നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. എന്നാൽ മുട്ട കൊണ്ട് പല രുചികരമായ റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു ടേസ്റ്റി സ്നാക്ക് തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 3 സവാള സ്ലൈസാക്കി എടുക്കുക. ശേഷം സവാളയിലേക്ക് ഒരു മാഗ്ഗി ക്യൂബും, ചേർത്ത് സവാളയുമായി കൈ കൊണ്ട് തിരുമ്മി മിക്‌സാക്കുക. എന്നിട്ട് 3 മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയെ ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റാക്കി എടുക്കുക.
ശേഷം ഗ്രേറ്റാക്കി എടുത്ത മുട്ടയെ സവാളയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു പിടി മല്ലിയില ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, പാകത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം ഇതിലേക്ക് അര കപ്പ് വറുത്ത അരിപ്പൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.
അരിപ്പൊടി ചേർക്കുമ്പോൾ കുറെച്ചെയായി ചേർത്തുവേണം കുഴച്ചെടുക്കാൻ. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുക്കാനായി 3 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. ശേഷം ഈ മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദയും ചേർത്ത് കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഉരുട്ടിയെടുത്ത ഓരോ ബോളിനേയും കൈ വെച്ച് പ്രസ് ചെയ്തു പരത്തി എടുക്കുക. എന്നിട്ട് നടുവിലായി ഒരു ഹോളിട്ട് കൊടുക്കുക.
ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഈ സ്‌നാക്കിനെ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിൽ നിന്നും തീ കുറച്ചു ലോയിലേക്ക് മാറ്റിയ ശേഷം ഫ്രൈ ചെയ്തെടുക്കുക. എന്നിട്ട് എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
