കുരുമുളകും ചെറിയ ഉള്ളിയും ചേർത്ത് വരട്ടിയ കിടിലൻ ലിവർ റോസ്റ്റ്.

നിങ്ങൾ ലിവർ റോസ്റ്റ് കഴിച്ചിട്ടുണ്ടോ. എന്നാൽ പലരും പല രീതിയിലാണ് ലിവർ കറി വെക്കുന്നത്.എന്നാൽ ഇന്ന് നമുക്ക് നല്ലൊരു ലിവർ റോസ്റ്റ് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം രണ്ട് പച്ചമുളക് അരിഞ്ഞതും, ഓരോ ടീസ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക.

ശേഷം പകുതി വാടി വന്ന സവാളയിലേക്ക് ഒരു കപ്പ് ഉള്ളി അരിഞ്ഞത് ചേർത്ത് വേവിക്കുക. ശേഷം എല്ലാം നല്ല പോലെ വാടി വന്നാൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, ഒന്നര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും ചേർത്ത് നന്നായി മസാലകൾ മൂപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അര കിലോ ലിവർ ചേർത്ത് മസാലയുമായി യോജിപ്പിക്കുക.

ശേഷം അഞ്ചു മിനിറ്റോളം ലിവർ അടച്ചു വെച്ച് മസാലകൾ വെന്തു കിട്ടുന്നത് വരെ വേവിക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചു വെച്ച് ലിവർ നന്നായി വേവിക്കുക. ശേഷം കുറച്ചും കൂടി കറിവേപ്പിലയും ചേർത്ത് ഇളക്കി വരട്ടി എടുക്കുക. ഒട്ടും തന്നെ വെള്ളമില്ലാതെ വേണം ലിവർ റോസ്റ്റാക്കി എടുക്കാൻ. ശേഷം ഒരു ടീസ്പൂൺ വെളിച്ചണ്ണയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ലിവർ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് ലിവർ റോസ്റ്റ് തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും, പെറോട്ടക്കും, പത്തിരിക്കുമെല്ലാം ഈ ലിവർ റോസ്റ്റ് കിടിലൻ കോമ്പിനേഷനാണ്.

Leave a Reply