറഞ്ഞു

“ഒരു കൂട് മെഴുകുതിരി കത്തിച്ചു ഇങ്ങനെ മറിയാമ്മ കർത്താവിന് ഒരു സ്വൈര്യം പോലും കൊടുക്കുന്നില്ലല്ലോ…എൻ്റെ മോൻ പെണ്ണ് കെട്ടി ജീവിക്കണെ…എന്ന നേർച്ച  തമ്പുരാൻ കേട്ട് കാണും “സണ്ണി കണ്ണിറുക്കി പറഞ്ഞു ജീപ്പിൽ കയറി…

അവർ സന്തോഷത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു അവളുടെ തലയിൽ തലോടി…

അന്ന് എന്തോ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു മറിയ…ഒപ്പം അമ്മുവും…

രാത്രി സണ്ണി വന്നു..സാധങ്ങൾ എല്ലാം വാങ്ങി കൊണ്ട് അടുക്കളയിൽ വെച്ചു…

“ഡീ അമ്മുവേ”അവൻ മുറിയിൽ കയറി..
കട്ടിലിൽ കിടന്നു  പഠിക്കുന്ന അമ്മുവിനെ കണ്ട് അവൻ ചോദിച്ചു

“വേദന മാറിയോ പൊന്നിൻ്റെ”അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത് ഇരുന്നു

” എന്താ ഒരു സ്നേഹം…ഇതിൻ്റെ മുന്നേ…എന്നെ കാണുമ്പോൾ അലറി നടന്ന മനുഷ്യൻ ആണ്”അമ്മു പറഞ്ഞു

“വേദന പോയോ ഡീ…വയർ വേദന ആണോ..അതോ അവിടെ നീറ്റൽ ഉണ്ടോ “അവൻ വീണ്ടും ചോദിച്ചു…

“ഹും..രാവിലെ ഉള്ള അത്രക്ക് ഇല്ല…എന്നാലും ഉണ്ട്”അവനെ നോക്കി പറഞ്ഞു

“ശീലം ആവുമ്പോൾ ശെരി ആകും”ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു

“പോടാ…”അമ്മു  അവനെ നോക്കി പറഞ്ഞു

“നിൻ്റെ എത്ര വയസ്സിന് മൂത്ത ആടി ഞാൻ…”അവൻ ചോദിച്ചു

“അതിന് ബഹുമാനം വേണോ.. ശെരിയാണ് പ്രായം വെച്ച് നോക്കുമ്പോൾ എൻ്റെ അപ്പൻ ആവാം…”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു

സണ്ണിയുടെ മുഖം പെട്ടന്ന് വാടി…
തൻ്റെ കയ്യിൽ അവൾക് വേണ്ടി വാങ്ങിയ ഡയറി മിൽക്ക് അവൻ അതുപോലെ ഒളിപ്പിച്ചു പിടിച്ചു…

“ഇതാ…വീണ്ടും മുഖം വീർത്തു” അമ്മു പറഞ്ഞു…
സണ്ണി ഒന്നും മിണ്ടാതെ ഫോൺ എടുത്ത് പുറത്തേക് പോയി…

അമ്മുവിന് എന്തോ പോലെ തോന്നി…
അടുക്കളയിൽ കയറി ഭക്ഷണം  വിളമ്പി അവനെ പുറത്ത് നിന്ന് വിളിച്ചു

“ഇച്ഛാ …ഭക്ഷണം വേണ്ടെ??

“വേണ്ടാ….എനിക് വിശപ്പ് ഇല്ല” അവളുടെ മുഖത്ത് നോക്കാതെ ജീപ്പിൽ ചാരി നിന്ന് മൊബൈൽ തോണ്ടി അവൻ പറഞ്ഞു

“ങ്ങേ…അതെന്താ..പുറത്ത് നിന്നു കഴിച്ചോ”അമ്മു ചോദിച്ചു

“ഹും..അവൻ ഗൗരവത്തിൽ മൂളി…

അമ്മുവിന് എന്തോ തോന്നി…അടുക്കളയിൽ പോയി പാത്രം എല്ലാം കഴുകി കട്ടിലിൽ ഇരുന്നു…
സണ്ണി മുറിയിൽ  കയറി …കട്ടിലിൽ കിടക്കാൻ വന്നതും അമ്മു വേഗം നീങ്ങി ഭിത്തിയുടെ അടുത്തേക്ക് നിരങ്ങി

“ഞാൻ നിന്നെ പീഡിപ്പിക്കാൻ ഒന്നും പോകുന്നില്ല…എന്നെ കാണുമ്പോൾ ചെകുത്താനെ കണ്ട പോലെ നിരങ്ങി പോകണ്ട”അവൻ ദേഷ്യത്തിൽ പറഞ്ഞു

“അതിന് ഞാൻ അത് മനസ്സിൽ പോലും ചിന്തിച്ചിട്ട് ഇല്ല…എന്തിനാ മുഖം വീർപ്പിച്ചു ഇരിക്കുന്ന”അമ്മു പറഞ്ഞു

അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കാതെ ചെരിഞ്ഞു കിടന്നു…
അമ്മു പതിയെ അവനെ വയറിൽ ചുറ്റി പിടിച്ചു…
അവൻ്റെ ചെവിയിൽ പതുക്കെ വിളിച്ചു
“അരികൊമ്പ”…

അവൻ്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വന്നു….
“എന്തിനാ…എന്നോട് പിണങ്ങി ഇരിക്കുന്ന..ഞാൻ എന്താ ചെയ്ത???

“നീ എന്തിനാ അമ്മു എന്നെ അച്ഛൻ്റെ പ്രായം എന്ന് പറഞ്ഞത്..പെട്ടന്ന് നിൻ്റെ അച്ഛൻ പറഞ്ഞത് ഓർമ വന്നു…ഞാൻ നിനക്ക് ചേരില്ല അല്ലേ”അവൻ്റെ ശബ്ദം ഇടറി… കണ്ണു നിറഞ്ഞു തുളുമ്പി പുറത്തേക്ക് വന്നു..

അമ്മു അവൻ്റെ മുഖം ശക്തിയിൽ തിരിച്ചു പിടിച്ചു…
തന്നെ നോക്കാതെ കലങ്ങിയ കണ്ണും ആയി നിൽകുന്ന സണ്ണിയെ കണ്ട് അവളുടെ ഹൃദയം വേദനിച്ചു

“തമാശക്ക് പറഞ്ഞത് അല്ലേ എൻ്റെ ഇച്ഛാ…ഇങ്ങനെ കരയുന്നത് ഇച്ഛാ …നിങ്ങള്ക് ചേരില്ല കേട്ടോ….ഈ ലോകത്ത് ഏറ്റവും നിങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തി ഞാൻ ആണ്..ആ എനിക് നിങൾ ചേരില്ല പറഞാൽ ഉണ്ടല്ലോ…എൻ്റെ സ്വഭാവം മാറും”

“സത്യം ആയിട്ട് എന്നെ അത്രക്ക് ഇഷ്ടം ആണോ”അവൻ കണ്ണ് തുടച്ച് കൊണ്ട് അവളെ നോക്കി ചോദിച്ചു

“അതേ..ഈ കാട്ടാന പോലെ ഉള്ള നിങ്ങളെ കണ്ടാ ആർക്കാ ഇഷ്ടം തോന്നാതെ ഇരിക്കാ…മെരുക്കാൻ കുറച്ച് പാടാണ്…പക്ഷേ ഇപ്പൊ മെരുങ്ങി…പാവം കുട്ടി ആയി”അവൻ്റെ ഉണ്ട കവിളിൽ വലിച്ച് കൊണ്ട് അമ്മു പറഞ്ഞു

അവൻ വേഗം പോക്കറ്റിൽ നിന്ന് ഡയറി മിൽക്ക് എടുത്ത് അവൾക് കൊടുത്തു…

“ഇന്നാ..നിനക്ക് വേണ്ടി വാങ്ങിയത് ആണ്…രണ്ട് സ്കൂൾ കുട്ടികൾ വാങ്ങുന്ന കണ്ട്പ്പോ നിന്നെ ഓർമ വന്നു.. പ്രേമിക്കുന്നവർ ഇതുപോലെ മുട്ടായി കൊടുക്കില്ലെ…അതാ ഞാൻ നിനക്കും തരാ കരുതി!!.ജയൻ കാണാതെ വാങ്ങിയത് ആണ്..കണ്ടാ പിന്നെ എന്നെ കളി ആകും…ഇത് ഇപ്പൊ അലിഞ്ഞു പോയിട്ട് ഉണ്ടാവും…ഫ്രിഡ്ജിൽ വെച്ച് ഫ്രീസ് ആകി പിന്നെ കഴിച്ചോ നീ”,അവൻ നിഷ്കളങ്ക മുഖത്തിൽ പറയുന്ന കണ്ട് അവൾക് അവനോട് ഒരുപാട് സ്നേഹം തോന്നി..

” ഇച്ഛാ…കഴിച്ചിട്ട് ഉണ്ടോ ഡയറി മിൽക്ക്”അമ്മു ചോദിച്ചു

“ഞാൻ കഴിച്ചില്ല ഡീ…എൻ്റെ ചെറുപ്പത്തിൽ ഒന്നും ഇതൊന്നും അത്ര ഫേമസ് അല്ല..ഇപ്പൊ അല്ലേ പിള്ളേർ ഇത് മാത്രം കഴിക്കുന്ന….പിന്നെ കുറെ കുറെ മിഠായി ഉണ്ട്..പേര് അറിയത്തില്ല…പുതിയ മോഡൽ ബിസ്കറ്റ് ഓക്കേ ഉണ്ട് …. ഞാൻ ജയിലിൽ പോകുന്ന വരെ ഒരു ടൈഗർ .. പർലെ ബിസ്കറ്റ് ഉണ്ടായിരുന്നുള്ളൂ .ഇപ്പൊ  വായിൽ കൊള്ളാത്ത പേരാ ഓരോന്നിനും…നിൻ്റെ അച്ഛൻ്റെ കടയിൽ തന്നെ പോയി വാങ്ങിയത്…അവിടെ അല്ലേ നല്ല സാധനം കിട്ടു..ഇനി മകളെ റേഷൻ കട അരി തീറ്റിപ്പിച്ചു എന്ന് നിൻ്റെ തന്ത പരാതി പറയണ്ട”സണ്ണി കുറച്ച് ദേഷ്യത്തിൽ പറഞ്ഞു

“എന്നാലേ ഇത് നമുക്ക് ഒരുമിച്ച് കഴിക്കാം… അമ്മു അവൻ്റെ വായിൽ ഒരു ബാർ മിട്ടായി വെച്ച് കൊടുത്ത്….അവൻ അത് ആസ്വദിച്ചു കഴിച്ചു

“കൊള്ളാലോ ഡീ”അവൻ അവളെ നോക്കി പറഞ്ഞു….

“ഇച്ഛാ….ശെരിക്കും  എൻ്റെ ഈ അരി കൊമ്പൻ എന്തെങ്കിലും കട്ട് തിന്നിട്ട ആണോ വന്നത്???

“തേങ്ങാ കൊല…നിന്നോട് ഉള്ള ദേഷ്യത്തിന് പറഞ്ഞതാ…ആകെ ഒരു കാലി ചായ മാത്രേ ഉള്ളൂ വയറ്റിൽ”അവൻ പറഞ്ഞു

“തോന്നി…..പോയി എടുത്തിട്ട് വരാം…”അമ്മു
അടുക്കളയിൽ പോയി ചോറും മീൻ വറുത്തതും …ബീൻസ് തോരൻ,പിന്നെ ഇത്തിരി മീൻ ചാറും ചോറിൽ ഒഴിച്ച് കൊണ്ട് അവൻ നേരെ നീട്ടി…

“കൊതിയോടെ ആസ്വദിച്ചു കഴിക്കുന്ന അവനെ നോക്കി”

“എടീ ആ ചോർ കലം ഇങ്ങു കൊട്ടിക്കോ…നല്ല വിശപ്പ് ഉണ്ട്”സണ്ണി വിരൽ നക്കി പറഞ്ഞു

“ഹും… നല്ല ആൾ ആണ്…എന്നിട്ട് ആണ് എൻ്റെ മുന്നിൽ പട്ടിണി കിടന്നു ഷോ ഇടാൻ നോക്കിയ…തീറ്റ കൊതിയൻ”അമ്മു അവനെ കളി ആകി പറഞ്ഞു കൊണ്ട് വീണ്ടും അവൻ്റെ പ്ലേറ്റ് പോയി നിറച്ചു…

ഭക്ഷണം കഴിച്ച ശേഷം…അവൻ അമ്മുവിൻ്റെ കൂടെ കിടന്നു..

“അമ്മുവേ ഒന്ന് കെട്ടി പിടിച്ചു കിടന്നൂട്ടെ…വേറെ ഒന്നും ചെയ്യില്ല..നീ ഇങ്ങനെ എനിക് പിന്നാമ്പുറം കാണിച്ചു തിരിഞ്ഞു കിടക്കല്ലെ”സണ്ണി ദേഷ്യത്തിൽ പറഞ്ഞു

“നിങ്ങളെ എനിക് വിശ്വാസം കുറവ് ആണ്”അമ്മു പറഞ്ഞു

“ഡീ…ഇങ്ങോട്ട് വന്നു നീങ്ങി കിടക്കടി…ഒന്ന് താഴ്ന്നു തന്നപ്പോൾ …നത്തോലി തല ഉയർത്തി നോക്കുന്നോ?? സണ്ണി അലറി

അമ്മു വേഗം അവൻ്റെ   നെഞ്ചിലേക്ക് മുഖം അമര്ത്തി കിടന്നു
“ഡീ..ഞാൻ അത്ര നല്ലവൻ ഒന്നും അല്ല …പച്ചയായ മനുഷ്യൻ ആണ്…നീയും ഞാനും തമ്മിൽ ചിലപ്പോ ഒരുപാട് കാര്യങ്ങളിൽ വ്യത്യാസം ഉണ്ടാവും…..പലരും നിന്നെ എൻ്റെ പേര് പറഞ്ഞു കളി ആകും..നിന്നെക്കാൾ വേഗം ഞാൻ വയസ്സ് ആവും…എന്നാലും എനിക് സ്റ്റാമിന ഉണ്ടാവും..അത് നീ പേടിക്കേണ്ട….പക്ഷേ ഒരിക്കലും നിനക്ക് ഞാൻ ഒരു കുറവ് ആയി തോന്നരുത് കേട്ടോ… അത് എനിക് സഹിക്കാൻ പറ്റില്ല…നിൻ്റെ എല്ലാ ആഗ്രഹുവും ഞാൻ നടത്തി തരാം..നിൻ്റെ പഠിത്തവും ..ജോലിയും എല്ലാം ഞാൻ കൂടെ നിന്നു സപ്പോർട്ട് ചെയ്യാം…പകരം നീ എന്നെ ഒന്ന് സ്നേഹിച്ചാൽ മതി…എന്നെ വിട്ട് പോകാതെ ഇരുന്നാൽ മതി…..താന്തോന്നി ആണ്..സംസ്കാരം ഇല്ലാത്തവൻ ആണ് തോന്നി എന്നെ ഉപേക്ഷിക്കാൻ നിൽക്കരുത് കേട്ടോ??.?അവളുടെ തലയിൽ തലോടി അവൻ പറഞ്ഞു

“എനിക് താന്തോന്നി സണ്ണി കുട്ടൻ ആണ് ഇഷ്ടം.. അല്ല എൻ്റെ അരി കൊമ്പൻ ….”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു

അവൻ അവളെ പ്രണയതൊട് കൂടി നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചു…

ജനൽ പാളിയിൽ നിന്നും മുല്ല പൂവിൻ്റെ നറുമണം മുറിയിൽ വന്നു..
നിലാവിൻ്റെ വെളിച്ചത്തിൽ അവളുടെ മുഖത്ത് ഇടക്ക് ഇടക്ക് ചെറിയ മുത്തം കൊടുത്ത് കൊണ്ട് അവൻ നിദ്രയിൽ ആണ്ടു….

തുടരും

Leave a Reply

You cannot copy content of this page