മിക്സിയുടെ ബ്ലേഡിന്‌ മൂർച്ച കൂട്ടാനും മിക്സിയുടെ ജാർ വെട്ടി തിളങ്ങാനും ഇതുമതി.

നമുക്ക് അടുക്കളയിൽ ഒരുപാട് ഉപകാരപ്പെടുന്ന മെഷീനുകളിൽ ഒന്നാണ് മിക്സി. ഇന്നത്തെ കാലത്തു മിക്സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നുള്ള സാഹചര്യത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. എല്ലാ ദിവസവും നാം ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ പലർക്കും മിക്സി ശരിയായ രീതിയിൽ ക്ളീൻ ചെയ്യാൻ അറിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് മിക്സിയുടെ അകം എങ്ങനെ വെട്ടിത്തിളങ്ങുന്നത് ആക്കാം എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. വലുതോ ചെറുതോ ഏതെങ്കിലും എടുക്കുക.

ശേഷം ജാറിലേക്ക് കാൽ കപ്പ്‌ ചൂട് വെള്ളം ഒഴിക്കുക. ശേഷം വെള്ളത്തിലേക്ക് പാത്രം കഴുകാനായി എടുക്കുന്ന ലികുഡ് ഒരു റ്റീസ്പൂണോളം ഒഴിക്കുക. ശേഷം മിക്സിയുടെ ജാർ അടക്കുക. എന്നിട്ട് മുപ്പത് സെക്കൻഡോളം ഇത് ബ്ലെൻഡ് ആക്കുക. ഹൈ ഫ്ളൈമിലിട്ടു വേണം ജാർ അടിക്കാൻ. ശേഷം അടിച്ചെടുത്ത ജാറിലെ സോപ്പ് പത കളഞ്ഞു ജാർ നന്നായി കഴുകുക. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുവാൻ മറക്കരുത്. എന്നാൽ നിങ്ങളുടെ മിക്സിയുടെ ജാറും തിളക്കമുള്ളതാക്കാം.

ഇനി മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച എങ്ങനെ കൂട്ടാം എന്ന് നോക്കാം. അതിനായി കോഴിമുട്ടയുടെ തോട് എടുത്ത് നന്നായി കഴുകുക. പുഴുങ്ങിയ മുട്ടയുടെ തോട് എടുക്കരുത്. ഫ്രഷായ മുട്ടയുടെ തോടാണ്‌ വേണ്ടത്. ശേഷം മുട്ട തോടിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് മുപ്പത് സെക്കൻഡോളം മുട്ട തോടിനെ അടിച്ചെടുക്കുക. പൊടിയായി കിട്ടുന്നത് വരെ അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ മിക്സിയുടെ മൂർച്ച കൂട്ടാനും സ്ക്രൂയിലൊക്കെ ഇരിക്കുന്ന അഴുക്കെല്ലാം പോകുന്നതുമാണ്.

ഇനി പൊടിച്ചെടുത്ത ഈ മുട്ടത്തോടിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അത് റോസാച്ചെടിയുടെ മണ്ണിൽ ഈ മിക്സ് കോട്ടാക്കുക. നല്ലൊരു വളമാണ് ഇത്. ശേഷം മിക്സിയുടെ ജാറിൽ അര കപ്പ്‌ വെള്ളം ചേർത്ത് ഒന്ന് അടിച്ചെടുക്കുക. അപ്പോൾ എന്തെങ്കിലും അഴുക്ക് ബാക്കിയുണ്ട്. എങ്കിൽ അത് നല്ല പോലെ വൃത്തിയാകാൻ ഇത് സഹായിക്കും. അപ്പോൾ എല്ലാവരും ഈ ഒരു ടിപ്പ് പരീക്ഷിച്ചു നോക്കണേ. എല്ലാവർക്കും ഒരുപാട് സഹായകമാകുന്ന ഒരു അറിവായിരിക്കും ഇത്.

Leave a Reply