നമുക്കെല്ലാം എന്നും പ്രിയപ്പെട്ട ഒന്നാണ് പായസം. പല രീതിയിലുള്ള പായസങ്ങൾ നമ്മൾ തയ്യാറാക്കിയിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വെറൈറ്റിയായിട്ടുള്ളതും, നല്ല ടേസ്റ്റിയായിട്ടുള്ളതുമായ ഒരു പായസം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമായിട്ടുള്ളതുമായ ഒരു പായസ മാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം പൊടിയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക.
ഇനിയൊരു സോസ് പാനിലേക്ക് അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് വെള്ളവും നേരത്തെ കലക്കി വെച്ചിട്ടുള്ള അരിപ്പൊടി മിക്സും കൂടി പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മധുരത്തിന് ആവശ്യമായിട്ടുള്ള കാൽകപ്പ് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളയിം ഓണാക്കി ലോ ഫ്ളൈമിൽ പാലിനെ നല്ലപോലെ ചൂടാക്കിയെടുക്കുക. ശേഷം ചൂടായി വന്ന പാലിലേക്ക് രണ്ട് ടേബിൾസ്പൂൺ തേങ്ങ ചേർക്കുക.
ശേഷം കൈവിടാതെ ഇളക്കി പായസം നല്ലപോലെ തിളച്ചു വരുമ്പോൾ മധുരത്തിന് ആവശ്യമായിട്ടുള്ള മുക്കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ തിളച്ചു വന്ന പാലിലേക്ക് കാൽ ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം കുറുകി വന്ന പാലിനെ ലോ ഫ്ളൈമിലേക്ക്
മാറ്റിയ ശേഷം വേറൊരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ഇനി നെയ്യ് ചൂടായി വരുമ്പോൾ കുറച്ചു നട്ട്സും കിസ്സ്മിസ്സും നെയ്യിലിട്ട് വറുത്തെടുക്കുക.
ശേഷം വറുത്തെടുത്ത നട്സും കിസ്മിസും പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് പായസം പാകത്തിന് കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടോടുകൂടിയോ ഫ്രിഡ്ജിൽ വച്ച് തണുപ്പിചോ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അരിപ്പൊടി പായസം ഇവിടെ തയ്യാറായിട്ടുണ്ട് വളരെ എളുപ്പത്തിലും സിമ്പിളായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു പായസമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
