*ചെകുത്താന്റെ പ്രണയം 28*
അമ്മു അവനെ കാത്തു പുറത്ത് നിന്നു..
“ഡീ”അവൻ വിളിച്ചു..
അമ്മു വാതിൽ തുറന്ന് ഉള്ളിൽ കയറി അവൻ്റെ ഒരു കയ്യിൽ പിടിച്ച് സപ്പോർട്ട് നൽകി ഉള്ളിലേക്ക് കടത്തി…
ബെഡിൽ കിടത്തി…
സണ്ണി കിടന്നു കൊണ്ട് അവളെ നോക്കി…
“എന്താ ഇങ്ങനെ നോക്കുന്നത്”അമ്മു ചോദിച്ചു
“ചുമ്മാ…നിൻ്റെ സൗന്ദര്യം ഇല്ലായ്മ നോക്കിയത് ആണ്” അവൻ പറഞ്ഞു
“ഞാൻ സുന്ദരി തന്നെയാ…കണ്ണാടി നോക്കി അമ്മു പറഞ്ഞു…
“എനിക് തോന്നണ്ടേ??? സണ്ണി പറഞ്ഞു
“എത്ര ചെക്കന്മാർ എൻ്റെ പിറകെ നടന്നിട്ടുണ്ട് അറിയോ…എന്തിന്..നിങ്ങളുടെ അനിയൻ വരെ”അമ്മു വല്യ ഗമയിൽ പറഞ്ഞു
“എന്ത്.. ജോൺ നിൻ്റെ പിന്നാലെ നടന്നിട്ടുണ്ടോ?? സണ്ണി ഗൗരവത്തിൽ ചോദിച്ചു…
ഇപ്പോ അല്ല…പണ്ട് സ്കൂൾ പഠിക്കുന്ന കാലത്ത്….ഒരു ലവ് ലെറ്റർ തന്നിരുന്നു…ജീവിതത്തിൽ ആദ്യം ആയിട്ട് കിട്ടിയത് ആണ്… അന്ന് അങ്ങേരു ഡിഗ്രീ ആദ്യ വർഷം ആണ് തോന്നുന്നു….അമ്മു കാര്യമായി പറഞ്ഞു
എന്തോ ഒരു ദേഷ്യം ഉള്ളിൽ നിറഞ്ഞു പൊങ്ങുന്ന പോലെ
“എന്നാല് പിന്നെ അവൻ്റെ ദേഹത്ത് ചാർത്തി കൊടുതൂടെ നിൻ്റെ ഈ ഗർഭം…വെറുതെ എൻ്റെ മേലേ ഇട്ടു എന്നെ ബുദ്ധിമുട്ട് ആകിപ്പിച്ച്..നിനക്ക് എന്നതാ കിട്ടിയത്?? സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“അതിന്..ഞാൻ എന്ത് പറഞ്ഞിട്ട് ആണ് എന്നോട് ചൂടാവുന്ന…എനിക്….നിങ്ങളെ അല്ലേ ഇഷ്ടം” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
“കരയാൻ മുന്നിൽ ആണല്ലോ….എന്ത് പറഞ്ഞാലും കരഞ്ഞ് നിന്നോ…എൻ്റെ കൊച്ചെ ഇത്ര ആൺപില്ലേർ പിന്നാലെ നടന്ന ഒരു മദാലസ ആണ് നീ എങ്കിൽ ..നിനക്ക് നിൻ്റെ തരത്തിൻ ഒത്തവരെ നോക്കി പിടിച്ചാൽ പോരെ….എന്നെ എന്തിനാ ഇതിൽ വലിച്ച് കൊണ്ട് വന്നത്..ഇന്നല്ലെങ്കിൽ നാളെ നിനക്ക് തന്നെ തോന്നും… ഇവനേക്കാൾ നല്ലത് കിട്ടും എന്നും” സണ്ണി ഗൗരവത്തിൽ പറഞ്ഞു
“എൻ്റെ പ്രണയം സത്യം ആണ് എന്ന് കാണിക്കാൻ ഞാൻ ഇനി എന്ത് പരീക്ഷണം ആണ് ചെയ്യേണ്ടത്
…..അച്ചമ്മക്ക് അറിയാം എല്ലാം ആദ്യമേ…അച്ഛനോട് താൽപര്യം ഇല്ല എന്ന് നൂറു പ്രാവശ്യം ഞാൻ പറഞ്ഞതാ…എന്നെ നിർബന്ധിച്ചപ്പോൾ എനിക് വേറെ വഴി ഇല്ല… അതാണു ഞാൻ നിങ്ങളുടെ വീട്ടിൽ കയറി പോന്നത് ..പിന്നെ എന്നെ പിടിച്ചു കൊണ്ട് പോവും എന്ന് മനസ്സിലായത് കൊണ്ട് ആണ് ഞാൻ ഗർഭിണി ആണ് എന്ന് പറഞ്ഞത്…തെറ്റാണ് അറിയാം…പക്ഷേ അപ്പോ എനിക് അതായിരുന്നു ശെരി..ഞാൻ ഇനി വേണം എങ്കിൽ എല്ലാവരോടും പറയാം..ഞാൻ ഗർഭിണി അല്ല എന്ന്…..”അമ്മു കരഞ്ഞു കൊണ്ട് പറഞ്ഞു..
“ഇനി ഒന്നും പറയണ്ട… അന്ന് തൊട്ട് ദിവസം നോക്കി ഇരിക്കുന്ന അയൽവക്ക പെണ്ണുങ്ങൾക്ക് നീ 9 മാസം പെറാതെ ഇരിക്കുമ്പോൾ എല്ലാം മനസ്സിൽ ആയികോളും”സണ്ണി ഗൗരവത്തിൽ പറഞ്ഞു….
അമ്മു പിന്നെ ഒന്നും മിണ്ടാതെ അവീടെ നിന്നും കുളിക്കാൻ കയറി….
ഉള്ളിലെ ബെഡ്റൂമിൽ ഉള്ള കുളിമുറി ചെറുത് ആണ്…പുറത്ത് ഉള്ള കുളി മുറിയിൽ ആയിരുന്നു എല്ലാവരും കുളിചിരുന്നത്..
സണ്ണി ഉള്ളിലെ കുളി മുറി ഉപയോഗിച്ചത് കണ്ട് അമ്മുവും അവിടെ തന്നെ കയറി…
കുളി കഴിഞ്ഞ് വരുന്ന പെണ്ണിനെ മൊത്തത്തിൽ ഒരു rexona മണം….
അവൻ മൂക്ക് ഒന്ന് വലിച്ച് നോക്കി…
അതേ സോപ്പിൽ കുളിച്ചിട്ട് എനിക് ഇല്ലാത്ത മണം ആണല്ലോ നിനക്ക്…അവൻ അമ്മുവിനെ നോക്കി ചോദിച്ചു
“അതേ..പെണ്ണുങ്ങൾ കുളിച്ചാൽ അങ്ങനെ ആണ്…”നനഞ്ഞ മുടി കോതി ഒതുക്കി അമ്മു മറുപടി പറഞ്ഞു…
അവൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല…ഫോണിൽ നോക്കി ഏതോ സിനിമ കണ്ട് ഇരുന്നു….
പിന്നെ നേരെ അമ്മച്ചിയുടെ കൂടെ t v കണ്ട് വർത്തമാനം പറഞ്ഞു ഇരുന്നു
അമ്മു പിന്നെ രാത്രി ചപ്പാത്തിയും ബീഫ് വരട്ടിയത് കൂടി ഉണ്ടാക്കാൻ കൂടി…
അമ്മച്ചിയുടെ കൂടെ പ്രാർത്ഥന കഴിഞ്ഞ്
അത്താഴം വിളമ്പി..സണ്ണി ക്ക് ഒരു 6 ചപ്പാത്തി ഇട്ടു പ്ലേറ്റിൽ….അവളുടെ പ്ലേറ്റിൽ രണ്ട് ചപ്പാത്തി ഇട്ടു…സൈഡില് ബീഫ് വരട്ടിയത് വെച്ചു ….അവൾക് ഒരു മുട്ട ഉള്ളി റോസ്റ്റ് പോലെ ആകി
രണ്ടും എടുത്ത് അവൻ്റെ മുറിയിൽ കയറി…
“മണം വന്നപ്പോ തന്നെ തോന്നിയാർന്ന്…ഇന്ന് ബീഫ് ആവും എന്ന്”അവളുടെ കയ്യിൽ നിന്ന് പ്ലേറ്റ് എടുത്ത് കൊണ്ട് സണ്ണി പറഞ്ഞു..
അമ്മുവും ബെഡിൽ അവൻ്റെ ഒപ്പം ഇരുന്നു…
“ഇതെന്താ കൊച്ചെ …നിനക്ക് വേറെ കറി???സണ്ണി ചോദിച്ചു
“ഞാൻ ബീഫ് കഴിക്കാറ് ഇല്ല…. നോൺ വെജ് വെക്കാർ തന്നെ ഇല്ല ശെരിക്കും…എനിക് കൊതി തോന്നുമ്പോൾ ചിക്കൻ എല്ലാം ഞാൻ പുറത്ത് നിന്നു വാങ്ങിച്ച് കഴിക്കും…വീടിൻ്റെ അടുത്ത് തന്നെ അല്ലേ കാവ് ഉള്ളത്…അതുകൊണ്ട് അച്ഛമ്മ അതൊന്നും സമ്മതിക്കില്ല…എല്ലാം പുറത്ത് നിന്ന് കഴിക്കൽ ആണ്”അമ്മു പറഞ്ഞു
“പിന്നെ ബീഫ് എന്താ തിന്നാത്ത…നീ എന്താ ബിജെപി യോ…”അവൻ കളി ആകി ചോദിച്ചു
“ഞാൻ ഒരു പാർട്ടിക്കാരിയും അല്ല….ബീഫ് മാത്രം പണ്ടെ താൽപര്യം ഇല്ല..ചിക്കൻ കഴിക്കും..ഇത് എന്തോ..ഒരു ബുദ്ധിമുട്ട് ആണ്” അമ്മു പറഞ്ഞു
നസ്രാണിയുടെ കൂടെ പോകണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ നിനക്ക് സണ്ണി ഗൗരവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…
“അതിന് ഞാൻ കല്യാണം കഴിച്ചത്…എന്നോട് എൻ്റെ ഇഷ്ടങ്ങൾ മാറ്റി വെക്കാൻ പറയുന്ന ഒരു നസ്രാണിയെ അല്ലല്ലോ…ഇവിടെ വന്ന ശേഷം ഞാൻ എത്ര പ്രാവശ്യം അമ്പലത്തിൽ പോയിട്ടുണ്ട്…അവിടെ മേശപ്പുറത്ത് എൻ്റെ ഉണ്ണി കൃഷ്ണനെ വെച്ചിട്ടുണ്ട്…ഇതൊന്നും കണ്ടിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….എനിക് അറിയാലോ ഈ മനസ്സിനെ…..”അമ്മു അവനെ നോക്കി പറഞ്ഞു…
അവളുടെ വാക്കുകൾ അവൻ്റെ ഹൃദയത്തെ ശെരിക്കും ഒന്ന് തണുപ്പിച്ച് എന്ന് അവനു തോന്നി…
കൂടുതൽ ഒന്നും പറയാതെ അവൻ കഴിച്ചു…
“എടിയെ… ചപ്പാത്തിയെ തീർന്നോ” സണ്ണി ചോദിച്ചു
“ഇനി പരത്താൻ പറയല്ലേ..ഇച്ഛാ…”അമ്മു ചുണ്ട് കൂർപ്പിച്ചു പറഞ്ഞു
“നിന്നോട് ഉണ്ടോ എന്ന് അല്ലേ ചോദിച്ചു…എനിക് ഇത് മതി..ഉണ്ടെങ്കിൽ വേണം എങ്കിൽ ഒരു 2 എണ്ണം കൂടി കഴിക്കും”സണ്ണി ഗൗരവത്തിൽ പറഞ്ഞു
“ഞാൻ 6 ആണ് കണക്ക് വെച്ചത്…നാളെ മുതൽ 8 ആകാം പോരെ”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്താണ് മോൾക്ക് എന്നെ തീറ്റിപ്പിക്കാൻ ഉഷാർ…സണ്ണി അവളെ നോക്കി ചോദിച്ചു
“അതേ…എൻ്റെ ഇച്ചാൻ്റെ ഉണ്ണി വയർ കുറച്ച് കുറഞ്ഞു പോയി…എനിക് ഈ ഉണ്ണി വയർ ബയങ്കര ഇഷ്ട..”അമ്മു അവൻ്റെ വയറിൽ അമർത്തി പിടിച്ചു പറഞ്ഞു
” പെണ്ണ് കൊഞ്ചാൻ വന്നിരിക്കുന്ന നോക്കിയേ…എൻ്റെ വയറും തടിയും കണ്ടിട്ട് തന്നെയല്ലേ നീ വീണത്…ഇവിടെ ഈ പഞ്ചായത്ത് സണ്ണിയുടെ. അടുത്ത് മുട്ടാൻ ധൈര്യമുള്ള ആണ് ഒരുത്തൻ വേറെ ഉണ്ടോ നോക്കിയേ…ഉണ്ടാവില്ല…”അവൻ പറഞ്ഞു
അമ്മു ചിരിച്ചു കൊണ്ട് പാത്രം എടുത്ത് പോയി…
അടുക്കള എല്ലാം വൃത്തി ആക്കിയ ശേഷം
റൂമിൽ കയറി നിലത്ത് പായ വിരിച്ചു…
“എന്തെ…ഇപ്പൊ ഒരു പായ?? അവൻ ചോദിച്ചു
“കാലിന് വയ്യാത്ത അല്ലേ..ഇനി എൻ്റെ കയ്യോ
കാലോ മേലിൽ തട്ടി പോയി പ്രശ്നം ആയാലോ” അമ്മു. ചോദിച്ചു
“ഒന്നും ആവുകേലാ….ഈ തണുപ്പ് ഉള്ള രാത്രി നീ അവിടെ കിടന്നു..നിനക്ക് എന്തെങ്കിലും പറ്റിയാൽ തൂക്കി കൊണ്ട് പോവാൻ ഇപ്പൊ എനിക്കും ഒക്ക്കത്തില്ല…
അതുകൊണ്ട് ഇവിടെ വന്ന് കിടക്” സണ്ണി പറഞ്ഞപ്പോൾ
അനുസരണ ഉള്ള കുട്ടിയെ പോലെ അമ്മു കൂടെ വന്നു കിടന്നു ..അവനെ തട്ടാതെ മാറി ആണ് കിടക്കുന്നത്…
പതിയെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി
തുടരും
