Chekuthanye പ്രണയം 3

രാവിലെ നേരത്തെ തന്നെ അമ്മു ഉണർന്നിരുന്നു….മുത്തശ്ശി അപ്പോഴേക്കും അവൾക് വേണ്ടി പുട്ടും പപ്പടവും പഴവും എല്ലാം തയ്യാർ ആകി വെച്ചിരുന്നു…
സ്വാദിഷ്ടമായ മണം മൂകിൽ അടിച്ചതും വേഗം തുള്ളി ചാടി അങ്ങോട്ട് പോയി…

“എന്താ…എൻ്റെ മോൾക്ക് ഇന്ന് ഇത്ര സന്തോഷം” മുത്തശ്ശി ചോദിച്ചു

“ഒന്നുമില്ല മുത്തു…ഞാൻ ഇതൊന്നു കഴിക്കട്ടെ….അവരുടെ കവിളിൽ തലോടി പറഞ്ഞു കഴിക്കാൻ തുടങ്ങി…

“അച്ഛൻ എവിടെയാ” അമ്മു ചോദിച്ചു…
“രാവിലെ തന്നെ ഫിനാൻസ് നോക്കാൻ പോയി…ഇനി ഊൺ കാലത്ത് നോക്കിയാ പോരെ….നിനക്ക് ഇന്ന് കോളജ് ഇല്ലെ കുട്ടിയെ…..” മുത്തശ്ശി ചോദിച്ചു

“ഇല്ലാ…ഇന്ന് കോളജിൽ എന്തോ പാർട്ടി സമരം ആണ്” പുട്ട് കഴിച്ചു കൊണ്ട് തന്നെ  അമ്മു പറഞ്ഞു….
ഭക്ഷണം കഴിച്ച ശേഷം …അമ്പലത്തിലേക്ക് പോവുക ആണെന്ന് പറഞ്ഞു ….വേഗം അമ്മു ഒരുങ്ങാൻ പോയി….

കരീനീല നിറമുള്ള പട്ട് പാവാട എടുത്ത് ധരിച്ചു…നീണ്ട മുടിയെ വിടർത്തി ഇട്ടു…കണ്ണിൽ കരി എഴുതി..ഒപ്പം അവളുടെ ഇഷ്ടപെട്ട  Mars brown lipstick എടുത്ത് കട്ടിയിൽ തന്നെ ചുണ്ടിൽ തേച്ച് പിടിപ്പിച്ച്…
കയ്യിൽ ഒരു കുഞ്ഞി  ബാഗും ഫോണും എടുത്തു….ഇറങ്ങി ബസ് സ്റ്റോപ്പിൽ.

ബസ് സ്റ്റോപ്പിൽ അവളെ കാത്ത് അലീന ഉണ്ടായിരുന്നു…
“എന്താ ഇത്  അമ്പലവാസി look…. വല്ല ചുരിദാർ ഇട്ടാ പോരെ പെണ്ണേ” അലീന ചോദിച്ചു

“മുത്തശ്ശിയോടു  അമ്പലം എന്ന് പറഞ്ഞിട്ട് ഇറങ്ങിയതാണ്….പിന്നെ എനിക് ഇഷ്ട ഇത്…കൊള്ളില്ലെ????അമ്മു  നിരാശയോടെ ചോദിച്ചു…

“പിന്നെ..നി സൂപ്പർ അല്ലേ….പിന്നെ ആ ലിപ്സ്റ്റിക് കുറച്ച് എനിക് കൂടി താ… പോണ പോക്കിൽ വല്ല നല്ല ചെക്കന്മാർ കാണുമ്പോൾ..ഞാൻ മാത്രം മോശം ആവണ്ട”   അലീന അധികാരത്തോടെ അവളുടെ ബാഗിൽ നിന്ന് ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ പൂശി….

എന്നിട്ട്   അമ്മുവിൻെറ കൂടെ അമ്പലത്തിൽ പോയ ശേഷം  രണ്ട് പേരും അടുത്തുള്ള  തോടിൻ്റെ  വക്കിൽപോയി….അവിടെ വന്നിരിക്കാൻ നല്ല സുഖം ആണ്….നല്ല കാറ്റും…..മുങ്ങി കളിക്കുന്ന കുട്ടികളും…എല്ലാവരും ഉണ്ട്…

കുറച്ച് വെള്ളത്തിൽ കളിച്ചാലോ അലീന ചോദിച്ചു…
ഉടനെ അമ്മു സമ്മതം മൂളി…
രണ്ട് പേർക്കും ഒരുപാട് ഇഷ്ടമാണ്  തോട്ടിൽ വെള്ളത്തിൽ കൂടി കാൽ ഇട്ടു നടക്കാനും… കുഞ്ഞി മീനിനെ പിടിക്കാനും എല്ലാം…

അമ്മു പതിയെ പാവാട പൊക്കി….അലീന ലെഗ്ഗിൻസ് കയറ്റി വെച്ച്…രണ്ടു പേരും കയ്യ് പിടിച്ച് വെള്ളത്തിൽ ആസ്വദിച്ച് നടക്കാൻ തുടങ്ങി..കുറെ കുരുത്തം കെട്ട പിള്ളേരും ഉണ്ട് കൂടെ…അങ്ങോട്ട് ഇങ്ങോട്ട്    പന്ത് തട്ടി കളിക്കുന്നു… അലീന യും അവരുടെ കൂടെ പന്ത് തട്ടാൻ തുടങ്ങി…
അമ്മു ചിരിച്ച് കൊണ്ട് അവളുടെ കൈ വിട്ട് മുന്നോട്ട് നടന്നു നീങ്ങി…ചെറിയ ഗപ്പി പോലെ ഉള്ള മീനുകൾ അവളുടെ കാലിൽ ചുംബിച്ച് നീങ്ങുന്നത് അവൾക് ഒരുപാട് രസം തോന്നി…. മുന്നോട്ട് പതുക്കെ അവളും രസത്തിൽ നടന്നു നീങ്ങി…

“അമ്മു ഒരുപാട് പോവണ്ട…അങ്ങോട്ട് വഴുക്കൽ ഉണ്ട്…. അവിടെ അങ്ങോട്ട് താഴെ കുറച്ച്   ആഴം ഉണ്ട് …ഇന്നലെ മഴ കൂടെ പെയ്തത് ആണ്
…”  അലീന ഉറക്കെ വിളിച്ചു….

“ഇല്ലെടി പോവില്ല….” അമ്മു പറഞ്ഞു കൊണ്ട് നടക്കാൻ തുടങ്ങി…
സ്വർണ്ണ നിറത്തിലുള്ള ഒരു കുഞ്ഞി മീൻ…അതിൻ്റെ  വാലിൽ കരി നീല നിറം….അമ്മുവിന് കണ്ടപ്പോൾ  അതിനെ പിടിക്കാൻ കോതി തോന്നി….
അതിനെ ലക്ഷ്യം ആകി  കാൽ വെച്ച് നടന്നതും…അടിയിൽ ഉള്ള പാറ കല്ലിൽ വഴുതി അവള് വീണുപോയി….
അവിടെ കുറച്ച് ആഴവും ഒഴുക്കും ഉള്ളതിനാൽ അവള് അറിയാതെ കുറച്ച് മുന്നോട്ട്  ഒലിച്ചു പോയി…

“അമ്മു….”  അലീന ഉറക്കെ വിളിച്ചു…
അമ്മുവിന് ഭയം കാരണം എന്ത് ചെയ്യണം എന്ന് മനസ്സിൽ ആവുന്നില്ല…. കൈ ഇട്ട് നീന്താൻ പോലും ബലം ഇല്ലാത്ത പോലെ…
പെട്ടന്ന് ആരോ തൻ്റെ   ടോപ്പിൽ  പിന്നിൽ നിന്ന് വലിച്ചു…..

പിന്നിൽ നിന്നും ഉള്ള ശക്തിയുള്ള വലിയിൽ …താൻ ഒഴുക്ക് ഇല്ലാത്ത ഭാഗത്തേക്ക് തനിയെ പോവുന്നത് അമ്മു അറിഞ്ഞു….ഹൃദയം പെരുമ്പറ കൊട്ടുന്നു…….
അടുത്ത് ഉള്ള കരയിലേക്ക് അവൻ കയറി ഒപ്പം അവളെയും വലിച്ച് കേറ്റി….
നെഞ്ചിലേക്ക് കൈ വെച്ച് കൊണ്ട് കുറച്ച് നേരം ആഞ്ഞു ശ്വാസം വലിച്ച് അവൻ അവളെ നോക്കി….

“സണ്ണിചായൻ” പതിയെ  മൊഴിഞ്ഞു…

കട്ട മീശയും…. കുറ്റി താടിയും….ഒതുക്കം ഇല്ലാത്ത അവൻ്റെ മുടിയും….വെള്ളം കയറി ചുവന്ന കണ്ണുകളും അമ്മു മതി വരുവോളം നോക്കി നിന്നു…
അവനും അവളെ ഇമ വെട്ടാതെ നോക്കി നിന്നു…വായിൽ ഉള്ള വെള്ളം പുറത്തേക് ഒറ്റ തുപ്പ് തുപ്പി….

“ഏതാ കൊച്ചെ നീ…ഇത്ര ബോധം ഇല്ലേ…ഇന്നലെ പെയ്ത മഴയുടെ ഒഴുക്കിൽ അങ്ങ് പോവും ,ഇപ്പൊ താഴോട്ട്.. ഞാൻ വന്നില്ലെങ്കിൽ” അവൻ ദേഷ്യത്തോടെ പറഞ്ഞു….

ആദ്യമായി കേട്ടാ അവൻ്റെ ശബ്ദ ഗാംഭീര്യം അവളുടെ ഹൃദയത്തെ വീണ്ടും പതിന്മടങ്ങ് വർധിപ്പിച്ചു…
“അത്…ഞാൻ സ്വർണ്ണ മീനിനെ കണ്ടപ്പോ…അറിയാതെ….വാക്കുകൾ കിട്ടാതെ വിറച്ച് പോയി….അമ്മു..

“നിൻ്റെ ഒരു മീൻ” അവൻ ഉറക്കെ പറഞ്ഞു കൊണ്ട് മുകളിലേക്ക് കിടന്ന അവളുടെ പാവാട ടോപ് താഴ്ത്തി ഇട്ടു…അറിയാതെ അവൻ്റെ ചെറു വിരൽ അവളുടെ വയറിനെ തഴുകി കടന്നു പോയത് പോലും…അവളിൽ വിറയൽ ഉണ്ടാക്കി…

അപ്പോഴേക്കും അലീന ഓടി കിതച്ചു വന്നിരുന്നു…..
നനഞ്ഞു കുളിച്ചു നിൽക്കുന്ന  അമ്മുവിനെയും ചാചനെയും ഒരുമിച്ച് കണ്ട ഷോക്കിൽ ഒരു നിമിഷം നിന്നു…
“അമ്മു….” ഉറക്കെ വിളിച്ചു അവളെ കെട്ടി പിടിച്ചു…

“നീ ഓക്കേ അല്ലേ…നിന്നോട് പറഞ്ഞ അല്ലേ ഞാൻ… പോവല്ലേ എന്ന്” അലീന ദേഷ്യത്തിൽ ചോദിച്ചു…

“അമ്മു..മിണ്ടാതെ തല താഴ്ത്തി നിന്നു”
അവളുടെ കണ്ണുകൾക്ക് അവനെ നോക്കാം പോലും കഴിയുന്നില്ലെനന് പറയാം…

“പൊടി മോളെ…ഇതുപോലെ ഉള്ളതിനോട് ഒന്നും കൂട്ട് കൂടി നടക്കണ്ട…ബോധവും ഇല്ല..ബുദ്ധിയും ഇല്ല” അവൻ ദേഷ്യത്തിൽ പറഞ്ഞു…

“ചാച്ചൻ എന്താ…അല്ലേ എങ്ങനെ ഇവിടെ…ഈ സമയത്ത്” അലീന അവളെ പിടിച്ചു കൊണ്ട് ചോദിച്ചു..

“ഞാൻ ജയൻ്റെ കൂടെ ക്വാറിയിൽ പണിക്ക് കയറി…ഈ വഴി ലോറി ഓടിച്ചു വന്നപ്പോ അവനാ  പറഞ്ഞത് ഒന്ന് ചായ കുടിച്ചു  പോവാം എന്ന്…അവൻ ആ സേതുവിൻ്റെ കടയിൽ ഉണ്ട്…ഞാൻ പിന്നെ കുറെ ആയില്ലയോ ഈ തോട് ഓക്കേ കണ്ടിട്ട്…ഒന്ന് മീൻ പിടിക്ക …എന്ന് കരുതി ഇറങ്ങിയ…പക്ഷേ കയ്യിൽ വന്ന് വീണത് ഇവളും ” അമ്മുവിന് കൂർപ്പിച്ചു നോക്കി പറഞ്ഞു..

“അത്…അറിയാതെ പറ്റി പോയതാ….അമ്മു ഒന്നുകൂടി പറഞ്ഞു..
അവൻ അവളെ മൈൻഡ്  ചെയ്യാതെ അലീനയോട് പറഞ്ഞു…

എന്തായാലും ഇനി കൂടുതൽ രണ്ടും ഇവിടെ കറങ്ങാം നിൽക്കണ്ട….പൊടി മോളെ ഒരു ഓട്ടോ പിടിച്ച് …ഇതിനേം കൂട്ടി വീട്ടിൽ പൊക്കൊ…അവൻ ആജ്ഞാപിച്ചു.

അലീന വേഗം സമ്മതം മൂളി..അവളെയും ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു…അമ്മു പതുക്കെ തിരിഞ്ഞു നോക്കി..

തൻ്റെ നനഞ്ഞു പോയ മുണ്ട് പിഴിയുക ആയിരുന്നു അവൻ…. ഒപ്പം ഷർട്ട് എല്ലാം കുടയുന്നുണ്ട്….പെട്ടന്ന് ആണ് അവൻ്റെ ദൃഷ്ടി അവളിൽ പതിഞ്ഞത്…

“എന്തേടി” അവൻ ഉറക്കെ ചോദിച്ചു..

“ഒന്നുമില്ല” അമ്മു പതിയെ പറഞ്ഞു
“നിൻ്റെ ചാച്ചൻ എന്തിനാ ഇങ്ങനെ അലറുന്ന ” പേടിച്ച് കൊണ്ട് ആലീനയെ പിടിച്ച് അമ്മു ചോദിച്ചു…

“മിണ്ടാതെ വന്നോ… മര്യാദക്ക്…. എത്ര എങ്കിലും സോഫ്റ്റ് ആയത് നിൻ്റെ ഭാഗ്യം” അലീന മുറുക്കെ പിടിച്ചു അവളെ നടന്നു…

പെട്ടന്ന് ആണ് അവൻ അമ്മുവിൻ്റെ  ടോപ്പിൽ ഉള്ള  കുടുക്ക് 2 എണ്ണം അഴിഞ്ഞു കിടക്കുന്ന കണ്ടത്…തൻ്റെ  പിടുത്തത്തിൽ അഴിഞ്ഞതാണ് എന്ന് അവനു മനസ്സിലായി

“എടീ” ഒരു അലർച്ച ആയിരുന്നു….
രണ്ട് പേരും ഒരുമിച്ച് തിരിഞ്ഞു നോക്കി..

“പൊടി മോളെ…. ആ കൊച്ചിൻ്റെ …ഉടുപ്പ് നേരെ ആകി കൊടുക്ക്” അവൻ അലീനയോട് പറഞ്ഞു…

അമ്മു വേഗം തൻ്റെ കയ്യ് പുറകിലേക്ക്  ഇട്ടു നോക്കി..2 ഹൂക് അഴിഞ്ഞു കിടക്കുന്നു…എന്തോ ഒരു വികാരം ഉള്ളിൽ പൊതിഞ്ഞ പോലെ…അലീന പെട്ടന്ന് തന്നെ അവളുടെ ഹുക് ഇട്ടു കൊടുത്തു…
അപ്പോ അറിയാതെ പോലും അവൻ്റെ നോട്ടം ആ ഭാഗത്തേക്ക് ഇല്ല എന്ന് അമ്മു ശ്രദ്ധിച്ചു….

“അതേ…എൻ്റെ പേര് അമൃത എന്നാ…എല്ലാരും അമ്മു എന്ന് വിളിക്കും”  അവള് ഉറക്കെ അവനെ നോക്കി പറഞ്ഞു…
അലീന ഇവൾ എന്തിനാ ഇപ്പൊ ഇത്ര ഡയലോഗ് അടികുന്ന എന്നൊരു expression ഇട്ടു കൊടുത്തു…

“അതിന് ഞാൻ ചോദിച്ചോ” സണ്ണി കടുപ്പത്തിൽ ചോദിച്ചു…

“മറക്കാതെ ഇരിക്കാൻ …ഇനി കാണുമ്പോ വിളിക്കാൻ വേണ്ടി” പ്രണയത്തൊടെ അവളുടെ മിഴികൾ അവനെ നോക്കി പറയുന്നത് എന്തോ ഒരു അസ്വസ്ഥത അവനിൽ ഉളവാക്കി…

“പൊടി മോളെ……വേഗം വിട്ടോ” അവൻ കുറച്ച് കടുപ്പത്തിൽ അവളെ നോക്കി ആലീനയുടെ മുഖത്ത് നോക്കി പറഞ്ഞു…

“വാടി ഇങ്ങോട്ട്” അലീന അവളെ നിർബന്ധപൂർവം വലിച്ച് മുന്നോട്ട് നടന്നു…
അവരുടെ അടുത്തേക്ക് നടന്നു വരുന്ന ജയനെ കണ്ടപ്പോൾ രണ്ടു പേരും ഒരുമിച്ച് ഒരു പുഞ്ചിരി കൊടുത്തു..അവനും അവർക്ക് പുഞ്ചിരി നൽകി….
മുന്നിലൂടെ പോയ ഓട്ടോയിൽ കൈ കാണിച്ച് രണ്ടു പേരും കേറി പോവുന്നത് അവൻ നോക്കി നിന്നു….

“എന്താ സണ്ണി മീൻ പിടിക്കാൻ പോയി…അവസാനം നി വെള്ളത്തിൽ വീണോ” ജയൻ കളി ആകി ചിരിച്ചു കൊണ്ട് പറഞ്ഞു…

“കൂടുതൽ ചിരിച്ചാൽ…നിന്നെ എടുത്ത് തോട്ടിൽ ഏറിയും ….” സണ്ണി ദേഷ്യത്തിൽ പറഞ്ഞു….

“അല്ല മോനേ….മീൻ വല്ലതും കിട്ടിയോ” ജയൻ ചോദിച്ചു…

“ഹും…കിട്ടി.. നല്ല സ്വർണ്ണ മീൻ” അവൻ അവളുടെ ഓർമയിൽ ഒരു കളി ആകുന്ന സ്വരത്തിൽ പറഞ്ഞു…

“എന്താടാ കാര്യം തെളിച്ച് പറ” ജയൻ ചോദിച്ചു.

സണ്ണി എല്ലാം നല്ല വള്ളി പുള്ളി ആയി പറഞ്ഞു…

“ഇത്രേം ബോധം ഇല്ലാത്ത പെണ്ണോ… പിന്നെ നിൻ്റെ  മരുമകളും മോശമല്ല…. അലീനയുടെ കൂടെ നടക്കുമ്പോൾ ഇത്ര ബുദ്ധി പ്രതീക്ഷിക്കാൻ പാടുള്ളൂ” ജയൻ കാര്യമായി പറഞ്ഞു

“എൻ്റെ കൊച്ചിനെ പറയുന്നോടാ” ജയൻ്റെ പുറത്തേക് ഒരു അടി കൊടുത്ത് സണ്ണി

“ഓ ചോരയെ പറഞ്ഞപ്പോ നൊന്തു” ജയൻ പറഞ്ഞു
“നോവും….ഞാൻ എൻ്റെ നെഞ്ചിലെ ചൂടിൽ ഇട്ടു വളർത്തിയ കുഞ്ഞാ…അവളെ പറഞ്ഞ നോവും….” സണ്ണി പറഞ്ഞു…

“ചുമ്മാ പറഞ്ഞതാ എൻ്റെ സണ്ണിയെ…. പിന്നേ മറ്റെ കൊച്ചു ഇവിടുത്തെ ഏറ്റവും നല്ല കൊച്ചാ….നമ്മുടെ മാധവൻ നായർ ഇല്ലെ…മംഗലത്ത് വീട്ടിലെ ….അയാളുടെ മോളാ….നല്ല പണചാക്കിൻ്റെ മകൾ ആയിട്ടും നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയ….”ജയൻ പറഞ്ഞു…

“മാധവേട്ടൻ്റെ മോൾ ആണോ…വെറുതെ അല്ല… എവിടെ വെച്ചോ കണ്ട പോലെ തോന്നി…. ഞാൻ പോകുമ്പോൾ എല്ലാം പീകിരി കൊച്ചുങ്ങൾ അല്ലേ….ഇപ്പൊ വലുതായപ്പോൾ ആരെയും പെട്ടന്ന് മനസ്സിൽ ആവുന്നില്ല ….” സണ്ണി പറഞ്ഞു…

“ഹും….അപ്പോ..നാളെ മുതൽ ക്വാറിയിൽ പണിക്ക് നീ വരും എന്ന് ഉറപ്പിക്കട്ടെ… ജെയിംസ് മുതലാളിയുടെ അടുത്ത് ഞാൻ പറഞ്ഞിട്ടുണ്ട്…പിന്നെ നിൻ്റെ “”ചെകുത്താൻ “ലോറി രാത്രി ഞാൻ പിള്ളേരെ കൊണ്ട് വീട് മുറ്റത്ത് ഇടാൻ പറയാം…അതുകൊണ്ട് രാവിലെ അങ്ങോട്ട് വന്നോണം”

ചെകുത്താൻ എന്ന വണ്ടി പണ്ടെ അവൻ്റെ ഹരം ആയിരുന്നു….ഇഷ്ടംപോലെ അതിൻ്റെ വളയം പിടിച്ചു തഴമ്പിച്ച കയ്കൾ അവൻ്റെ ഓർമയിൽ വന്നു….

“നീ ധൈര്യമായി പോയിക്കോ….നാളെ മുതൽ ഞാനും ചെകുത്താനും ഉണ്ടാവും ക്വാറിയിൽ”മീശ പിരിച്ച് കൊണ്ട് സണ്ണി പറഞ്ഞു

തുടരും

Leave a Reply

You cannot copy content of this page