*ചെകുത്താന്റെ പ്രണയം 40*
ക്ലാസ്സ് റൂമിൽ ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് ഇരിക്കുക ആണ് അമ്മുവും അലീനയു
“ഇനി അടുത്തത് ഡേവിഡ് തെണ്ടി ആണ്”അലീന ദേഷ്യത്തിൽ പറഞ്ഞു
“ഇനി കുറച്ച് ക്ലാസ്സ് കൂടി അല്ലേ ഉള്ളൂ…അത് കഴിഞ്ഞാൽ പിന്നെ എക്സാം അല്ലേ..മാക്സിമം കണ്ട് മുതൽ ആകികൊ..”അമ്മു പറഞ്ഞു
“എനിക് ഒന്നും വേണ്ട..പ്രിഥ്വി രാജിൻ്റെ മോന്ത മാത്രമേ ഉള്ളൂ..സംസാരം വെറും പുച്ഛം ..അഹങ്കാരം”അലീന ദേഷ്യത്തിൽ പറഞ്ഞു
“എന്നാലേ നീ എൻ്റെ വിനീത് ഏട്ടനെ നോക്കി വളക്ക്..ഒരു നിവിൻ പോളി look ഇല്ലെ…”അമ്മു പറഞ്ഞു
“അയ്യോ വേണ്ടെ…എനിക് ഇനി ഒരു മതം മാറി കല്യാണം കഴിക്കാൻ താൽപര്യം ഇല്ല..നിനക്ക് നോക്കി കൂടായിരുന്നോ…”അലീന ചോദിച്ചു
“അതിന് എൻ്റെ ടൈപ്പ് നിൻ്റെ ചാച്ചൻ അല്ലേ…എന്താ ഒരു ആണത്തം…കറുത്ത ഷർട്ട് ഇട്ട്..മുണ്ട് മടക്കി .മീശ പിരിച്ചു കൊണ്ട്. ആ ചായ കടയിൽ ഇരുന്നു എന്നെ നോക്കുന്ന ഒരു നോട്ടം ഉണ്ട്….എൻ്റെ പൊന്നെ..ഇപ്പൊ തന്നെ വേഗം വീട്ടിൽ പോകാൻ തോന്നും.”അമ്മു പറഞ്ഞു
“ശെരി ആണ്..നീ തന്ത വൈബ് ആണ്”അലീന പറഞ്ഞു
“ഡീ തന്ത..നിൻ്റെ ഡേവിഡ്…എൻ്റെ ഇച്ഛാ സൂപ്പർ ആണ്…”അമ്മു ദേഷ്യത്തിന് പറഞ്ഞു
അപ്പോഴേക്കും ഡേവിഡ് ക്ലാസ്സിൽ വന്നിരുന്നു…
അലീന അവൻ ഒരു പരിചയം പോലും ഇല്ലാതെ ക്ലാസ്സ് എടുക്കുന്ന കണ്ട് അന്തം വിട്ടു ഇരുന്നു
“അപ്പോ ഇന്നലെ ഈ കൊന്തൻ പറഞ്ഞതിൻ്റെ അർത്ഥം എന്താ…ഇന്ന് ഒരു മൈൻഡ് പോലും ഇല്ലാ…പരീക്ഷ പാസ് ആവണം എന്നാണോ…ആവും ഇങ്ങേരുടെ വിഷയം തോറ്റാൽ ഇയാള് അല്ലേ നാണം കെടുക”അലീന സ്വയം ഓരോന്ന് കണ്ട് പിടിച്ച് ഇരുന്നു…
ക്യാൻ്റീനിൽ ഇരുന്നു ഉച്ചക്ക് ഫുഡ് കഴിക്കുമ്പോൾ….വിനീതും അലീന യുടെ അടുത്ത് വന്ന് ഇരുന്നു
“”സ്ഥലം മാറിയത് ആണോ…നിങ്ങളുടെ ബാല്യ കാല സഖി ഇതാ ഈ സീറ്റ് ആണ്..അവളുടെ അടുത്ത് വന്ന് ഇരുന്ന പോരെ” അലീന ചോദിച്ചു
“എൻ്റെ പൊന്നു അലീന..നിൻ്റെ അടുത്ത് ഇരിക്കാനും പറ്റില്ല എന്ന് ഉണ്ടോ”വിനീത് ചോദിച്ചു
അലീന ദേഷ്യത്തിൽ ബിരിയാണി കുഴച്ച് കൊണ്ട് ഇരുന്നു..
അപ്പോഴേക്കും ഡേവിഡ് അവിടെ വന്നിരുന്നു…
അവരുടെ ടേബിളിൽ മാത്രം സ്ഥലം കണ്ടത് കൊണ്ട് അവൻ അവരുടെ നേരെ വന്നു…
“David sir… ഇവിടെ ഇരിക്കു”വിനീത് പറഞ്ഞു
അവൻ ചിരിച്ചു കൊണ്ട് അലിനയുടെ oppositte ഇരുന്നു..
അലീന ആകെ അസ്വസ്ഥതയോടെ ഇരുന്നു…
“നിങൾ എന്നും വീട്ടിൽ നിന്ന് ഫുഡ് കൊണ്ട് വന്നു കഴിക്കാറ് അല്ലേ..ഇന്ന് എന്താ ഇവിടെ lunch ക്യാൻ്റീനിൽ ആകി”ഡേവിഡ് അമ്മുവിനെ നോക്കി പറഞ്ഞു
“ഇന്ന് ഇവൾക്ക് ബിരിയാണി വേണം പോലും…സാറിൻ്റെ ക്ലാസ്സ് സമയത്ത് ഇവൾ ഇൻസ്റ്റാഗ്രാമിൽ എന്തോ റീൽ കണ്ടു്..അപ്പോ തൊട്ട് ബിരിയാണി വേണം പോലും”അമ്മു കളി ആയി പറഞ്ഞു
അലീന ദേഷ്യത്തോടെ അവളെ നോക്കി…ചിക്കൻ എല്ലു കടിച്ചു പറിക്കാൻ തുടങ്ങി…
“വെറുതെ അല്ല തനിക്ക്..ഒരു ഉത്തരം പോലും അറിയാത്ത…ക്ലാസ്സിൽ ശ്രദ്ധ ഇല്ലാലോ “ഡേവിഡ് കളി ആകി പറഞ്ഞു
“അതൊക്കെ അവള് ശ്രദ്ധിക്കും..അല്ലേ അലീന”വിനീത് അവളെ സപ്പോർട്ട് ചെയ്തു പറഞ്ഞൂ
“അങ്ങനെ പറഞ്ഞു കൊടുക്ക് സാറേ…പരീക്ഷ വരുമ്പോ ഞാൻ പാസ് ആവും..ഞാൻ കാരണം ഇനി ഒരു ടീച്ചറുടെ മാനം പോവുക ഇല്ല”ദേഷ്യത്തിൽ പറഞ്ഞു അടുത്ത ഉരുള വായിൽ ഇട്ടു
“ഇങ്ങനെ തിന്നുന്ന ഒന്നും ബോഡിയിൽ കാണുന്നില്ലല്ലോ അലീന”വിനീത് അവളെ നോക്കി ചോദിച്ചു…
“ഞാൻ എന്ത് ചെയ്യാനാ ..തിന്നുണ്ട്..തടി വെക്കുന്നില്ല..”അലീന കാര്യം ആയി പറഞ്ഞു
“എനിക് ഇഷ്ടം ..കുറച്ച് തടി ഉള്ള പെണ്ണിനെ ആണ്” അവളെ നോക്കി അവൻ പറഞ്ഞു
ഡേവിഡ് ആ സംഭാഷണം ഒട്ടും ഇഷ്ടപ്പെടാതെ അവൻ ഓർഡർ ചെയ്ത ഫുഡ് കഴിക്കാൻ തുടങ്ങി…
“അതിന്..സാർ തടി ഉള്ള പെണ്ണിനെ നോക്കി കെട്ടിക്കൊ..എന്നോട് എന്തിനാ വെറുതെ പറയുന്ന”അലീന ചോദിച്ചു
“തൻ്റെ ഡിഗ്രീ കഴിയാൻ ആയല്ലോ….അപ്പോ പിന്നെ കെട്ടാൻ ഉള്ള പ്രായം ആയി…ഞാൻ വേണം എങ്കിൽ റെഡി ആണ്….എന്താ ഡേവി സാറേ അഭിപ്രായം…വിനീത് ചോദിച്ചു
അവൻ്റെ ചോദ്യം ഒട്ടും ഇഷ്ടപ്പെടാതെ.. ഡേവി മുഖം വീർപ്പിച്ചു
“ആദ്യം കുട്ടികൾ ഡിഗ്രീ കഴിയട്ടെ….പിന്നെ വിനീതെ നിനക്ക് നിൻ്റെ നാട്ടിൽ ഉള്ള പെൺപിള്ളേർ പോരെ…ഇവിടെ ഞങളുടെ നാട്ടിലെ പെൺകുട്ടികളെ തന്നെ വേണോ”ഒന്ന് കളി ആകി പറഞ്ഞു കൊണ്ട് ഡേവി എഴുന്നേറ്റ് പോയി…
വിനീത് അപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ ബിരിയാണി തിന്നുന്ന അലീന യുടെ മുഖത്ത് നോക്കി ഇരിക്കുക ആണ്…
“അതേ കുറച്ച് വണ്ണം വെച്ചോ…എനിക് അതാ ഇഷ്ടം…”അവൻ ഒന്ന് കൂടി അവളുടെ ചെവിയിൽ പറഞ്ഞു…
അലീന ഇതെന്ത് സാധനം എന്ന പോലെ അവനെ നോക്കി…
“അലീന … next hour… അമൃത പ്രാക്ടീസ് പോകട്ടെ..എനിക് കുറച്ച് വർക് ഉണ്ട് ലാബിൽ…നിങ്ങളുടെ എല്ലാവരുടെയും internal marks add ചെയ്യാൻ ഉണ്ട്..താൻ എന്നെ ഹെൽപ് ചെയ്യണം…കുറെ മാർഗം കളി തുള്ളി സമയം കളയാൻ നിൽക്കണ്ട”ഡേവി ദേഷ്യത്തിൽ പറഞ്ഞു വിനീതിനെ ഒന്ന് നോക്കി പേടിപ്പിച്ചു അവിടെ നിന്ന് പോയി..
അലീന തല ആട്ടി സമ്മതം മൂളി..കയ്യ് കഴുകാൻ പോയി
“വിനീത് ഏട്ടാ… ഡേവി സാറിൻ്റെ മുഖം ഒരു സുകം ഇല്ലാ…”അമ്മു പറഞ്ഞു
“അവനു അവളെ ഇഷ്ഠാണ് തോന്നുന്നു…മിക്കവാറും ഞാൻ side role ആവേണ്ടി വരും അമ്മു…കുഴപ്പം ഇല്ല…ഞാൻ കാരണം അവൾക് അവളുടെ ഇഷ്ടം കിട്ടട്ടെ….അവൻ ഒന്ന് തുറന്ന് സമതിച്ചാൽ അല്ലേ അറിയാൻ പറ്റൂ” വിനീത് പറഞ്ഞു
“വിഷമം ഇല്ലെ”അമ്മു ചോദിച്ചു
“ഉണ്ടോ ചോദിച്ചാൽ ഉണ്ട്..പക്ഷേ അത്ര ആഴത്തിൽ പതിഞ്ഞ വിഷമം ഒന്നും ഇല്ല..കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി…പിന്നെ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്..നിങ്ങളോട് സംസാരിക്കുമ്പോൾ ദൂരെ നിന്ന് ദേഷ്യത്തിൽ നോക്കുന്ന ഡേവി യേ….ചെറിയ ഒരു സംശയം തോന്നി…ഇന്ന് അത് തീർന്നു കിട്ടി”വിനീത് ചിരിച്ചു കൊണ്ട് പറഞ്ഞു
“നമുക്ക് വേറെ നോക്കാം എന്നെ “അമ്മു അവൻ്റെ തോളിൽ പിടിച്ചു പറഞ്ഞു
“എനിക് ഉള്ളത് ആണെങ്കിൽ…എൻ്റെ അടുത്ത് തന്നെ വരും …കാത്തിരിക്കാം…അല്ലേ”അവളെ നോക്കി ചിരിച്ചു കൊണ്ട് വിനീത് അവിടെ നിന്നും പോയി….
“ഡീ..നിൻ്റെ വിനീത് പേട്ടൻ പോയോ..ഞാൻ ലാബിൽ പോകാ”അലീന പറഞ്ഞു
“All the best”അമ്മു അവളെ നോക്കി പറഞ്ഞു
അലീന കയ്യ് കൊണ്ട് ബൈ പറഞ്ഞു ക്യാൻ്റീനിൽ നിന്നും പോയി
തുടരും
