വിപ്പിംഗ് ക്രീമും ഓവനുമില്ലാതെ കിടിലൻ ചോക്ലേറ്റ് കേക്ക്.

ചോക്ലേറ്റും ഐസ് ക്രീമും ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു കിടിലൻ കേക്ക് ഉണ്ടാക്കിയാലോ. ആദ്യം ക്‌ളീനയ ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. ഇനി നന്നായി പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ഷുഗറിലേക്ക് മൂന്നു മുട്ട ചേർക്കുക. ഇനി അര കപ്പ് ഓയിലും, ഒരു ടീസ്പൂൺ വാനില എസ്സെൻസും, മുക്കാൽ കപ്പ് സാദാരണ പാൽ, എന്നിവ ചേർത്ത് എല്ലാം കൂടി നന്നായി അടിച്ചെടുക്കുക. ശേഷം പതഞ്ഞു കിട്ടിയ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക.

ശേഷം ഒന്നേകാൽ കപ്പ് മൈദ അരിച്ചതിനു ശേഷം ബാറ്ററിലേക്ക് ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, അര കപ്പ് കോകോ പൗഡറും, ഒരു നുള്ളു ഉപ്പും, ചേർത്ത് അരിച്ചതിനു ശേഷം ബാറ്ററിലേക്ക് ചേർത്ത് ഫോൾഡാക്കി എടുക്കുക. ഇനി ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ചു നെയ്യ് തടകിയ ശേഷം കേക്ക് ബാറ്റെർ അതിലേക്ക് ഒഴിച്ച് ഒന്ന് ടാപ്പ് ചെയ്യുക. ശേഷം ഒരു സ്റ്റീമർ പത്തു മിനിറ്റോളം പ്രീഹീറ്റ്‌ ചെയ്ത ശേഷം കേക്ക് റ്റിം അതിലേക്ക് ഇറക്കി വെച്ച് നാല്പത് മിനിറ്റ് കേക്ക് ബെക്കാക്കി എടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് അഞ്ചു സ്‌കൂപ്പ് വാനില ഐസ് ക്രീം എടുക്കുക. ശേഷം ഐസ്ക്രീം നന്നായി ബീറ്റാക്കുക.

ശേഷം ബീറ്റാക്കിയ ഐസ് ക്രീമിനെ തണുത്തു വന്ന കേക്കിന്റെ മുകളിലേക്ക് സ്പ്രെഡ്ടാക്കുക. ശേഷം ഏഴു മണിക്കൂറോളം കേക്കിനെ ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഐസ്ക്രീം ചോക്ലേറ്റ് കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേക്ക് തയ്യാറാക്കി നോക്കണേ. വിപ്പിങ് ക്രീമും ഓവനും ഒന്നും തന്നെ ആവശ്യമില്ല ഈ കേക്ക് ഉണ്ടാക്കാൻ. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കേക്കാണ് ഇത്. കോകോ പൗഡറും ഐസ്ക്രീമുമാണ് ഈ കേക്കിന്റെ പ്രധാന ചേരുവകൾ. കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ കിടിലൻ കേക്കാണ് ഇത്.

Leave a Reply