ഇനി രാവിലത്തെ ബ്രെക്ഫാസ്റ്റ് ഒന്ന് മാറി ചിന്തിച്ചാലോ.

എന്നും ഒരേ ബ്രെക്ഫാസ്റ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് ഒരു അടിപൊളി കുൽച്ച എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദാ ചേർക്കുക. ഇനി പൊടിക്ക് ആവശ്യമായ ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക.

ശേഷം എല്ലാം കൂടി കൈ കൊണ്ട് ഒന്ന് മിക്‌സാക്കുക. എന്നിട്ട് കാൽ കപ്പ് തൈര് മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് അളവിൽ വെള്ളം ഇളം ചൂടോടുകൂടി മാവിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. ഇനി രണ്ട് ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ കുഴച്ചെടുക്കുക. എന്നിട്ട് സോഫ്റ്റായി കുഴച്ചെടുത്ത മാവിലേക്ക് ഓയിൽ തടകി വെക്കുക. ശേഷം മാവിനെ രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി പൊങ്ങി വന്ന മാവിനെ ഒന്ന് കുഴച്ചെടുത്ത ശേഷം ഒരു ചപ്പാത്തിക്ക് മാവ് എടുക്കുന്ന അളവിൽ മാവിനെ എടുത്ത ശേഷം ഒരു കൗണ്ടർ ടോപ്പിലിട്ട് പരത്തുക. ചെറിയ കട്ടിയിൽ വേണം മാവിനെ പരത്തി എടുക്കാൻ. ശേഷം കുറച്ചു കറുത്ത എള്ള് പരത്തിയെടുത്ത മാവിന്റെ മുകളിലായി വിതറിയ ശേഷം മാവിനെ പരത്തുക. കുറച്ചു മല്ലിയില കൂടി മുകളിലായി വിതറി കൈ കൊണ്ട് പ്രെസ്സാക്കി കൊടുക്കുക.

ഇനി ഒരു പാൻ നല്ല പോലെ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുൽച്ച
റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply