കേക്കുണ്ടാക്കുമ്പോൾ അതിന് പ്രധാനമായും വേണ്ട ഒരു ചേരുവയാണ് ക്രീം. എന്നാൽ പുറത്തു നിന്ന് ക്രീം വാങ്ങുക എന്നത് ഈ സമയം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് കേക്കിനു വേണ്ട ക്രീം എങ്ങനെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം എന്നതാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഈസിയായി നമുക്ക് ക്രീം ഉണ്ടാക്കാൻ കഴിയും. അപ്പോൾ ഇനി നോക്കിയാലോ വളരെ എളുപ്പത്തിൽ ക്രീം എങ്ങനെ തയ്യാറാക്കാം എന്ന്.
പാൽ വെച്ചിട്ടാണ് ഈ ക്രീം തയ്യാറാക്കുന്നത്. ആദ്യം ഒരു പാനിലേക്ക് രണ്ട് പാക്കെറ്റ് പാൽ ചേർത്ത് കൊടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം പാൽ എടുക്കാൻ. ഇനി ചൂടായി വന്ന പാലിലേക്ക് നാല് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് മിക്സാക്കുക. ഇനി പിരിഞ്ഞു വരാൻ തുടങ്ങുന്ന പാൽ ലോ ഫ്ളൈമിലിട്ട് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി പാലും വെള്ളവും തികച്ചും വേർതിരിച്ചു കിട്ടിയ ശേഷം ഇത് തിളച്ചു വരാനായി തുടങ്ങും. ശേഷം തിളച്ചു വന്ന മിക്സ് ഒരു അരിപ്പയിലേക്ക് ഇട്ടു അരിച്ചെടുക്കുക.
ഇനി അരിച്ചെടുത്ത മിക്സ് ഒന്ന് പ്രെസ്സാക്കി വെള്ളം നല്ല പോലെ കളഞ്ഞ ശേഷം തണുപ്പിച്ചെടുക്കുക. എന്നിട്ട് തണുത്തു കിട്ടിയ മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായിട്ട് തന്നെ അരച്ചെടുക്കുക. ഇനി അടിച്ചെടുത്ത മിക്സിനെ കുറച്ചു നേരം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക. ഇനി മറ്റൊരു ബൗളിലേക്ക് നാല് ടേബിൾ സ്പൂൺ ബട്ടർ എടുക്കുക. ബട്ടർ നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി ബട്ടറിനെയും അഞ്ചു മിനിറ്റോളം
ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുത്ത ശേഷം അതിലേക്ക് ആറ് ടേബിൾ സ്പൂണോളം പൊടിച്ച പഞ്ചസാര ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക.
ഇനി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുത്ത ക്രീം ചീസ് എടുക്കുക. ഇനി ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പാലിന്റെ വെള്ളം ചേർത്ത് കൊടുത്ത ശേഷം ഒന്ന് കൂടി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്ത ക്രീം ചീസ് ബട്ടർ ക്രീമിലേക്ക് ചേർത്ത് നന്നായി മിക്സാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്രീം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. റെഡ് വെൽവെറ്റ് കേക്കിനൊക്കെ പറ്റിയ ഒരു ക്രീമാണ് ഇത്. സിനിസ് ഫുഡ് കോർട്ട് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
