ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. അതെ വട്ടയപ്പമാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. നല്ല ടേസ്റ്റിയായ ഒരു പലഹാരം തന്നെയാണ് ഇത്. അരിപ്പൊടി വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന്. ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക. ശേഷം മുക്കാൽ കപ്പ് തേങ്ങാ കൂടി ചേർക്കുക. ഇനി കാൽ കപ്പ് അവൽ ഒന്ന് കഴുകിയ ശേഷം അഞ്ചു മിനിറ്റോളം വെള്ളത്തിൽ കുതിർത്തിയ ശേഷം ഈ മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി മധുരത്തിനാവശ്യമായ ആറ് ടേബിൾ പഞ്ചസാരയും, അര ടീസ്പൂൺ ഈസ്റ്റും, ഒരു നുള്ളു ഉപ്പും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ആവശ്യത്തിന് വെള്ളവും ചേർത്ത് തേങ്ങാ നന്നായി അരച്ചെടുക്കുക. ഇനി ഈ മാവിനെ ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ശേഷം നല്ല പോലെ മിക്‌സാക്കിയ ശേഷം അടച്ചു വെച്ച് അഞ്ചു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പരുവമായി വന്ന മാവിനെ പതുക്കെ ഒന്ന് ഇളക്കിയ ശേഷം ഒരു സ്റ്റീൽ പാത്രത്തിലോ കേക്ക് ടിന്നിലോ നെയ്യ് തടകിയ ശേഷം മാവിനെ ഒഴിച്ച് കൊടുക്കുക.
ഇനി ഒരു സ്റ്റീമറിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിച്ച ശേഷം ഈ ടിൻ ഇറക്കി വെച്ച് വട്ടയപ്പം ഇരുപത് മിനിറ്റോളം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല പഞ്ഞി പോലെ സോഫ്റ്റായ വട്ടയപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. റെസിപ്പീസ് അറ്റ് ത്രീ മിനിറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
