*ചെകുത്താന്റെ പ്രണയം 17*
ദിവസങ്ങൾ കടന്നു പോയി…അമ്മു ഡേവിഡ്നേ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു..പക്ഷേ സാഹചര്യങ്ങൾ അവൾക് എതിർ ആയിരുന്നു…അച്ഛൻ്റെ നാട്ടിലേക്ക് പെട്ടന്ന് പോവേണ്ടി വന്നു..ഒരു ആഴ്ചയോളം അവിടെ തളളി നീക്കി..തിരിച്ചു ഫ്ളാറ്റിൽ വന്നപ്പോഴും അവിടെ പൂട്ടി കിടക്കുക ആണ്..ഇടക്ക് വണ്ടി മാത്രം കാണാം…ആളെ കാണുന്നില്ല..
രാത്രി രണ്ടും കല്പിച്ചു ഫ്ളാറ്റിൽ പോയി ബെൽ അടിക്കാം എന്ന് കരുതി..രാത്രി പോയി നോക്കിയപ്പോൾ അത് ക്ലോസ് ആണ്…
ഇപ്പൊൾ ഏകദേശം രണ്ട് മാസം ആയി….ഡേവിഡ് താമസിക്കുന്ന ഫ്ലാറ്റ് പൂട്ടി ഇട്ടു ഏകദേശം ഒരു ആഴ്ച മുകളി ആയി
“എന്താ… ഏതാ എന്ന് പോലും അമ്മുവിന് മനസ്സിൽ ആകുന്നില്ല…”
ഒരു ദിവസം ജയൻ പോലീസ് വണ്ടിയിൽ വരുന്നത് കണ്ട്..അമ്മു പാർക്കിൽ നിന്നും ഓടി അവൻ്റെ അടുത്തേക്ക് കിതച്ചു കൊണ്ട് വന്നു
“എന്താ മോളെ..നീ എന്നെ കണ്ടപ്പോൾ..ഇങ്ങനെ ഓടി വന്നത്”,ജയൻ ചോദിച്ചു
“സാർ..ഡേവിഡ് സാർ എവിടെ??അമ്മു ശ്വാസം വലിച്ച് കൊണ്ട് ചോദിച്ചു
“സാറിൻ്റെ അമ്മച്ചി മരിച്ചു…ഒരു ആഴ്ച മുമ്പ്…ആരോടും ഇവിടെ പറഞ്ഞിട്ടില്ല…പിന്നെ ആരോടും സാറിനും അടുപ്പം ഇല്ലല്ലോ “ജയൻ പറഞ്ഞു
അമ്മു പെട്ടന്ന് ഞെട്ടി പോയി..ഡേവിഡ് ഈ ലോകത്ത് ആകെ സ്വന്തം ആയി സ്നേഹിക്കാൻ ഉള്ളത് അമ്മച്ചി ആണ് എന്ന് അവള് ഓർത്തു പോയി….
തകർന്നു പോയി കാണും അവൻ..അറിയാതെ അവളുടെ കണ്ണു നിറഞ്ഞു
“അപ്പോ..ഇപ്പൊ എവിടെയാ??അമ്മു ചോദിച്ചു
“ഇടുക്കിയിൽ..കുമളി അവിടെ എങ്ങോ ആണ് സാറിൻ്റെ വീട്….ഇതുവരെ ഡ്യൂട്ടി ജോയിൻ ചെയ്തിട്ട് ഇല്ല…എന്നോട് ഇന്ന് ഫ്ലാറ്റ് വന്നു തുറന്ന്..ഒന്ന് വൃത്തി ആകാൻ ആളെ ഏൽപിക്കാൻ പറഞ്ഞു..അതാ ഞാൻ വന്നത്”ജയൻ പറഞ്ഞു
“അപ്പോ എന്നും വരും അറിയില്ലേ…??അമ്മു ചോദിച്ചു
“ഇല്ലാ…ഈ മാനസിക അവസ്ഥയിൽ ഏങ്ങനെ ചോദിക്കും…എന്തായാലും വരും ആയിരിക്കും ഉടനെ”ജയൻ പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി…
അമ്മു..വീണ്ടും അവനെ കാത്തിരുന്നു…ദിവസങ്ങൾ കൂടും തോറും അവനോട് ഉള്ള പ്രണയം കൂടുന്നത് അമ്മു അറിഞ്ഞു…
കഷ്ടപ്പെട്ട് ജയൻ്റെ കയ്യിൽ നിന്നും അവൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു …
ഇനിയും അവൻ്റെ ശബ്ദം പോലും കേൾക്കാതെ തനിക്ക് കഴിയില്ല…എന്ന് അമ്മുവിന് തോന്നി…
ബാൽക്കണി ഭാഗത്ത് പോയി നിന്നു..
അവൻ്റെ നമ്പർ ഡയൽ ചെയ്യാൻ വേണ്ടി നിന്നു..ഹൃദയം വേഗത്തിൽ മിടിച്ചു…അന്നത്തെ സംഭവത്തിന് ശേഷം ഒരു കൂടി കാഴ്ച ഇതുവരെ ഇല്ലാ…
രണ്ടും കല്പിച്ചു അവനെ വിളിച്ചു..
കുമളിയിൽ ഉള്ള വീട്ടിൽ…
നിലാവിനെ നോക്കി ..ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുക ആണ് ഡേവിഡ്.. ആകശത്തിലെ നക്ഷത്രം തൻ്റെ അമ്മച്ചി ആണ് എന്ന് ഓർത്ത് കൊണ്ട് അവൻ അതിനെ തന്നെ നോക്കി നിന്നു…തൻ്റെ പരിഭവം കാരണമാണ്..അമ്മച്ചി മരണം സമയം തൻ്റെ കൂടെ ഇല്ലാത്തത് എന്ന കുറ്റഭോധം അവനെ വിളയാടി…
കയ്യിൽ മദ്യ കുപ്പി പിടിച്ചു കൊണ്ട് അവൻ…കണ്ണ് നീർ ഒഴുക്കി
പെട്ടന്ന് ഫോൺ കോൾ വന്നു..
Unknown number
ഡേവിഡ് ഫോൺ എടുത്തു
“ഹലോ”അവൻ്റെ ഘനഗംഭീരം ആയ ശബ്ദം കേട്ട് അമ്മു വിറച്ച് പോയി..മാസങ്ങൾക്ക് ശേഷം..ഇതാ വീണ്ടും
“ഹലോ…ആരാടാ പുല്ലേ…നട്ട പാതിരാക്ക്”ഡേവിഡ് ദേഷ്യത്തിൽ പറഞ്ഞു
“ഹലോ…”അമ്മു പതർചയിൽ പറഞ്ഞു
ഡേവിഡ് കുറച്ച് നേരം മൗനത്തിൽ ഇരുന്നു… അത് ആരാണ് എന്ന് മനസ്സിലാക്കാൻ അവൻ്റെ പോലീസ് ബുദ്ധി ധാരാളം ആയിരുന്നു…
നിമിഷങ്ങൾ നീണ്ടു നിന്ന മൗനം..
“,എൻ്റെ നമ്പർ ..ആരുടെ കയ്യിൽ നിന്ന് ഒപ്പിച്ചു”അവൻ ഗൗരവത്തിൽ ചോദിച്ചു
“ജയൻ സർ..വന്നപ്പോൾ ചോദിച്ചു”അമ്മു പറഞ്ഞു
“ഹും…”അവൻ മൂളി
“എനിക് …എനിക് ഒന്നും അറിയില്ലായിരുന്നു…അമ്മച്ചി മരിച്ചതും പോയതും ഒന്നും…ഒന്ന് കാണാൻ ..ഒന്ന് സംസാരിക്കാൻ..ഞാൻ ഒരുപാട് ശ്രമിച്ചു നോക്കിയതാണ്”അമ്മു പറഞ്ഞു
“ഹും…അമ്മച്ചി പോയി…ഡേവിഡ്നേ ഒറ്റക്ക് ആകി പോയി…”അത് പറയുമ്പോൾ അവൻ്റെ ശബ്ദം ഇടറി..കണ്ണുകൾ നിറഞ്ഞു
“ഞാൻ..ഞാൻ ഇല്ലെ..കൂടെ..കരയല്ലേ”അമ്മു നിഷ്കളങ്കമായി അവനോട് പറഞ്ഞു..അവളുടെ കണ്ണും നിറഞ്ഞിരുന്നു
അവൻ്റെ ചുണ്ടിൽ അപ്പോ ഒരു പുഞ്ചിരി വന്നു..അത് എന്താണ് എന്ന് ആർക്കും മനസ്സിൽ ആവാത്ത പുഞ്ചിരി
“നിങ്ങളെ കാണാതെ എനിക് പറ്റുന്നില്ല സാർ…
കൂടെ വേണം എന്ന് തോന്നൽ ആണ് എപ്പോഴും…ഈ മാസങ്ങൾ ഞാൻ ഏങ്ങനെ തള്ളി നീക്കി എനിക് അറിയില്ല…ഇത്രക്ക് ഞാൻ പ്രണയിച്ചു പോയി നിങ്ങളെ…ഒന്ന് എന്നെ കാണാൻ വരോ…എൻ്റേത് പക്വത ഇല്ലാത്ത ഇഷ്ടം അല്ല…ഒരുപാട് ആലോചിച്ചു കൊണ്ട് പറയുന്ന ഇഷ്ടം ആണ്…എൻ്റെ കൂടെ ഒരു സുഹുർത്ത് ആയി എങ്കിലും നിന്ന് നോക്കു..എന്നിട്ട് പതുക്കെ തീരുമാനിച്ചാൽ മതി എന്നെ പ്രണയിക്കണമോ വേണ്ടയോ എന്ന്…please….”ഇത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറി പോയി…
മറുപടി ഒന്നും അപ്പുറത്ത് നിന്നും വന്നില്ല…വെറും നിശബ്ദത…
“ആത്മീയ…”അവൻ്റെ ശബ്ദം ഉറച്ചത് ആയിരുന്നു
“ഇനി ഇതിലേക്ക് നീ വിളിച്ചാൽ…ഡേവിഡ് എന്ന പോലീസുകാരനെ ആവും നീ കാണുക…നിൻ്റെ അച്ഛനോട് മകളുടെ കഴപ്പ് തീർത്തു കൊടുക്കാൻ പറയാൻ..ഈ ഒരു കോൾ റെക്കോർഡ് അയച്ചു കൊടുത്താൽ മതി….ഇനി എന്നെ ഈ കാര്യം പറഞ്ഞു വിളിക്കരുത്…ഇപ്പൊ തോന്നുന്നത് ..ഒരു തമാശ ആയി..ഒരു 5 കൊല്ലം കഴിഞ്ഞ് നിനക്ക് തോന്നും..ചിലപ്പോ നിനക്ക് എന്നെ ഓർമ കൂടി കാണില്ല…പഠിക്കേണ്ട പ്രായം ആണ് പഠിക്ക്….നിൻ്റെ തന്തക്ക് നല്ല പേര് ഉണ്ടാകി കൊടുക്ക്…ഇനി നമ്മൾ തമ്മിൽ ഒരു സംസാരം ഉണ്ടാവില്ല…ഗുഡ് ബൈ”ഡേവിഡ് ഫോൺ കട്ട് ചെയ്തു…
അപ്പുറത്തെ ബീപ് ശബ്ദം കേട്ട് ..അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞു..പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി…
വീണ്ടും വീണ്ടും നമ്പറിൽ വിളിച്ചു നോക്കി..switch off എന്ന് മാത്രം കേട്ടൂ…
ദിവസങ്ങൾ വീണ്ടും പോയി…അമ്മു ഒരു ഡിപ്രഷൻ സ്റ്റേജിൽ പോകുന്ന പോലെ രാജീവനും സുമ ക്കും തോന്നി..എന്താ കാരണം എന്ന് മനസ്സിൽ ആവുന്നില്ല
Exam result പേടിച്ച് ആകും എന്ന് അവർ ചിന്തിച്ചു പോയി…റൂമിൽ വെറുതെ ഒതുങ്ങി കൂടി ഇരിക്കുന്ന കുട്ടി…ആരോടും മിണ്ടില്ല..സംസാരിക്കാൻ പോലും നിൽക്കില്ല…
സുമ നിർബന്ധിച്ച് നിമിഷയുടെ അടുത്തേക്ക് വിട്ടു…
നിമിഷ അവളെ കുറെ motivate ചെയ്യാൻ തുടങ്ങി
“എൻ്റെ പൊന്നു അമ്മു..നിനക്ക് എന്തിനാ ഒരു രണ്ടാം കെട്ട്ടുകാരൻ..അതും 40, വയസ്സ് അടുത്ത് ഉള്ള.. കിളവൻ…അയ്യേ”നിമിഷ അവളുടെ മനസ്സ് മാറാൻ വേണ്ടി കുറെ പറഞ്ഞു കൊണ്ടിരുന്നു
അമ്മു ഒന്നും പറഞ്ഞില്ല..കണ്ണുകൾ മാത്രം നിറഞ്ഞു തുളുമ്പി
“എടീ ..നീ കരയാൻ വേണ്ടി പറഞ്ഞത് അല്ല…ഫിലോസഫി പറയാൻ എളുപ്പം ആണ്..പ്രേമത്തിന് ജാതി ഇല്ല..മതം ഇല്ല..പ്രായം ഇല്ല എന്നൊക്കെ…പക്ഷേ ഇതെല്ലാം ഉണ്ട്..അതാണ് യാഥാർത്ഥ്യം…നിങ്ങളുടെ മതം വേറെ..പ്രായം വേറെ..എല്ലാം കൊണ്ട് നിനക്ക് ചേരില്ല അമ്മു…അയാൾക് നിന്നോട് ഒരു ഇത്തിരി ഫീലിംഗ് പോലും ഇല്ല..ഉണ്ടെങ്കിൽ നിന്നോട് കാത്തിരിക്കൂ എന്ന് എങ്കിലും ഞാൻ പറഞ്ഞേനെ”നിമിഷ പറഞ്ഞു
“ഇഷ്ടം ഉണ്ട്…ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഉണ്ട്…എനിക് ഉറപ്പ് ആണ്”അമ്മു വാശിയിൽ പറഞ്ഞു
“എന്നാ നീ വാശി പിടിച്ചു ഇരിക്കു..വാ നിൻ്റെ വീട്ടിൽ പോകാം….നിൻ്റെ അമ്മ നിന്നെ പ്രതുകം വീടിൽ തിരിച്ചു കൊണ്ട് വിട്ട് പോയാ മതി പറഞ്ഞു എന്നോട്..നീ maths exam പൊട്ടും പേടിച്ച് ഡിപ്രഷൻ ആണ് എന്ന അവരുടെ വിചാരം”നിമിഷ കളി ആയി പറഞ്ഞു
അമ്മു ഒരു പുഞ്ചിരി നൽകി വീട്ടിലേക്ക് നടന്നു..
ഫ്ലാറ്റിൻ്റെ താഴെ എത്തിയപ്പോൾ കണ്ടു്..ഒരു വലിയ ലോറിയിൽ..പണിക്കാർ ചേർന്ന് സാധനങ്ങൾ ഷിഫ്റ്റ് ചെയ്തു കൊണ്ട് പോകുന്നു..
“ആരോ..ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്യുന്നുണ്ട്”അമ്മു നിമിഷ യുടെ അടുത്ത് പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നതും…മുന്നിലെ കാഴ്ച കണ്ട് ഞെട്ടി പോയി..
തൻ്റെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി വരുന്ന ഡേവിഡ്….
അച്ഛന് വളരെ നാടകീയമായി അഭിനയിക്കുന്നു…അവൾക് തല പെരുകുന്ന പോലെ തോന്നി..
അവൻ ഫോൺ എടുത്ത് ആരെയോ വിളിക്കുന്നു…അവൻ്റെ നോട്ടം ഒരു വേള തൻ്റെ കണ്ണിൽ ഉടക്കി എങ്കിലും..താൻ എന്ന ഒരു വ്യക്തി ഇവിടെ ഇല്ലാത്ത പോലെ അവൻ സംസാരിച്ചു…
മാസങ്ങൾ കൊണ്ട് അവനു രൂപം മാറ്റം സംഭവിച്ചു…താടിയും മീശയും വളർന്നു..ഉറക്കം ഇല്ലാത്ത രാത്രിയുടെ ഭാഗമായി കണ്ണിനും ചുറ്റും കറുപ്പ് നിറം..അവൻ ക്ഷീണിച്ചു പോയി എന്ന് അവൾക് തോന്നി…പൂർണ്ണം ആയി യൂണിഫോം ഇല്ലാതെ അവനെ ആദ്യമായി ആണ് കാണുന്നത്…എന്നും കാക്കി പാൻ്റ്സ് എങ്കിലും ഇടും ആയിരുന്നു…
അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു ..കൊണ്ട് അവൻ തൻ്റെ ഇന്നോവയിൽ കയറി..
കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന അമ്മുവിനെ ജയൻ വ്യക്തം ആയി കണ്ടു്
“സാറേ… ആ കുട്ടി..അതിനോട് ഒന്ന് യാത്ര പറഞ്ഞൂടെ”ജയൻ വിഷമത്തിൽ ചോദിച്ചു
“അത്ര അടുപ്പം ഒന്നും എനിക് ഇല്ല ജയ..അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ഉണ്ടല്ലോ..നീ വണ്ടി എടുക്കു”മുന്നോട്ട് നോക്കി കൊണ്ട് അവൻ ഗൗരവത്തിൽ പറഞ്ഞു
ജയൻ അവളെ നോക്കി..ഒന്ന് കണ്ണ് ചിമ്മി..കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അയാൾക് മനസ്സിൽ ആയിരുന്നു എല്ലാം..
ലോറി മുന്നോട്ട് ആദ്യം എടുത്തു്…അതിൻ്റെ പിന്നാലെ അവൻ്റെ കാറും…അവൻ വെറുതെ പോലും അവളുടെ മുഖത്തേക്ക് നോക്കിയില്ല…തകർന്നു നിൽക്കുന്ന അവളുടെ മുഖം..കാറിൻ്റെ മിറർലോടെ അവൻ കണ്ടു്..ഇനി ഒരിക്കലും തൻ്റെ സ്വപ്നത്തില് പോലും ഈ കുട്ടി ഉണ്ടാവില്ല എന്നു അവൻ ഉറച്ചിച്ച്..ആഞ്ഞു ശ്വാസം എടുത്തു്.. ചാരി ഇരുന്നു കണ്ണുകൾ അടച്ചു.
തൻ്റെ പ്രണയം അവസാനിച്ചു എന്ന് അമ്മു മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നു..ഇനി തമ്മിൽ കാണില്ല…കേൾക്കില്ല..ഹൃദയം ചോര പൊടിഞ്ഞു പോയി നിൽക്കുന്ന അവസ്ഥ…നിമിഷ തന്നെ ബലമായി പിടിച്ചു കൊണ്ട് പാർക്കിലേക്ക് കൊണ്ട് പോയി…
അമ്മു അവളെ കെട്ടപ്പിടിച്ചു പൊട്ടി കരഞ്ഞു പോയി
“എന്നെ വിട്ടു പോയി…പോയി ..നിമിഷ
ഇനി ഒരിക്കലും കാണില്ല..കേൾക്കില്ല..എന്നോട് ഒരു തരി സ്നേഹം പോലും ഉണ്ടാവില്ല…അല്ലേ” കരഞ്ഞു കൊണ്ട് അമ്മു പറഞ്ഞു
“ഇത് എല്ലാം ഞാൻ മുന്നേ പറഞ്ഞത് അല്ലേ..നീ ഇപ്പൊ കരഞ്ഞു തീർക്ക്…ഫ്ളാറ്റിൽ കയറുമ്പോൾ..പുതിയ ഒരു അമ്മു ആവണം നീ..വെറുതെ അച്ഛനെ അമ്മയെ ഒന്നും അറിയിക്കേണ്ട നീ..സമയം എടുക്കും മറക്കാൻ..പക്ഷേ നീ മറക്കും..ഉറപ്പ് ആണ്”നിമിഷ അവളുടെ കയ്യ് പിടിച്ചു കൊണ്ട് പറഞ്ഞു…
അന്നത്തെ ദിവസം തൊട്ട് അമ്മു പുതിയ ഒരു അമ്മു ആയി അഭിനയിക്കാൻ ശ്രമിച്ചു…അവൻ്റെ ഓർമകൾ വെറും ഒരു സ്വപ്നം ആയി മനസ്സിൽ സൂക്ഷിച്ചു…ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്നും..ഇനി തനിക്ക് അത് വിധിച്ചിട്ടു ഇല്ലാ എന്നും… ആ കൗമാരക്കാരി മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു..
തുടരും..
