*രുദ്രാക്ഷം 35*
മുഖത്ത് തണുത്ത വെള്ളതുള്ളികൾ തട്ടിയപ്പോഴാണ് മിത്ര കണ്ണുകൾ പതിയെ ചിമ്മി തുറന്നത്..
ശരീരമെല്ലാം മരവിച്ചത് പോലെ തോന്നി…
എങ്ങനെയോ എഴുന്നേറ്റ് നിന്നു അവൾ പക്ഷേ ദേഹം ആകെ നുറുങ്ങുന്ന വേദനതോന്നിയതു കൊണ്ട് അവിടെത്തന്നെ ഇരുന്നുപോയി…
ശരീരത്തിന്റെ പല ഭാഗങ്ങളലും മുറിഞ്ഞിട്ടുണ്ട്..
സ്ഥലകാലബോധം വീണ്ടെടുക്കുവാൻ മിത്രക്ക് അല്പസമയം വേണ്ടിവന്നു.. അവൾ ചുറ്റും നോക്കി അതെ വലിയൊരു പുഴയാണ് ഇടിച്ചുകുത്തി ഒഴുകുന്ന വലിയൊരു പുഴ…
ഒരു നിമിഷം നേരത്തെ തന്നെയും കൊണ്ട് രുദ്രൻ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നത് അവൾക്ക് ഓർമ്മ…
അയ്യോ രുദ്രേട്ടൻ..
നെഞ്ചിൽ കൈ വച്ചുകൊണ്ട് കണ്ണുകൾ നിറച്ച് മിത്ര നാലുപാടും നോക്കി..
രു… രുദ്രേട്ടാ!!!!
വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് മിത്ര രുദ്രനെ വിളിച്ചു അലറി…
രുദ്രേട്ടാ!!!!!!
പെട്ടെന്നാണ് തന്റെ ഇടതുവശത്തായി പാറയുടെ മുകളിലായി ആരോ കമിഴ്ന്നു കിടക്കുന്നത് പോലെ മിത്രക്ക് തോന്നിയത്..
അത്രയും നേരം പേടിയാൽ വിവർണം ആയിരുന്ന മിത്രയുടെ മുഖത്ത് രുദ്രനെ കണ്ടതും ആശ്വാസം തോന്നി. അവൾ എങ്ങനെയോ ഞൊണ്ടി നടന്നുകൊണ്ട് രുദ്രന്റെ അടുക്കലേക്ക് ചെന്ന് വിറക്കുന്ന കൈകളോടെ അവനെ പിടിച്ചു മലർത്തി കിടത്തി..
അവനെ മലർത്തുമ്പോൾ അവൾ കണ്ടിരുന്നു പുറകിലായി ഒരു വെടിയേറ്റ പാടും അതിൽ നിന്ന് ഇപ്പോഴും രക്തം കിനിഞ്ഞിറങ്ങുന്നുണ്ട് അത് കണ്ടതും തന്റെ ദാവണി തുമ്പ് വലിച്ചു കീറി മിത്ര ആ മുറിവിൽ കെട്ടികൊണ്ടു അവനെ മലർത്തി കിടത്തി..
കണ്ണുകൾ അടച്ച് ബോധമില്ലാതെ കിടക്കുന്ന രുദ്രനെ കണ്ട് മിത്രക്ക് തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി..
രു… രുദ്രേട്ടാ.. ക… കണ്ണ് തു… തുറക്ക്..രുദ്രേട്ടാ….
മിത്രയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ലായിരുന്നു..
ആരെങ്കിലും രക്ഷിക്കണേ!!!
ആ വിജനമായ പ്രദേശത്തേക്ക് നോക്കിക്കൊണ്ട് മിത്ര അലറി കരഞ്ഞുകൊണ്ട് പറഞ്ഞു….
രുദ്രേട്ടാ¡¡¡¡¡¡¡ആാാാാ…..
രുദ്രന്റെ നെഞ്ചിലായി തന്റെ മുഖം അമർത്തിവെച്ച് ആ പെണ്ണ് പൊട്ടി കരഞ്ഞു പോയി….
മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞതുപോലെ മിത്ര രുദ്രന്റെ നെഞ്ചിലായി ചേർന്ന് കിടന്നു. അപ്പോഴും ഇരു ശരീരങ്ങളും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു..
കരഞ്ഞുകൊണ്ട് മുൻപിലേക്ക് നോക്കിയതും മിത്ര കാണുന്നത് തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന ഒരുകൂട്ടം പ്രാചീന വേഷധാരികളായ ആളുകളെയാണ്..
അവരെ കണ്ടതും ബോധം മറഞ്ഞു വീഴുമ്പോഴും മിത്രയുടെ ചൊടിയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അപ്പോഴും അവന്റെ നെഞ്ചിന്റെ ഹൃദയതാളം കേട്ടുകൊണ്ട് തന്നെ അവൾ ബോധം നഷ്ടപ്പെട്ടു കണ്ണടച്ച് പോയി..
റോയിയുടെ നിർദ്ദേശപ്രകാരം തേജയെ പ്രാഥമിക ചികിത്സ നൽകി അവർ എത്രയും പെട്ടെന്ന് കാളിയാർ മഠത്തിന്റെ കീഴിലുള്ള മൾട്ടിനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റി..
ഐസിയുവിൽ വയറുകളുടെ ഇടയിൽ തളർന്നുകിടക്കുന്ന തന്റെ മകനെ നോക്കി ഭൈരവൻ അൽപസമയം അങ്ങനെ നിന്നു..
പിന്നീട് മനസ്സിൽ തന്റെ മൂർത്തികളെ പ്രാർത്ഥിച്ചുകൊണ്ട് അയാൾ തന്റെ തള്ളവിരൽ തന്റെ മകന്റെ നെറ്റിയിലായി ചേർത്ത് വച്ചുകൊണ്ട് അല്പസമയം പ്രാർത്ഥിച്ചു കൊണ്ട് നിന്നു…
പിന്നീട് കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് തന്റെ മകനെ ഒന്ന് നോക്കി അയാൾ കാറ്റുപോലെ പുറത്തേക്ക് ഇറങ്ങിപ്പോയി.. അപ്പോഴും അയാളെ ഭയഭക്തി ബഹുമാനത്തോടെ നോക്കി പുറത്ത് സീനിയർ ഡോക്ടർസ് കൈകൾ കൂപ്പി നിൽക്കുന്നുണ്ടായിരുന്നു..
എന്റെ മകൻ അവൻ രക്ഷപ്പെടണം
തന്റെ ചുവന്ന കണ്ണുകളോടെ ഡോക്ടേഴ്സിനെ ഒന്ന് നോക്കിക്കൊണ്ട് ഭൈരവൻ മുറുകിയ മുഖത്തോടെ അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി..
പോകുന്നതിനു മുന്നേ റോയിയെ അയാൾ ഒന്നു നോക്കുകയും ചെയ്തു..
അതിന് അർത്ഥം മനസ്സിലായത് പോലെ റോയ് ഭൈരവന്റെ പിറകെയായി നടന്നു നീങ്ങി..
കാളിയാർ മഠത്തിന്റെ മുന്നിൽ ഭൈരവന്റെ കാർ വന്നു നിർത്തിയതും അതിനു പിറകിലായി തന്നെ റോയിയുടെ കാറും വന്നു നിർത്തിയിരുന്നു വേഗത്തിൽ അകത്തേക്ക് കയറിയ ഭൈരവന്റെ കൂടെ തന്നെ കാലിലെ ചെരിപ്പ് അഴിച്ചിട്ടു കൊണ്ട് റോയിയും അകത്തേക്ക് കയറി..
തെക്കിനിയിലെ മുറിയിലേക്ക് ചെല്ലുമ്പോൾ റോയ്ക്ക് അല്പം ഭയം തോന്നിയിരുന്നു കാരണം അവിടേക്ക് അങ്ങനെ ആരും ചെല്ലാറില്ല..
റോയ് അവിടേക്ക് ചെല്ലുമ്പോൾ കാണുന്നത് അൽപ്പം ഇരുട്ട് നിറഞ്ഞ മുറിയിൽ ആയി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ചാരുകസേരയിൽ ആയി ചാരി ഇരിക്കുന്ന ഭൈരവനെയാണ്..
തന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന റോയിയെ നോക്കിക്കൊണ്ട് ഭൈരവൻ ചോദിച്ചു..
“റോയ് എന്താ സംഭവിച്ചത് എന്റെ കുട്ടിക്ക് ”
ഒരു നിമിഷം അയാളുടെ ഗാംഭീര്യമാർന്ന ശബ്ദം കേട്ടതും റോയ് ഒന്ന് കിടുങ്ങിപ്പോയി തലകുനിച്ചുകൊണ്ട് തന്നെ റോയ് പറഞ്ഞു കാട്ടിൽ വച്ച് നടന്ന എല്ലാ സംഭവവികാസങ്ങളും..
എല്ലാം കേട്ട് കഴിഞ്ഞതും ഭൈരവന്റെ മുഖം അഗ്നിയെ പോലെ ജ്വലിച്ച് നിന്നു..
രുദ്രദേവ് തീ കൊള്ളി കൊണ്ടാണെടാ നീ തല ചൊറിഞ്ഞത്… ആ തമ്പുരാട്ടി കുട്ടി അവളാണ് എന്റെ ലക്ഷ്യത്തിലേക്കുള്ള വെളിച്ചം അവളെ ഈ ഭൈരവന് ലഭിച്ചേ പറ്റൂ.. അതിന് തടസ്സമായി നിൽക്കുന്ന രുദ്ര നിന്റെ അവസാനം അത് അടുത്തിരിക്കുന്നു….
ഹാ .. ഹാ..ഹാ…
പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ഭൈരവനെ കണ്ട് റോയ്ക്ക് തന്റെ മുന്നിൽ ഒരു രാക്ഷസൻ ആണ് ഇരിക്കുന്നത് എന്ന് പോലും തോന്നിപ്പോയി…
അയ്യോ എന്റെ അമ്മേ എന്റെ നടു..
വേദന കൊണ്ട് രാകേഷ് കിടന്ന് അലാറുവാൻ തുടങ്ങി…
എടാ ചെക്കാ കിടന്നു അലറാതെ ഈ കഞ്ഞി അങ്ങ് കുടിക്ക്….
ശരീരത്തിൽ വലിയൊരു കെട്ടും കെട്ടി കിടക്കുന്ന രാകേഷിനെ നോക്കി ചീറി കൊണ്ട് അവന്റെ അമ്മ അവനോട് പറഞ്ഞു…
എന്നാലും എന്റെ ചെറുക്കാ നിന്റെ ഒരു അവസ്ഥ..
എന്റെ ദേവി എന്റെ കുഞ്ഞിന്റെ ദേഹത്ത് കൈവച്ചവൻ ഒരു കാലത്തും ഗുണം പിടിക്കില്ല… രാകേഷിന്റെ അമ്മ രുദ്രനെ നന്നായി മനസ്സിൽ പ്രാകിക്കൊണ്ട് പറഞ്ഞു…
എന്റെ അമ്മേ അമ്മ ഇങ്ങനെ പ്രാകിയിട്ട് ഒന്നും കാര്യമില്ല ഞാനൊന്ന് ഇവിടെ നിന്നും എഴുന്നേൽക്കട്ടെ അവളെ ആ മിത്രയെ കയ്യെത്തും ദൂരത്ത് കിട്ടിയിട്ട് വിട്ടുകളഞ്ഞല്ലോ എന്ന് ആലോചിക്കും തോറും..
ഒരു നിമിഷം മിത്രയുടെ ഇളം മേനി ഓർമ്മയിലേക്ക് വന്നതും രാകേഷ് ദേഷ്യം കൊണ്ട് വിറച്ചു.. അവന് രുദ്രന്റെ അടുത്തേക്ക് ചേർന്ന് നിൽക്കുന്ന മിത്രയുടെ മുഖം ഓർക്കുംതോറും അവന്റെ ശരീരം എല്ലാം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു… അതിനനുസരിച്ച് ദേഹവും വല്ലാതെ വേദനിക്കുവാൻ തുടങ്ങി..
ആാാാ… ഹ്..
വിടില്ല രുദ്ര നിന്നെ ഞാൻ ഇവിടെ നിന്ന് എഴുന്നേൽക്കട്ടെ നിന്റെ കയ്യിൽ നിന്നും മിത്രയെ ഞാൻ നേടിയിരിക്കും.. ആ തേജയുടെ കയ്യിൽ അവളെ ഏൽപ്പിക്കുന്നത് മുന്നേ തന്നെ നിന്നെ ഞാൻ സ്വന്തമാക്കും മിത്ര…
എന്റെ എച്ചിൽ മാത്രമേ ഞാൻ തേജക്ക് നൽകുകയുള്ളൂ ഈ രാകേഷ് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും…
രുദ്രൻ… അവന്റെ നാമം ഉച്ചരിക്കുമ്പോൾ രാകേഷിന്റെ മുഖം വല്ലാതെ ദേഷ്യം കൊണ്ട് മുറുക്കിയിരുന്നു….
രുദ്രന് വെടിയേൽക്കുന്നത് ഓർമ്മ വന്നതും അത്രയും നേരം കണ്ണുകൾ അടച്ചു കിടന്ന മിത്ര കണ്ണുകൾ വലിച്ചു തുറന്നു ചാടി എഴുന്നേറ്റു..
രുദ്രേട്ടാ!!!
മിത്രയുടെ അലറി കരഞ്ഞുകൊണ്ടുള്ള ശബ്ദം കേട്ട് തൊട്ടടുത്തായി നിലത്ത് കണ്ണുകൾ അടച്ചു ഇരുന്ന പെൺകുട്ടി എഴുന്നേറ്റ് നിന്ന് അവളെ അല്പം ഭയത്തോടെ നോക്കി..
ഈ സമയവും മിത്രയും അവളെ തന്നെ നോക്കുകയായിരുന്നു ചുറ്റും നോക്കിയപ്പോൾ മനസ്സിലായി അവൾ ഏതോ കുടിലിൽ ആണെന്ന്..
ആരാ…. ഞാൻ ഇത് എവിടെയാ…
ഭയത്തോടെ തന്റെ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചതും ആ പെൺകുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു..
ഭയപ്പെടേണ്ട ചേച്ചി ഇന്നലെ നിങ്ങളെ പുഴക്കരയിൽ നിന്നുമാണ് കിട്ടിയത്.. ഇവിടെ കൊണ്ടുവരുമ്പോൾ ബോധം ഇല്ലായിരുന്നു തമ്പ്രാട്ടിക്കും തമ്പ്രാനും…
രുദ്രേട്ടൻ…
പെട്ടെന്നാണ് രുദ്രനെ മിത്രയ്ക്ക് ഓർമ്മ വന്നത് അവൾ മുള വച്ചുണ്ടാക്കിയ ആ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് നിന്നു അപ്പോഴേക്കും അവൾക്ക് ശരീരം എല്ലാം വേദനയെടുക്കുന്നുണ്ടായിരുന്നെങ്കിലും അത് സഹിച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നു അവൾ ..
ചേച്ചി ചേച്ചി എങ്ങോട്ടാ ഈ പോകുന്നത് ദേഹം അധികം അനക്കിക്കൂടാ എന്നാണ് മൂപ്പൻ പറഞ്ഞത്..
എനിക്ക്… എനിക്ക് എന്റെ രുദ്രേട്ടനെ കാണണം…
കരഞ്ഞുകൊണ്ട് മിത്ര ആ പെൺകുട്ടിയോട് പറഞ്ഞു..
അതിനാ കുട്ടി പുഞ്ചിരിച്ചുകൊണ്ട് പുഴയുടെ ഓരത്തേക്ക് ചൂണ്ടിക്കാണിച്ചതും മിത്ര കണ്ടു ദൂരെ മലയിലേക്ക് നോക്കിനിൽക്കുന്ന രുദ്രനെ..
രുദ്രനെ കണ്ടതും അത്രയും നേരം കരഞ്ഞു നിന്നിരുന്ന മിത്രയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അവൾ തന്റെ ശരീരത്തിലെ വേദന പോലും മറന്നുകൊണ്ട് രുദ്രന്റെ അടുക്കലേക്ക് എങ്ങനെയോ വേച്ചു നടന്നെത്തി..
രു… രുദ്രേട്ടാ..
മിത്രയെ കണ്ടതും രുദ്രൻ പതിയെ അവളെ ഒന്ന് തിരിഞ്ഞുനോക്കി തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന മിത്രയെയാണ് രുദ്രനു അവിടെ കാണുവാൻ സാധിച്ചത്…
പുഞ്ചിരിച്ചു നിൽക്കുന്ന മിത്രയെ കാണുംതോറും രുദ്രന്റെ മുഖം എല്ലാം ദേഷ്യം കൊണ്ടു മുറുകി ..
അവൻ ഓടിവന്ന് മിത്രയുടെ ഇരുകൈകളിൽ ആയി മുറുകെപ്പിടിച്ച് അവളെ തന്റെ അടുക്കലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു….
നീയാരാ പറ മിത്ര നീയാരാ!!!
അവന്റെ അലർച്ചയിൽ ആ കൊടും വനം പോലും കിടുങ്ങി വിറച്ചു പോയി…
മുറുകിയ മുഖത്തോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കാണുമ്പോൾ ഇപ്രാവശ്യം എന്തുകൊണ്ടൊ മിത്രയ്ക്ക് ഭയം തോന്നിയില്ല.. പകരം ആ കണ്ണുകളിലെ ആഴത്തിലേക്ക് അവളും നോക്കി നിന്നു പോയി…
പറയാം
ദൃഡമായ സ്വരത്തിൽ മിത്ര രുദ്രന്റെ മുഖത്ത് നോക്കി പറഞ്ഞു…
മിത്ര പറഞ്ഞു തുടങ്ങുകയായിരുന്നു കൃഷ്ണപുരം കൊട്ടാരവും അവിടെയുള്ള ആളുകളെ കുറച്ചുമെല്ലാം…
എല്ലാം പറഞ്ഞു കഴിഞ്ഞതും മിത്ര തന്റെ കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടി കരഞ്ഞു പോയി…
പിന്നീട് എന്തോ ഓർമ്മയിൽ തന്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ രുദ്രന്റെ അടുത്തേക്ക് ചെന്ന് തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു..
പേടിച്ചിട്ടാ ഞാൻ ആരോടും ഒന്നും പറയാതിരുന്നത്.. രുദ്രേട്ടൻ ഇന്നലെ കണ്ടില്ലേ രാകേഷ് ഏട്ടനെ.. അയാൾ അയാൾ എന്നോട് പലപ്പോഴും മോശമായി പെരുമാറുവാൻ ശ്രമിച്ചിട്ടുള്ളതാണ്.. അന്ന് രാത്രിയിൽ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു വഴിയുമില്ലാതെയാണ് ഞാനന്ന് കൊട്ടാരത്തിൽ നിന്നും ഇറങ്ങി ഓടിയത്..
ഒരുപക്ഷേ ഞാനന്ന് നിങ്ങളോട് എന്റെ ഐഡന്റിറ്റി തുറന്നു പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ എന്തായാലും എന്നെ ആ കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചു കൊണ്ട് ആകുകയില്ലായിരുന്നൊ?
കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും മിത്ര മുഖമുയർത്തി രുദ്രനോട് അങ്ങനെ ചോദിച്ചതും സത്യത്തിൽ അതിനൊരു മറുപടി രുദ്രനു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല.
ശരിയാണ് ഒരു പക്ഷേ അവൾ ആരാണെന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാനും സൂരജും തീർച്ചയായും അവളെ തിരിച്ച് കൊട്ടാരത്തിൽ കൊണ്ടാക്കി കൊടുത്തേനെ… പക്ഷേ എന്നിരുന്നാലും അവൾ തറവാട്ടിൽ വന്നപ്പോൾ എങ്കിലും സത്യം തുറന്നു പറയാമായിരുന്നില്ലേ അവന്റെ മനസ്സ് അവനോട് തന്നെ വാഗ്വാദത്തിൽ ഏർപ്പെട്ടു..
തുടരും
